ശൈലികൾ പി എസ് സി ചോദ്യോത്തരങ്ങൾ മലയാളം

 മലയാളം | ശൈലികൾ PSC


ഭാഷയുടെ പ്രത്യേക രീതിയിലുള്ള ആശയപ്രകാശനം ആണ് ശൈലികൾ. ശൈലികൾക്ക് വാച്യാർത്ഥത്തേക്കാൾ  കൂടുതൽ വ്യംഗാർത്ഥത്തിനായിരിക്കും പ്രാധാന്യം. താഴെ കൊടുത്ത ശൈലിയുടെ അർത്ഥം, ഈ അർത്ഥത്തിൽ വരുന്ന ശൈലി ഏത് എന്നീ മാതൃകയിലാണ് പിഎസ്‌സി പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരാറുള്ളത്. 

∎ അനന്തൻ കാട് - ഭയം ഉളവാക്കുന്ന സ്ഥലം 


∎ അക്കരപ്പച്ച - അകലെയുള്ളതിനോടുള്ള ഭ്രമം 


∎ അര വൈദ്യൻ ആളെ കൊല്ലി - അല്പജ്ഞാനം ആപത്ത് 


∎ അംഗുലീ പരിമിതം - പരിമിത വസ്തു 


∎ അചന്ദ്രതാരൻ - എക്കാലുവും 


∎ അജഗജാന്തരം - വലിയ വ്യത്യാസം 


∎ അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളയടിക്കുക 


∎ അട്ടിപ്പേറൽ -  ശാശ്വതമായത്, സ്വന്തം


∎ അവത പറയുക - സങ്കടം പറയുക 


∎ അഷ്ട ദാരിദ്ര്യം - അതിയായ കഷ്ടപ്പാട് 


∎ അഴകിയരാവണൻ - വലിയ ശൃംഗാരി 


∎ ആകാശകുസുമം - നടക്കാത്ത കാര്യം 


∎ അകപ്പാട് പറ്റുക - ആപത്തുണ്ടാക്കുക

Post a Comment

Previous Post Next Post