ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 9

ക്ഷേത്രവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 9



∎ മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു 

ശ്രീപത്മനാഭസ്വാമിക്ഷേത്രം 


∎ തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ക്ഷേത്രം 

ശ്രീപത്മനാഭസ്വാമിക്ഷേത്രം 


∎ ഏറ്റവും പഴക്കമുള്ള ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് 

ശ്രീപത്മനാഭസ്വാമി ക്ഷേത്രം 


∎ മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം 

ശ്രീപത്മനാഭസ്വാമി ക്ഷേത്രം  


∎ ഒറ്റക്കൽ മണ്ഡപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം 


∎ പൂജകർമങ്ങളിൽ, ശ്രീപദ്മനാഭസ്വാമിക്ഷേത്രം ആയി ബന്ധം ഉള്ള ക്ഷേത്രം 

ആദികേശവ പെരുമാൾ ക്ഷേത്രം തിരുവട്ടാർ കന്യാകുമാരി

 

∎ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  ശിവ ലിംഗം നിർമിക്കപ്പെട്ടത് 

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം നെയ്യാറ്റിൻകര (111.2 അടി) 


∎ കർണാടകയിലെ കോളർ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ആയിരുന്നു മുമ്പ്


∎ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം 

ആറ്റുകാൽ ഭഗവതി ക്ഷേത്രം 


∎ ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് 

തിരുവനന്തപുരം ജില്ലയിലെ മണക്കാട് ആറ്റുകാൽ എന്ന സ്ഥലത്ത്

 

∎ സ്ത്രീകൾ ഒന്നിച്ചു പൊങ്കാലയിട്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയ ക്ഷേത്രം 

ആറ്റുകാൽ ദേവി ക്ഷേത്രം 


∎ ആറ്റുകാൽ പൊങ്കാല നടക്കുന്നത് ഏത് ദിവസമാണ് 

കുംഭ മാസത്തിൽ പൂരം നക്ഷത്രം വരുന്ന ദിവസം 


∎ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പിത്തളയിൽ നിർമ്മിച്ച മണി സമ്മാനമായി നൽകിയത് ആരാണ് 

ഡച്ചുകാർ 


∎ തെക്കേ ഇന്ത്യയിലെ ഏക പരശുരാമ ക്ഷേത്രം 

തിരുവല്ലം പരശുരാമ ക്ഷേത്രം 


∎ ദക്ഷിണ ഭാരതത്തിലെ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം 

തിരുവല്ലം പരശുരാമ ക്ഷേത്രം 


∎ ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് 

തിരുവല്ലം പരശുരാമ ക്ഷേത്രം 


∎ തിരുവല്ലം പരശുരാമ ക്ഷേത്രം പൂർണമായും കരിങ്കല്ലിൽ തീർത്ത ക്ഷേത്രമാണ് 


∎ രണ്ടു കൊടിമരമുള്ള അപൂർവ്വം ക്ഷേത്രമാണ് 

തിരുവല്ലം പരശുരാമ ക്ഷേത്രം 


∎ കരമനയാറും പാർവ്വതീ പുത്തനാറും കിള്ളിയാറും സംഗമിക്കുന്നതിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം 

തിരുവല്ലം പരശുരാമ ക്ഷേത്രം 


∎ തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗണപതി ക്ഷേത്രം 

പഴവങ്ങാടി ഗണപതി ക്ഷേത്രം


∎ വലുപ്പത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ ക്ഷേത്ര തീർത്ഥ കുളം എന്ന് കരുതപ്പെടുന്ന ശ്രീവരാഹം ക്ഷേത്രത്തിലെ തീർത്ഥ കുളത്തിൻ്റെ  വിസ്തൃതി 

ആറ് ഏക്കർ  80 സെൻറ് 


∎ ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാദേശ്വര  പ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം  

ആഴിമല മഹാദേവക്ഷേത്രം 


∎ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് 

ആഴിമല മഹാദേവക്ഷേത്രത്തിൽ (ഉയരം - 58 അടി)


∎ ആഴിമല മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിമയുടെ ശില്പി 

പിഎസ് ദേവദത്തൻ 


∎ ചുറ്റമ്പലം ഇല്ലാത്ത പരബ്രഹ്മ ക്ഷേത്രം ഏതാണ് 

ഓച്ചിറ പരബ്രഹ്മക്ഷേത്രം 


∎ ശ്രീകോവിലും പ്രതിഷ്ഠയും പൂജയുമില്ലാത്ത ക്ഷേത്രം 

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം 


∎ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി 

പരമാത്മാവ് അഥവാ രൂപിയായ നിർഗുണ പരബ്രഹ്മം


∎ കൊല്ലത്തെ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണ് 

ബാല ശാസ്താവിൻ്റെ രൂപത്തിലുള്ള പ്രതിഷ്ഠ എട്ടായി നുറുങ്ങിയ രീതിയിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ 


∎ "തിരു ആര്യൻ" എന്നറിയപ്പെടുന്ന കൗമാര ഭാവത്തിലുള്ള ശാസ്താവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം 

ആര്യങ്കാവ് ശാസ്താ ക്ഷേത്രം 


∎ വിഗ്രഹം നടക്ക് നേരെ അല്ലാതെയും, വലതു മൂലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും ഏഴു നേരം പൂജ ഉള്ളതുമായ അപൂർവ ക്ഷേത്രം ഏതാണ് 

ആര്യങ്കാവ് ശാസ്താ ക്ഷേത്രം 


∎ ശാസ്താവിൻ്റെ അത്യപൂർവ്വമായ തൃക്കല്യാണം  എന്ന ആചാരം നടത്തുന്ന ക്ഷേത്രം 

ആര്യങ്കാവ് ശാസ്താ ക്ഷേത്രം 


∎ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാത്ത കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം 

ആര്യങ്കാവ് ശാസ്താ ക്ഷേത്രം 


∎ ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം  

പെരുവിരുത്തി മലനട ക്ഷേത്രം 


∎ ലോകത്തിലെ ഏക ശകുനി ക്ഷേത്രം 

പവിത്രേശ്വരം ക്ഷേത്രം 


∎ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് 


∎ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം ഏത് കായലിന് സമീപമാണ് സ്ഥിതിചെയ്യുന്നത് 

അഷ്ടമുടിക്കായൽ 


∎ സന്താനഗോപാലം കഥകളി വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം ഏതാണ് 

ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം 


∎ കൊല്ലം പൂരം നടക്കുന്ന കേരളത്തിലെ ക്ഷേത്രം 

ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം 


∎ പ്രശസ്തമായ കേരളത്തിലെ ക്ഷേത്രം 

അച്ചൻകോവിൽ ശാസ്താ ക്ഷേത്രം കൊല്ലം


∎ രേവതി പൂജ ഉത്സവത്തിന് പ്രശസ്തമായ കേരളത്തിലെ ക്ഷേത്രമാണ് 

അച്ചൻകോവിൽ ശാസ്താക്ഷേത്രം 


∎ ശബരിമലയിലെ പോലെ 18 പടികളിലൂടെ ആണ് അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിലേക്കുള്ള ഉള്ള ശ്രീകോവിൽ പ്രവേശനം


∎ മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)

⇦ PREVIOUS PAGE  

Post a Comment

Previous Post Next Post