ആസിഡുകളും ആൽക്കലിയും (Acids and alkalies) Part 3


 101. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് 

ലാക്ടിക് ആസിഡ് 


102. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

സിട്രിക് ആസിഡ് 


ആൽക്കലികൾ ചോദ്യോത്തരങ്ങൾ

103. ലോഹങ്ങളുടെ ഓക്സൈഡുകളും ഹൈഡ്രോക്സൈഡുകളും അറിയപ്പെടുന്നത് 

ആൽക്കലികൾ

104. ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് (OH) അയോണുകളെ പ്രദാനം ചെയ്യുന്ന പദാർത്ഥങ്ങൾ ആണ് ................

ആൽക്കലികൾ

105. ജലീയ ലായനിയിൽ ഹൈഡ്രോക്സൈഡ് (OH ) അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ഏത്

ആൽക്കലികൾ


106. പൊള്ളലുണ്ടാക്കുന്ന ആൽക്കലികൾ അറിയപ്പെടുന്നത്

കാസ്റ്റിക് ആൽക്കലികൾ

eg: NaOH, KOH

107. ആസിഡിന്റെയും ബേസിന്റെയും സ്വഭാവമുള്ള ലോഹഓക്സൈഡുകളാണ് ..............

ആംഫോട്ടറിക് ഓക്സൈഡുകൾ

eg: Al₂O3, ZnO


pH മൂല്യം

108. pH സ്കെയിൽ കണ്ടുപിടിച്ചത് ആരാണ്

സോറൻസൺ

109. ഒരു ലായനി ആസിഡാണോ ബേസ് ആണോ എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്

pH മൂല്യം അനുസരിച്ച്

110. pH ന്റെ പൂർണ്ണ രൂപം

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (ഹൈഡ്രജന്റെ വീര്യം)

111. ജലീയ ലായനിയിലുള്ള H+ അയോണുകളുടെ ഗാഢത അടിസ്ഥാനമാക്കി പദാർത്ഥത്തിന്റെ ആസിഡ്, ആൽക്കലി സ്വഭാവങ്ങൾ പ്രസ്താവിക്കുന്ന രീതി അറിയപ്പെടുന്നത് എങ്ങനെ

pH സ്കെയിൽ


112. 0 മുതൽ 14 വരെയാണ് ഒരു ലായനിയുടെ pH മൂല്യം നിർണയിക്കുന്ന വിലകൾ


113. pH മൂല്യം 7നു മുകളിൽ വരുന്ന പദാർത്ഥങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു

ആൽക്കലി


114. pH മൂല്യം 7നു താഴെ വരുന്ന പദാർത്ഥങ്ങൾഏത് പേരിൽ അറിയപ്പെടുന്നു

ആസിഡ്

115. നിർവീര്യ വസ്തുവിന്റെ pH മൂല്യം എത്ര

7



116. ചുണ്ണാമ്പുവെള്ളത്തിൻ്റെ pH മൂല്യം എത്ര 

10.5


117. അമോണിയയുടെ pH മൂല്യം എത്ര 

10.6 -11 

118. ചായയുടെ pH മൂല്യം എത്ര 

5.5

119. കാപ്പിയുടെ pH മൂല്യം എത്ര

5

120. ബിയറിൻ്റെ pH മൂല്യം എത്ര 

4.5


121. അപ്പക്കാരത്തിൻ്റെ pH മൂല്യം എത്ര 

8-9

122. ടൂത്ത്പേസ്റ്റിൻ്റെ  pH മൂല്യം എത്ര 

 8.7

123. കടൽവെള്ളത്തിൻ്റെ pH മൂല്യം എത്ര 

8

124. രക്തത്തിൻ്റെ pH മൂല്യം എത്ര 

7.4

125. ശുദ്ധജലത്തിൻ്റെ pH മൂല്യം എത്ര  

7

126. ഉമിനീരിൻ്റെ  pH മൂല്യം എത്ര 

 6.5 -7.4

127. പാൽ - ൻ്റെ pH മൂല്യം എത്ര 

6.4

128. മൂത്രത്തിൻ്റെ pH മൂല്യം എത്ര 

6


129. അമ്ലമഴയുടെ  pH മൂല്യം എത്ര 

 4-5.5

130. തക്കാളിയുടെ  pH മൂല്യം എത്ര 

  4.2- 4.4

131. വിനാഗിരിയുടെ  pH മൂല്യം എത്ര 

4.2

132. ഓറഞ്ച് ജ്യൂസ് ൻ്റെ  pH മൂല്യം എത്ര 

 3.1 -4.1

133. മുന്തിരിയുടെ  pH മൂല്യം എത്ര 

3 - 3.2

134. നാരങ്ങാവെള്ളത്തിൻ്റെ  pH മൂല്യം എത്ര 

  2.4

135. ആമാശയരസത്തിൻ്റെ pH മൂല്യം എത്ര 

  1.6 -1.8


136. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 

സൂചകങ്ങൾ (Indicators)

ഉദാ: ലിറ്റ്മസ് പേപ്പർ, ഫിനോൾഫ്തലിൻ, മീതൈൽ ഓറഞ്ച്

137. ലിറ്റ്മസ് പേപ്പർ നിർമ്മാണത്തിനുപയോഗിക്കുന്നത് 

ലൈക്കൺ (Lichen)

138. നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് ആസിഡാണോ ബേസാണോ

ആസിഡ്

139. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത് ആസിഡാണോ ബേസാണോ

ബേസ്


140. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏത്

ഫിനോൾഫ്തലീൻ


141. ആസിഡിൽ ഫിനോൾഫ്തലിന്റെ നിറം 

നിറമില്ല

142. ആൽക്കലിയിൽ ഫിനോൾഫ്തലിന്റെ നിറമെന്ത്

പിങ്ക്

ആൽക്കലോയ്ഡുകൾ (Alkaloids)

143. സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന നൈട്രജൻ അടങ്ങിയ ഓർഗാനിക് സംയുക്തങ്ങൾ

ആൽക്കലോയ്ഡുകൾ

144. കുരുമുളക് - പെപ്പെറിൻ

145. വേപ്പ് - മാർഗോസിൻ

146. മഞ്ഞൾ - കുർക്കുമിൻ

147. കാപ്പി - കഫീൻ

148. കോള - കഫീൻ

149. പച്ചമുളക് - കാപ്സെയ്സിൻ

150. തേയില - തേയിൻ

151. ഇഞ്ചി - ജിഞ്ചറിൻ



Post a Comment

Previous Post Next Post