AIDS Day Quiz in Malayalam | എയ്ഡ്‌സ് ദിന ക്വിസ്
എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്‌ഐവി എയ്ഡ്‌സിനെക്കുറിച്ചുള്ള അവബോധവും അറിവും വർദ്ധിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ഒരു ക്വിസ് താഴെ കൊടുത്തിരിക്കുന്നു.
AIDS Day Quiz
Please fill the above data!
Name : Apu
: 9
Total Questions:
Correct: | Wrong:
Attempt: | Percentage:
AIDS Day Quiz Questions Malayalam | AIDS Day Quiz Question PDF Download
1. എയ്ഡ്സ് രോഗത്തിന് കാരണമായ സൂക്ഷ്മജീവി
വൈറസ്
2. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് (HIV)
3. എയ്ഡ്സ് വൈറസ് കണ്ടെത്തിയത്
ലൂക് മൊണ്ടെയ്നർ
4. ലൂക് മൊണ്ടെയ്നർ, ഫ്രാൻകോയിസ് ബാരിസിനൗസി എന്നിവർക്ക് എയ്ഡ്സ് വൈറസിന്റെ കണ്ടുപിടിത്തത്തിന് വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഏത് വർഷമാണ് അത്
2008-ൽ
5. എച്ച്.ഐ.വി. ഒരു ...................വൈറസാണ്
റിട്രോ വൈറസാണ് (RNA വൈറസ്)
6. എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധന
എലിസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay)
7. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്
വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
8. AIDS ന്റെ പൂർണ്ണരൂപം
Acquired Immuno Deficiency Syndrome
9. എയ്ഡ്സിന് ആ പേര് നൽകിയ വർഷം
1982
10. എയ്ഡ്സ് ബാധിക്കുന്നത് ....................
രോഗപ്രതിരോധശേഷിയെ
11. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം
അമേരിക്ക (1981 ജൂൺ 5)
12. ഉപ്പുണ്ണ്, പറങ്കിപ്പുണ്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം
സിഫിലിസ്
13. ഇന്ത്യയിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
തമിഴ്നാട്
14. ഇന്ത്യയിൽ ആദ്യം എയ്ഡ്സ് കണ്ടെത്തിയ വർഷം?
1986
15. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ
ഡോ. സുനിധി സോളമൻ (1986)
16. സമ്പൂർണ്ണ എയ്ഡ്സ് സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല ഏത്?
പാലക്കാട്
17. കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
പത്തനംതിട്ട
18. തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലൂടെ എയ്ഡ്സ് രോഗികൾക്ക് ചികിത്സ നൽകുന്ന പരിപാടി
ART (ആന്റിറിട്രോവൈറൽ ട്രീറ്റ്മെന്റ്)
19. എയ്ഡ്സ് ഏത് തരം രോഗമാണ്?
Pandemic
20. എയ്ഡ്സിനു കാരണമായ വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ
ആന്റി റിട്രോവൈറൽ ചികിത്സ
21. ദരിദ്രരാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി
ബൈ ഫൈവ് ഇനിഷിയേറ്റീവ്
22. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സാ പദ്ധതി?
ഉഷസ്
23. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ?
ചീഫ് സെക്രട്ടറി
24. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
1987
25. എയ്ഡ്സ് ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി ബന്ധപ്പെട്ട ട്രെയിൻ?
റെഡ് റിബൺ എക്സ്പ്രസ്സ് (Red Ribbon Express )
26. ലോക എയ്ഡ്സ് ദിനമായി ഡിസംബർ 1 ആചരിക്കാൻ തുടങ്ങിയത്
1988 മുതൽ
27. റെഡ് റിബൺ രൂപകൽപ്പന ചെയ്തത്
വിഷ്വൽ എയ്ഡ്സ്
28. ദേശീയ എയ്ഡ്സ് രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയ്ഡ്സ് രോഗനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തൃശ്ശൂർ മെഡിക്കൽ കോളേജ്
29. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം
ദക്ഷിണാഫ്രിക്ക
30. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ രാജ്യം
ക്യൂബ
31. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ ഏഷ്യൻ രാജ്യം
തായ്ലൻ്റ്
32. കേരളത്തിൽ ആദ്യമായി എയ്ഡ്സ് കണ്ടെത്തിയത് ഏതു വർഷം?
1988
Post a Comment