വായനാദിനം ചോദ്യോത്തരങ്ങൾ
വായനാദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. വായനാദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ക്വിസ് കൂടി നിങ്ങൾക്ക് താഴെ ലഭിക്കുന്നതാണ്. 1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
Vayana Dhinam Quiz CLICK HERE
■ ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി .എൻ പണിക്കർ
■ മലയാള ഭാഷയുടെ പിതാവ് ആരാണ്?
എഴുത്തച്ഛൻ
■ ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
വൈക്കം മുഹമ്മദ് ബഷീർ
■ ലോക പുസ്തക ദിനം
ഏപ്രിൽ 23
■ അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏതാണ്
ഇന്ത്യയെ കണ്ടെത്തൽ
■ മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
ബെഞ്ചമിൻ ബെയ്ലി
■ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോ ആയ "ഫിലോസഫി ഓഫ് ബോംബ്" എഴുതിയത്
ഭഗവതി ചരൺ വോഹ്റ
■ "വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം", ആരുടെ വരികൾ?
അക്കിത്തം അചുതൻ നമ്പൂതിരി
■ രാമായണം എഴുതിയത് ആര്?
വാൽമീകി
■ മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
ഗുജറാത്തി
■ ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
നീലംപേരൂർ (കോട്ടയം)
■ സാക്ഷരത വർഷമായി SAARC ആചരിച്ചത്
1996
■ ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
സംക്ഷേപ വേദാർത്ഥം
■ വീണ പൂവ് എഴുതിയത് ആരാണ്?
കുമാരനാശാൻ
■ രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
ചങ്ങമ്പുഴ
■ കേരളത്തിലെ ആദ്യ പബ്ലിക്ക് ലൈബ്രറി സ്ഥിതി ചെയ്യുന്നത്
തിരുവനന്താപുരം
■ ദ ഹിന്ദു എന്ന ഇംഗ്ലീഷ് പത്രം ഏത് രാജ്യത്തിൻ്റേതാണ്?
ഇന്ത്യ
■ കേരളത്തിന്റെ ഭരണഭാഷ ?
മലയാളം
■ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാൻ?
ഗാന്ധിജി
■ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി
നാഷണൽ ലൈബ്രറി, കൊൽക്കത്ത
■ മഹാഭാരതം രചിച്ചത് ആരാണ്
വേദവ്യാസൻ
■ ടാഗോറിന്റെ പ്രധാന കൃതികൾ
കാബൂളിവാല, പോസ്റ്റ് മാസ്റ്റർ
■ ടാഗോറിന്റെ ആത്മകഥ
ജീവന സ്മൃതി
■ APJ അബ്ദുൽ കലാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏതാണ്
Light from many lamps
■ My presidential years ആരുടെ കൃതിയാണ്
ആർ വെങ്കട്ടരാമൻ
■ സൗണ്ട് ഓഫ് സോൾ ആരുടെ കൃതിയാണ്
വി വി ഗിരി
■ ഡി സി ബുക്സിന്റെ ആസ്ഥാനം
കോട്ടയം
■ കേരളത്തിലെ ആദ്യ പ്രസ്
സിഎം എസ് പ്രസ്
വായനാദിനം ക്വിസ് ക്വസ്റ്റ്യൻസ് PDF ആയി വേണോ. വായനാദിന ചോദ്യോത്തരങ്ങൾ നിങ്ങൾക്ക് താഴെ നിന്ന് ഡൌൺലോഡ് ചെയ്യാം.
Sent pdf
ReplyDeleteThis is very helpful for my quiz
ReplyDeletePdf
ReplyDeletePdf
ReplyDeletePdf
ReplyDeleteThank you for the quiz
ReplyDeleteIts help to me for exam
Thanks it help me for my quiz
ReplyDeletePost a Comment