World Elephant Day Quiz Questions
ആഗസ്റ്റ് 12 ലോക ആന ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണത്തിനും, പരിപാലനത്തിനും ആഗസ്റ്റ് 12 ലോക ആന ആചരിക്കുന്നു.
ആനയുമയി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ക്വിസ് താഴെ കൊടുത്തിരിക്കുന്നത്.
∎ കേരളത്തിൻറെ ഔദ്യോഗിക മൃഗം
ആന
∎ നഖം ഉണ്ടെങ്കിലും വിരലുകൾ ഇല്ലാത്ത ജന്തു ഏതാണ്
ആന
∎ നാല് കാൽമുട്ടുകളും ഒരുപോലെ മടക്കാൻ സാധിക്കുന്ന ജന്തു
ആന
∎ ആനയുടെ ശാസ്ത്രീയ നാമം എന്താണ്
എലിഫസ് മാക്സിമസ്
∎ ആനയുടെ കൊമ്പുകൾ ആയി രൂപപ്പെട്ടിരിക്കുന്നത് എന്താണ്
ഉളിപ്പല്ലുകൾ
∎ വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
തായ്‌ലൻഡ്
∎ ഏറ്റവും കൂടുതൽ ഗർഭ കലഘട്ടമുള്ള ജീവി
ആന
∎ ആനയുടെ പല്ലുകളുടെ എണ്ണം
24-26
∎ ആനയുടെ ക്രോമോസോം സംഖ്യ
56
∎ ആനയുടെ ഹൃദയമിടിപ്പ്
25/മിനിറ്റ്
∎ യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചിഹ്നം
ആന
∎ മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്
ആനശാസ്ത്രം
∎ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രമായ കോടനാട് ഏത് ജില്ലയിലാണ്
എറണാകുളം
∎ മുത്തങ്ങ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ സംരക്ഷണം ഏതാണ്
ആന
∎ ആനയുടെ അസ്ഥികളുടെ എണ്ണം
286
∎ ദേവരാജാവായ ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്
ഐരാവതം
∎ കേരളത്തെ കൂടാതെ ആന ഔദ്യോഗിക മൃഗം ആയിട്ടുള്ള സംസ്ഥാനങ്ങൾ
കർണാടക , ജാർഖണ്ഡ്
∎ ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കർണാടക
∎ ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം
ടാൻസാനിയ
∎ ആയിരം ആനകളുടെ നാട്
ലാവോസ്
∎ ആനയുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്ന ഗവി ഏത് ജില്ലയിലാണ്
പത്തനംതിട്ട
∎ പ്രോജക്റ്റ് എലിഫൻ്റ് ആരംഭിച്ച വർഷം
1992
∎ ആനകളുടെ പാരമ്പര്യ ചികത്സാ രീതി
ഹസ്തായുർവേദം
∎ ഏറ്റവും നീളം കൂടിയ മൂക്കുള്ള മൃഗം
ആന
∎ ഏറ്റവും വലിയ ചെവിയുള്ള മൃഗം
ആന
∎ ഖെദ്ദ എന്ന വാക്ക് ഏത് മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ആന
∎ ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം
മൈസൂർ
∎ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ചത്
2010 ഇൽ
∎ ആനകൾക്ക് വേണ്ടി അനാഥാലയം സ്ഥാപിച്ച ആദ്യ രാജ്യം
ശ്രീലങ്ക
∎ ചാടാൻ കഴിയാത്ത ഒരു സസ്തനി
ആന
∎ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന കരയിലെ ജന്തു
ആന
Post a Comment