ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 6

ക്ഷേത്രവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 6


∎ 2015ലെ യുനെസ്കോ നൽകുന്ന  ഏഷ്യ-പസഫിക് കൾച്ചറൽ ഹെറിറ്റേജ് അവാർഡ് വാർഡ് ലഭിച്ച തൃശ്ശൂർ ജില്ലയിലെ ക്ഷേത്രം 

ശ്രീ വടക്കുന്നാഥക്ഷേത്രം 


∎ പരശുരാമൻ കേരളത്തിൽ നിർമ്മിച്ച 108 ശിവാലയങ്ങൾ ഒന്നാണിത് 


∎ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്നത് ഏത് മാസത്തിലാണ് 

മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) 


∎ പ്രധാന ചടങ്ങ് ഭരണിനാളിനു തലേന്ന് അശ്വതി നാളിൽ നടക്കുന്ന കാവുതീണ്ടൽ 


∎ കേരളത്തിലാദ്യമായി ആദിപരാശക്തിയെ കാളി രൂപത്തിൽ പ്രതിഷ്ഠിച്ച ക്ഷേത്രം

കൊടുങ്ങല്ലൂർ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം 


∎ ഇന്ത്യയിലെ ഏക ഭരതക്ഷേത്രം  

കൂടൽമാണിക്യം ക്ഷേത്രം ഇരിങ്ങാലക്കുട 


∎ കൂടൽമാണിക്യ ക്ഷേത്രത്തിലെ പ്രധാന വഴിപാട് 

മീനൂട്ട്, താമരമാല 


∎ കൂടൽമാണിക്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ  

ചതുർബാഹു രൂപത്തിൽ കൊതണ്ധവും അഭയമുദ്രയും ശംഖ ചക്രവും ധരിച്ചിരിക്കുന്ന ഒരാൾ പൊക്കമുള്ള വിഗ്രഹം 


∎ വനവാസത്തിനായി കാട്ടിലേക്ക് പോയ ശ്രീരാമൻറെ പാദുകങ്ങൾ ഭജിച്ച് തപസ് അനുഷ്ഠിക്കുന്ന രൂപത്തിലാണ് ഭരതം സ്വാമിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിൽ 


∎ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ഏത് ജില്ലയിലാണ് 

തൃശ്ശൂർ 


∎ തൃക്കൂർ മഹാദേവ ക്ഷേത്രം ഏത് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 

തൃശ്ശൂർ 


∎ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ 

തൃശ്ശൂർ 


∎ പുനർജനി നൂഴൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം  

തിരുവില്ലാദ്രിനാഥ ക്ഷേത്രം 


∎ കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രധാനമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

തിരുവില്ലാമല 


∎ നാലമ്പലങ്ങൾ എന്നറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണ് 

തൃപ്രയാർ ശ്രീരാമക്ഷേത്രം 


∎ ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം 

മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം 

പയ്യാക്കൽ ശത്രുഘ്ന ക്ഷേത്രം 


∎ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

എറണാകുളം


∎ വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം

തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)


∎ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 

എറണാകുളം 


∎ ആദിപരാശക്തി മഹാവിഷ്ണു പ്രതിഷ്ഠ ആയിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്നു


∎ മകം തൊഴൽ  ചടങ്ങിന് പ്രസിദ്ധമായ എറണാകുളത്തെ ക്ഷേത്രം  

ചോറ്റാനിക്കര ഭഗവതിക്ഷേത്രം 


∎ ആലുവ ശിവക്ഷേത്രം ഏതു നദിയുടെ തീരത്താണ് 

പെരിയാർ 


∎ പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വാഭാവികമായി ആറാട്ട് നടക്കുന്ന  ഒരു ക്ഷേത്രം 

ആലുവ ശിവക്ഷേത്രം 


∎ സ്വാഭാവികമായി ആറാട്ട് നടക്കുന്ന  മറ്റ് ക്ഷേത്രങ്ങൾ

ചമ്രവട്ടം അയ്യപ്പക്ഷേത്രം, താണിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താ ക്ഷേത്രം, തൃപ്പലിക്കൽ ശിവക്ഷേത്രം 


∎ ആലുവ മണപ്പുറത്ത് കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രി രാത്രി വളരെ പ്രസിദ്ധമാണ് 


∎ വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?

ബദരിനാഥ്


∎ ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്?

മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ – കോട്ടയം)


∎  തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?

ബ്രഹദീശ്വര ക്ഷേത്രം

⇦ PREVIOUS PAGE  NEXT PAGE ➩

Post a Comment

Previous Post Next Post