ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 2
∎ വടക്കൻ കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് .......
കൊട്ടിയൂർ മഹാദേവ ക്ഷേത്രം
∎ ഏതു നദീതീരത്താണ് കൊട്ടിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഭവാലി
∎ ഭവാലി ഏത് നദിയുടെ പോഷക നദിയാണ്
വളപട്ടണം പുഴയുടെ
∎ വൈശാഖമഹോത്സവം നടക്കുന്ന ക്ഷേത്രം
കൊട്ടിയൂർ
∎ എല്ലാ സമുദായക്കാർക്കും സ്ഥാനവും അധികാരവും കൊടുത്തു നടത്തുന്ന അപൂർവ്വ ഉത്സവമാണ്
വൈശാഖമഹോത്സവം
∎ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
തലശ്ശേരി
∎ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം
തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം
∎ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ അത്യുഗ്ര ഭാവത്തിൽ ചതുർബാഹുവായ ശ്രീരാമനാണ് പ്രതിഷ്ഠ
∎ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്
കണ്ണൂര്
∎ വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം
∎ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഏതു നദീതീരത്താണ് സ്ഥിതിചെയ്യുന്നത്
വളപട്ടണം നദി
∎ പരശ്ശിനിക്കടവ് മുത്തപ്പൻ്റെ വാഹനമായി കരുതപ്പെടുന്ന മൃഗം
നായ
∎ ദ്രാവിഡ ആരാധന രീതികൾ പിന്തുടരുന്ന കേരളത്തിലെ ക്ഷേത്രം
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
∎ പരശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രധാന നൈവേദ്യം
കരിച്ച ഉണക്കമീനും കള്ളും
∎ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രധാന രണ്ട് അനുഷ്ഠാനങ്ങൾ
വെള്ളാട്ടം തിരുവപ്പന
∎ തച്ചോളി ഒതേനനും ആയി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ്
ലോകനാർകാവ് ഭഗവതി ക്ഷേത്രം കോഴിക്കോട്
∎ രേവതി പട്ടത്താനം എന്ന പണ്ഡിതസദസ്സ് നടക്കുന്ന ക്ഷേത്രം ഏതാണ്
തളി മഹാദേവക്ഷേത്രം
∎ നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ ഏതല്ലാം
1. തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ – കൊടുങ്ങല്ലൂർ),
2. മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
∎ പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ് തളി മഹാദേവ ക്ഷേത്രം
Post a Comment