Chattambi Swami samadhi day quiz Questions

 ചട്ടമ്പിസ്വാമി (1853 - 1924) 



Chattambi Swami quiz Questions

🅠 ചട്ടമ്പിസ്വാമി ജനിച്ച വർഷം 

1853 ഓഗസ്റ്റ് 25 


🅠 തിരുവനന്തപുരത്തെ ഗവൺമെൻറ് സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് 

ചട്ടമ്പിസ്വാമി 


🅠 ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു 

പേട്ടയിൽ രാമൻപിള്ള ആശാൻ 


🅠 തിരുവനന്തപുരത്ത് കല്ലു വീട്ടിൽ വച്ച് പട്ടി സദ്യ നടത്തിയത് 

ചട്ടമ്പിസ്വാമി 


🅠 ചട്ടമ്പിസ്വാമികളുടെ യോഗ ഗുരു 

തൈക്കാട് അയ്യ 


🅠 വേദോപനിഷത്തുകളിലും, യോഗ വിധിയിലും സംസ്കൃതത്തിലും ചട്ടമ്പിസ്വാമികളുടെ ഗുരു 

സുബ്ബ ജഡ പാഠികൾ 


🅠 ചട്ടമ്പി സ്വാമികളുടെ വീട്ടുപേര് 

ഉള്ളൂർക്കോട് വീട് 

Chattambi Swami quiz CLICK HERE

🅠 ചട്ടമ്പിസ്വാമിയുടെ പിതാവ് 

വാസുദേവ ശർമ 


🅠 ചട്ടമ്പിസ്വാമിയുടെ മാതാവ് 

നങ്ങേമ പിള്ള 


🅠 ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ നാമം 

അയ്യപ്പൻ 


🅠  ചട്ടമ്പിസ്വാമിയുടെ ബാല്യകാലനാമം 

കുഞ്ഞൻപിള്ള 


🅠 സർവ്വ വിദ്യാധിരാജ എന്നറിയപ്പെടുന്നത് 

ചട്ടമ്പിസ്വാമി 


🅠 ചട്ടമ്പിസ്വാമിക്ക് വിദ്യാധിരാജ  എന്ന പേര് നൽകിയത് 

എട്ടരയോഗം


🅠  ശ്രീ ഭട്ടാരകൻ, ശ്രീബാല ഭട്ടാരകൻ, ഷൺമുഖദാസൻ എന്നിങ്ങനെ അറിയപ്പെടുന്നത് 

ചട്ടമ്പിസ്വാമികൾ 


🅠 ഷൺമുഖദാസൻ, കാഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെടുന്നത് 

ചട്ടമ്പിസ്വാമി 


🅠 കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത് 

ചട്ടമ്പിസ്വാമി 


🅠 ചട്ടമ്പിസ്വാമിയുടെ പ്രധാനപ്പെട്ട ശിഷ്യൻ 

ബോധേശ്വരൻ 


🅠 ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ചത് എവിടെവച്ചാണ് 

വടിവീശ്വരം


🅠 ചട്ടമ്പിസ്വാമി അഗ്രഗണ്യനായിരുന്ന ചികിത്സാരീതി 

സിദ്ധ വൈദ്യം


🅠 ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചത് 

സ്വാമിനാഥ ദേശികർ 


🅠 ചട്ടമ്പിസ്വാമികൾക്ക് ചട്ടമ്പി എന്ന പേര് വരാൻ കാരണമായത് 

രാമൻപിള്ള ആശാൻ്റെ ജ്ഞാനപ്രജാഗാരം എന്ന കുടിപ്പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് ചട്ടമ്പിസ്വാമി എന്നറിയപ്പെട്ടു 


🅠 ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യന്മാർ 

സ്വാമി നീലകണ്ഠ തീർത്ഥപാദർ 

തീർത്ഥപാദ പരമഹംസർ 

പെരുനെല്ലി കൃഷ്ണൻ വൈദ്യൻ 

ശ്രീ രാമാനന്ദ തീർത്ഥപാദർ 

കുമ്പളത്ത് ശങ്കുപ്പിള്ള 

വെളുത്തേരി കേശവൻ വൈദ്യൻ 


🅠 ചട്ടമ്പി സ്വാമി, സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം 

1892(എറണാകുളം) 


🅠 സ്വാമി വിവേകാനന് ചിന്മുദ്രയുടെ മഹത്വത്തെ പറ്റി വിവരിച്ചു കൊടുത്തത് ആരാണ് 

ചട്ടമ്പിസ്വാമി 


🅠 ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി 

പ്രാചീന മലയാളം 


🅠 ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് 

പന്മന, കൊല്ലം 


🅠 പത്മനാഭാശ്രമം നിർമ്മിച്ചത്  

കുമ്പളത്ത് ശങ്കുപ്പിള്ള 


🅠 ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ഇരിങ്ങാലക്കുടയിൽ നിന്നും സദ്ഗുരു എന്ന മാസിക ആരംഭിച്ചത് 

1921 

ചട്ടമ്പിസ്വാമികൾ ചോദ്യോത്തരങ്ങൾ pdf ഡൗൺലോഡ് ഇവിടെ ലഭിക്കും


🅠 ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ 

അദ്വൈതചിന്താപദ്ധതി 

പ്രാചീനമലയാളം 

പരമശിവ വാസ്തവം 

മനോനാശം 

അദ്വൈത പഞ്ചരം 

കേരളത്തിലെ ദേശനാമങ്ങൾ 

ആദിഭാഷ 

സർവ്വമത സമരസം 

പരമഭട്ടാര ദർശനം 

ദ്രാവിഡ മഹാത്മ്യം 

പിള്ളത്താലോലിപ്പ് 

ശരീരതത്വ സംഗ്രഹം 

പ്രണവവും സംഖ്യാദർശനവും 

ഭാഷാ പത്മപുരാണം 

ദ്രാവിഡ മഹാത്മ്യം 

ബ്രഹ്മത്വ നിർഭാസം 

ശ്രീചക്രപൂജാകല്പം 

ക്രിസ്തുമതനിരൂപണം 

ജീവകാരുണ്യനിരൂപണം 

വേദാന്തസാരം 

വേദാധികാരനിരൂപണം 

പുനർജന്മ നിരൂപണം 


🅠 അവർണർക്കും വേദം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി 

വേദാധികാരനിരൂപണം 


🅠 പരശുരാമൻ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു ഒന്നു എന്നുള്ള വാദത്തെ എതിർത്ത കൃതിയാണ്..................... 

പ്രാചീനമലയാളം 

ചട്ടമ്പിസ്വാമികൾ pdf ഡൗൺലോഡ് ഇവിടെ ലഭിക്കും


🅠 കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്ന ദിവസം 

ആഗസ്റ്റ് 25 (ചട്ടമ്പിസ്വാമികളുടെ ജന്മദിനം)

Chattambi Swami quiz CLICK HERE

Post a Comment

Previous Post Next Post