National Energy Conservation Day Quiz Questions 2022

 National Energy Conservation Day Quiz Questions 2022


എല്ലാ വർഷവും, ഡിസംബർ 14-ന് ഇന്ത്യ ദേശീയ ഊർജ്ജ സംരക്ഷണം ദിനമായി ആചരിക്കുന്നു. ചെലവ് കുറഞ്ഞ ഊർജ്ജ ഉൽപ്പാദനത്തിലും വിഭവ സംരക്ഷണത്തിലും ഇന്ത്യയുടെ മികച്ച നേട്ടങ്ങൾ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് ഊർജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ആണ് ഡിസംബർ 14 ഊർജ്ജ സംരക്ഷണം ദിനമായി ആചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള പ്രധാന ലക്ഷ്യമായി സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ഭാവിയിലേക്കുള്ള കൂടുതൽ പദ്ധതികളും ഈ ദിവസം ചർച്ച ചെയ്യുന്നു. ഊർജ്ജ സംരക്ഷണം ദിനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്. 

നിങ്ങൾക്ക് ഊർജ്ജ സംരക്ഷണം ദിന ക്വിസിൽ എത്ര മാർക്ക് ലഭിച്ചെന്ന് താഴെ കമൻ്റ് ചെയ്യുക. നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക.

◾ഭൂമിയിലെ ഊർജത്തിന്റെ ഉറവിടം 

സൂര്യൻ

◾ഭൂമിയിലെ പ്രധാന ഊർജസ്രോതസ്സുകൾ 

കാറ്റ്, ജലം, തിരമാല, ജൈവപിണ്ഡം, സൂര്യൻ, ബയോഗ്യാസ് 

◾ഭൂമിയിലെ ഊർജ്ജസ്രോതസ്സുകളെ പ്രധാനമായി രണ്ടായി തരം തിരിച്ചിരിക്കുന്നു  

1. പുനസ്ഥാപിക്കാൻ സാധ്യമല്ലാത്തവ 

2. പുനസ്ഥാപിക്കാവുന്നവ

◾പുനഃസ്ഥാപിക്കാവുന്ന ഊർജസ്രോതസ്സുകൾക്ക് ഉദാഹരണം 

ജലശക്തി, സൗരോർജ്ജം, ബയോഗ്യാസ്

◾പുനസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം 

പെട്രോളിയം, കൽക്കരി, പ്രകൃതി വാതകം

◾പുനസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ള എനർജി അറിയപ്പെടുന്നത് 

ബ്രൗൺ എനർജി

◾സർദാർ സരോവർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന നദി 

നർമ്മദ

◾ഇന്ത്യയിലെ ഏറ്റവും വലിയ ഡാം 

kallana ഡാം

◾ഇന്ത്യയിലെ തന്നെ ആദ്യത്തെ മേജർ ജലവൈദ്യുത പദ്ധതി 

കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ശിവസമുദ്രം 

◾സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധ ഉദ്ദേശ ജലവൈദ്യുത പദ്ധതി ഏതാണ്? 

ദാമോദർ വാലി

◾ഉറി പവർ പ്രൊജക്റ്റ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

ജ്ജലം

◾ഒരു ദിവസം കൊണ്ട് ഏറ്റവും അധികം വൈദ്യുതി ഉല്പാദിപ്പിച്ച എൻടിപിസിയുടെ താപോർജ നിലയം

താൽചർ (ഒഡീഷ)

◾രാമഗുണ്ടം താപ വൈദ്യുത  നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 

തെലുങ്കാന

◾നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) നിലവിൽ വന്ന വർഷം

 1975

◾നെയ്‌വേലി തെർമൽ പവർ സ്റ്റേഷൻ ഏത് രാജ്യത്തിൻറെ സഹകരണത്തോടുകൂടിയാണ് സ്ഥാപിച്ചത് 

റഷ്യ

◾ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം

മഹാരാഷ്ട്ര

◾ഏറ്റവും കൂടുതൽ താപ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്ര 

◾ഇന്ത്യയിലെ ആദ്യത്തെ preasurised വാട്ടർ റിയാക്ടർ 

കോട്ട (രാജസ്ഥാൻ)

◾ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ സപ്ലൈസ് ഇൻഷുറൻസ് പോളിസി 

ഇന്ത്യ ന്യൂക്ലിയർ ഇൻഷുറൻസ് പൂൾ (INIP)


◾അന്താരാഷ്ട്ര ആണവോർജ ഏജൻസി നിലവിൽ വന്ന വർഷം 

1957

◾ഇന്ത്യൻ അണുബോമ്പിൻ്റെ പിതാവ് ഹോമിജെ ബാബ 

◾ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം ഏതാണ് 

റഷ്യ

◾ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക് റിസർച്ച് സെൻറർ 

ബാബാ അറ്റോമിക് റിസർച്ച് സെൻറർ

◾ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം 

1987 

◾ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ 

അപ്സര

◾ഇന്ത്യയിലെ ആദ്യ പരീക്ഷണം ജിയോ തെർമൽ പ്ലാൻറ് മണികരൻ ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം 

മുപ്പന്തൽ (തമിഴ്നാട്)

◾ഇന്ത്യയിലെ ആദ്യത്തെ സോളാർ  പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് 

അമൃതസർ

◾സൗരോർജ ഉപയോഗിച്ച് പറന്ന ആദ്യത്തെ വിമാനം 

സോളാർ impulse 

◾ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്നത് 

ദുർഗാപൂർ ( പശ്ചിമബംഗാൾ)


Post a Comment

Previous Post Next Post