KERALA PSC GEOGRAPHY ശിലകൾ

ശിലകൾ പാറകൾ പി എസ് സി ചോദ്യോത്തരങ്ങൾ


∎ ശിലകൾ എന്നാൽ എന്താണ്

നിയതമായ രാസഘടന ഇല്ലാത്തതും, രണ്ടാതിലധികമോ ധാതുക്കളുടെ മിശ്രിതവുമായ വസ്തുക്കളാണ് ശിലകൾ


∎ ശിലകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു 

ആഗ്നേയ ശില 

അവസാദ ശിലകൾ 

കായാന്തരിത ശിലകൾ


ആഗ്നേയ ശിലകൾ 

✔ പ്രാഥമിക ശില എന്നറിയപ്പെടുന്നു 

✔ പിതൃ ശില എന്നറിയപ്പെടുന്നു. 

✔ അടിസ്ഥാനശില എന്നറിയപ്പെടുന്നു 

✔ ശിലകളുടെ മാതാവ് എന്ന് വിശേഷിക്കപ്പെടുന്ന ശില 


∎ ആഗ്നേയ എന്തുകൊണ്ടാണ്  പ്രാഥമിക ശിലകൾ എന്ന് അറിയപ്പെടുന്നത്

മറ്റുള്ള ശിലകളെല്ലാം ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച് ഉണ്ടാവുന്നത് കൊണ്ട് 


∎ ഫോസിൽ ഇല്ലാത്ത ശിലകൾ ഏതാണ് 

ആഗ്നേയ ശില 


∎ അഗ്നിപർവ്വത ജന്യ ശിലകൾ എന്നറിയപ്പെടുന്നത്

ആഗ്നേയ ശില 


∎ മാഗ്മ തണുത്തുറഞ്ഞ ഉണ്ടാകുന്ന ശില 

ആഗ്നേയ ശില 


ആഗ്നേയ ശില പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു 

ഈ ഭാഗങ്ങൾ ക്വിസിലൂടെ പരിശീലിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1. ബാഹ്യജാതശിലകൾ 


∎ എന്താണ് ബാഹ്യജാതശിലകൾ 

ഭൂമിയുടെ ഉപരിതലത്തിനു മുകളിലായി ലാവ തണുത്തുറഞ്ഞ് രൂപം കൊള്ളുന്നത്.

∎ ഉദാഹരണം

ബസാൾട്ട്


∎ ബസാൾട്ടിൻ്റെ അപക്ഷയം  മൂലമുണ്ടാകുന്ന മണ്ണാണ് 

റിഗർ അഥവാ കറുത്ത പരുത്തി മണ്ണ് 


∎ ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ ഏതൊക്കെയാണ് 

ഡെക്കാൻ ട്രാപ്പ് മേഖല 

ജാർഖണ്ഡിലെ രാജ്മഹൽ കുന്നുകൾ 


2. അന്തർവേദ ശിലകൾ 


∎ എന്താണ് അന്തർവേദ ശിലകൾ 

ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകളകളാണ് അന്തർവേദ ശിലകൾ (പ്ലൂട്ടോണിക് ശിലകൾ)



അവസാദ ശിലകൾ 


∎ അവസാദശിലകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം 

1. യാന്ത്രികമായി രൂപം കൊണ്ടവ (MECHANICALLY FORMED)

2. ജൈവികമായ രൂപം കൊണ്ടവ ( ORGANICALLY FORMED) 

3. രാസപ്രവർത്തന ഫലമായി രൂപം കൊണ്ടവ (CHEMICALLY FORMED) 


∎ എന്താണ് അവസാദ ശിലകൾ

പ്രകൃതി ശക്തികളായ കാറ്റ്, ഒഴുകുന്ന വെള്ളം, ഹിമാനികൾ, തിരമാലകൾ തുടങ്ങിയവയുടെ പ്രവർത്തനഫലമായി അവസാദങ്ങൾ അടിഞ്ഞു കൂടിയുണ്ടാകുന്ന ശില. 


∎ യാന്ത്രികമായി അല്ലെങ്കിൽ ബലാകൃതമായി രൂപം കൊള്ളുന്ന ശിലകൾക്ക് ഉദാഹരണം 

കളിമണ്ണ് 

മണൽ കല്ല് 

ഷെയ്ൽ 


∎ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ധനം എന്നറിയപ്പെടുന്ന ശിലാഫലകങ്ങൾക്കിടയിലെ വാതക സ്രോതസ്സ് 

ഷെയ്ൽ 

 

∎ ജൈവ വസ്തുക്കളിൽ നിന്ന് രൂപംകൊള്ളുന്ന ശിലകൾക്ക് ഉദാഹരണം 

കൽക്കരി 


∎ രാസപ്രക്രിയ വഴി രൂപം കൊള്ളുന്ന ശിലകൾ ഉദാഹരണം 

ജിപ്സം 

കല്ലുപ്പ് 


∎ ജലകൃത ശിലകൾ എന്നറിയപ്പെടുന്ന ശിലകൾ 

അവസാദ ശിലകൾ


∎ പെട്രോളിയം കാണപ്പെടുന്ന ശില 

അവസാദശില 


∎ ഫോസിൽ ഇന്ധനങ്ങൾക്ക് ഉദാഹരണം 

പ്രകൃതി വാതകം 

പെട്രോളിയം 

കൽക്കരി 


∎ അവസാദശിലകൾക്കിടയിൽ കാണപ്പെടുന്ന പ്രാചീനകാലത്ത് ഉണ്ടായിരുന്ന ജീവജാലകങ്ങളുടെ അവശിഷ്ടങ്ങൾ അറിയപ്പെടുന്നത് 

ഫോസിലുകൾ 


∎ പാലിയൻ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് 

ഫോസിലുകളെ കുറിച്ചുള്ള പഠനം 


∎ ഫോസിലുകൾ ഇല്ലാത്ത ശില 

ആഗ്നേയ ശില


കായാന്തരിക ശിലകൾ 

∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ ഏതാണ് 

കായാന്തരിത ശില 


∎ എന്താണ് കായാന്തരിത ശില 

ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയ ശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായ മാറ്റം ഉണ്ടാകുന്ന ശിലകളകളാണ് കായാന്തരിത ശിലകൾ 


∎ കായാന്തരിത ശിലകൾക്ക് ഉദാഹരണം 

മാർബിൾ 

സ്ലേറ്റ് 

രത്നങ്ങൾ 

വജ്രം 

മരതകം 

സൈറ്റ് 

നൈസ്


∎ കായാന്തരീകരണത്തിന്റെ ഫലമായി ആഗ്നേയ ശിലകളും അവസാദ ശിലകളും താഴെ പറയുന്ന രീതിയിൽ കായാന്തരിത ശിലകളായി മാറുന്നു

ഗ്രാനൈറ്റ് - നൈസ്

ചുണ്ണാമ്പ് കല്ല് - മാർബിൾ

ബസാൾട്ട് - ഷിസ്റ്റ്

മണൽകല്ല് - ക്വാർട്ട് സൈറ്റ്

കളിമണ്ണ്, ഷെയ്ൽ -  സ്ലേറ്റ്

കൽക്കരി - ഗ്രാഫൈറ്റ് 

ശിലകൾ മോക്ക് ടെസ്റ്റ് CLICK HERE

∎ ശിലകൾ പൊട്ടിപ്പൊടിയുകയോ / വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത്

അപക്ഷയം

1 Comments

Post a Comment

Previous Post Next Post