ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 7
∎ വാമനമൂർത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം
തൃക്കാക്കര ക്ഷേത്രം
∎ തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ
അസുര രാജാവിന്റെ തലക്ക് മുകളിൽ കാൽ വച്ച് നിൽക്കുന്ന വാമനമൂർത്തി
∎ ഓണാഘോഷത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിൽക്കുന്ന കേരളത്തിലെ ക്ഷേത്രം
തൃക്കാക്കര ക്ഷേത്രം
∎ തൃക്കാക്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത്
കൊച്ചിയിൽ തൃക്കാക്കരയിൽ
∎ ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൈതൃക ക്ഷേത്രം
കല്ലിൽ ക്ഷേത്രം
∎ ചുവർചിത്രങ്ങൾക്ക് പേരുകേട്ട കോട്ടയം ജില്ലയിലെ ക്ഷേത്രം
ഏറ്റുമാനൂർ മഹാക്ഷേത്രം
മഹാദേവക്ഷേത്രം
∎ നടരാജ ചിത്രം, അഘോരമൂർത്തി എന്നീ ചുവർചിത്രങ്ങൾ കാണപ്പെടുന്ന കോട്ടയം ജില്ലയിലെ ക്ഷേത്രം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
∎ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
∎ കുംഭ മാസത്തിൽ നടക്കുന്ന ഏഴരപൊന്നാന എഴുന്നള്ളത്തിന് പ്ലാവിൻ തടിയിൽ നിർമ്മിച്ച സ്വർണപാളികളാൽ പൊതിഞ്ഞ രണ്ടടി പൊക്കം ഉള്ള 7 ആനകളും ഒരടി പൊക്കമുള്ള ഒരു ആനയുമാണ് ഉണ്ടാവുക
∎ ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രം
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം കോട്ടയം
∎ കേരളത്തിൽ ഗ്രഹണസമയത്ത് നട അടക്കാത്ത ഏക ക്ഷേത്രമാണ്
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം
∎ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന മൂർത്തി
കംസ വധത്തിനുശേഷം വിശന്നിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണൻ
∎ വൈക്കം മഹാദേവക്ഷേത്രം നിർമ്മിച്ച വർഷം
എഡി - 539
∎ വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം
∎ വൈക്കത്തഷ്ടമി എടുക്കുന്നത് എപ്പോഴാണ്
വൃശ്ചിക മാസത്തിലെ പൂരവും അഷ്ടമിയും ചേർന്നുവരുന്ന ദിവസം
∎ അഷ്ടമിരോഹിണി ആഘോഷത്തിനു പ്രസിദ്ധമായ കേരളത്തിലെ ശിവ ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം
∎ കേരളത്തിലെ ഏക സൂര്യ ക്ഷേത്രം
ആദിത്യപുരം സൂര്യ ക്ഷേത്രം
∎ ആദിത്യപുരം സൂര്യ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു
കടുത്തുരുത്തിക്ക് സമീപം ഇരവിമംഗലത്ത്
∎ രക്ത ചന്ദന കാവടി പ്രധാന ആചാരം
∎ എണ്ണ അഭിഷേകം കഴിഞ്ഞാൽ വിഗ്രഹത്തിൽ എണ്ണയുടെ ഒരു അശം പോലും കാണാൻ കഴിയാത്തത് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്.
∎ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
∎ സരസ്വതി ദേവിയുടെ നാമത്തിൽ അറിയപ്പെടുന്ന എന്നാൽ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ഉള്ള ക്ഷേത്രം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
∎ സാരസ്വതം നെയ്യ് പ്രധാന വഴിപാടാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ
∎ പ്രസിദ്ധമായ സംക്രാന്തി വാണിഭം നടക്കുന്ന ക്ഷേത്രം
പാക്കിൽ ധർമ്മശാസ്താ ക്ഷേത്രം
∎ കേരളത്തിലെ ഏക കണ്ണാടി ക്ഷേത്രം
മംഗളാദേവി ക്ഷേത്രം, കുമളി, ഇടുക്കി
∎ പെരിയാർ ടൈഗർ റിസർവിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ
ശ്രീഭദ്രകാളി, കണ്ണകി
∎ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചൈത്രമാസത്തിലെ പൗർണമി ദിവസം മാത്രം പൂജ ചെയ്യുന്ന ക്ഷേത്രം
മംഗളാദേവി ക്ഷേത്രം
∎ 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
∎ 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
∎ 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
Post a Comment