ക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം - 8
∎ കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
∎ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രധാന മൂർത്തി
ചതുർബാഹുവായ സുബ്രഹ്മണ്യൻ
∎ കേരളത്തിലെ ഏറ്റവും വലിയ കാവടി നടക്കുന്ന ക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
∎ കേരളത്തിൽ പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങൾ ഏറ്റവും പ്രാധാന്യം നിറഞ്ഞ ക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
∎ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠ ഉള്ള ക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
∎ സർപ്പാരാധനക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ക്ഷേത്രം
മണ്ണാറശാല നാഗരാജ ക്ഷേത്രം
∎ ഹരിപ്പാട് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജ ക്ഷേത്രം ആണിത്
∎ സന്താനസൗഭാഗ്യത്തിന് ഉരുളി കമഴ്ത്തൽ വഴിപാട് നടക്കുന്നത്
∎ മണ്ണാറശാല ആയില്യത്തിന് പ്രസിദ്ധമായ ക്ഷേത്രമാണ് ........
മണ്ണാറശാല നാഗരാജ ക്ഷേത്രം
∎ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ച ചെമ്പകശ്ശേരിരാജാവ്
പൂരാടം തിരുനാൾ ദേവനാരായണൻ
∎ ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ആണ്
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
∎ വേലകളി നടക്കുന്ന ക്ഷേത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
∎ കുഞ്ചൻ നമ്പ്യാർ ആദ്യമായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ച ക്ഷേത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
∎ 12 വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ക്ഷേത്രത്തിലെ പള്ളിപ്പാന വളരെ പ്രസിദ്ധമാണ്
∎ മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
∎ എല്ലാ മലയാള മാസവും ആദ്യ വെള്ളിയാഴ്ച മദ്യവിമുക്ത പ്രതിജ്ഞ നടത്തുന്ന ക്ഷേത്രം
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
∎ ചക്കുളത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം.
∎ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
∎ ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങളിൽ മുൻ നിരയിലുള്ള കേരളത്തിലെ ക്ഷേത്രം
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം
∎ ഇന്ത്യയിൽ സീസണിൽ ഏറ്റവും വരുമാനം കൂടുതലുള്ള ക്ഷേത്രം
ശബരിമല
∎ ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്
റാന്നി
∎ കേരളത്തിൽ ആദ്യമായി ടെലി മെഡിസിൻ സെൻറർ ആരംഭിച്ചത് ഏത് ക്ഷേത്രത്തിലാണ്
ശബരിമല
∎ ശബരിമല സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്
പെരുനാട്
∎ ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്
ശബരിമല മകരവിളക്ക്
∎ ശബരിമലയും പരിസരവും വൃത്തിയാക്കുന്നതിനായി ആരംഭിച്ച കേരള സർക്കാരിൻറെ പദ്ധതി
പുണ്യം പൂങ്കാവനം
∎ സ്വച്ച് ഭാരത് മിഷൻ്റെ സ്വച്ച് ഇകോണിക്ക് പ്ലേസസ് ൻ്റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങളിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത സ്ഥലം
ശബരിമല
∎ ഇന്ത്യൻ സേന ശബരിമലയിൽ നിർമ്മിച്ച പാലം
ശരണ സേതു പാലം / ബെയിലി പാലം
∎ കേരളത്തിലെ ആദ്യ മെഗാ സീടെറ്റ് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ശബരിമല
∎ കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രബലവും ആയ ഭദ്രകാളി ദേവി ക്ഷേത്രം
മലയാലപ്പുഴ ദേവി ക്ഷേത്രം
∎ പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
∎ 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
∎ വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് “ഐവാലവൃക്ഷമിത്ര” എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്
തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
Post a Comment