ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം 1
∎ അനന്തപുരം തടാക ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
കാസർകോട്
∎ കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മല്ലികാർജ്ജുന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ
ശിവൻ
∎ പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം
മല്ലികാർജ്ജുന ക്ഷേത്രം
∎ യക്ഷഗാനം പതിവായി നടത്തുന്ന ക്ഷേത്രം എത്
മല്ലികാർജ്ജുന ക്ഷേത്രം
∎ അയ്യപ്പസ്വാമി, ശിവൻ, ഗണപതി, ദുർഗ്ഗ ദേവി, ശ്രീശങ്കരാചാര്യർ എന്നിവരുടെ ചിത്രങ്ങൾ മല്ലികാർജ്ജുന ക്ഷേത്രത്തിലെ വലിയ അമ്പലത്തിൽ കാണപ്പെടുന്നു
∎ തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം കാസർകോട് ജില്ലയിൽ ഉള്ള ഏത് ക്ഷേത്രം ആണ് എന്നാണ് വിശ്വാസം
അനന്തപുരം തടാക ക്ഷേത്രം
∎ മല്ലികാർജ്ജുന ക്ഷേത്രത്തിൻറെ തെക്കുഭാഗത്ത് കൂടി ഒഴുകുന്ന നദി ഏതാണ്
കുമ്പള പുഴ
∎ കേരളത്തിലെ ഏക തടാക ക്ഷേത്രം
അനന്തപുരം തടാക ക്ഷേത്രം
∎ ബാബിയ എന്ന സസ്യാഹാരിയായ മുതല കാണപ്പെടുന്നത് ഏത് ക്ഷേത്രത്തിലാണ്
അനന്തപുരം തടാക ക്ഷേത്രം
∎ കൊടിമരമില്ലാത്ത കണ്ണൂർ ജില്ലയിലെ കോലത്തിരിമാരുടെ കുടുംബ ക്ഷേത്രം ഏതാണ്
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
∎ ശ്രീനാരായണഗുരു ആദ്യമായി മലബാറിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എവിടെയാണ്
തലശ്ശേരി ജഗന്നാഥ ക്ഷേത്രം
∎ ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
∎ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം
കൊട്ടിയൂർ മഹാദേവക്ഷേത്രം
Post a Comment