ഭാഷ | ഗതി | വാചകം | ദ്യോതകം | ഘടകം | സമുച്ചയം | വികല്പം | കേവലം PSC MALAYALAM

ഭാഷ | ഗതി | വാചകം | ദ്യോതകം | ഘടകം | സമുച്ചയം | വികല്പം | കേവലം PSC MALAYALAM


 ഭാഷയെ രണ്ടായി തരംതിരിച്ചിരിക്കുന്നു വാചകം, ദ്യോതകം 

പ്രയോഗത്തിൻ്റെ ദ്യോതകത്തെ വീണ്ടും നാലായി തരം തിരിച്ചിരിക്കുന്നു.   ഗതി, ഘടകം,  വ്യാക്ഷേപകം, കേവലം 

PSC മലയാളം ഗതി (പ്രിപോസിഷൻ) 

നാമത്തോട് ചേർന്ന് നിന്ന മറ്റൊരു പദത്തെ ബന്ധിപ്പിക്കുന്നതാണ് ഗതി. വിഭക്തിയുടെ അർത്ഥത്തെ മെച്ചപ്പെടുത്തുന്നു. 

ഉദാഹരണം  - കൊണ്ട്, നിന്ന്, വെച്ച്, എവിടെ, വരെ, മുതൽ, തൊട്ട്, മീതെ, ഊടെ

ഗതി (പ്രിപോസിഷൻ)  ഉദാഹരണങ്ങൾ 

∎ ചൂരൽ കൊണ്ട് അടിച്ചു 

∎ ബസിൽ നിന്നു വീണു 

∎ നടൻമാരിൽ വച്ച് ദിലീപിനെ ആണ് എനിക്കിഷ്ടം 

∎ റോഡിലൂടെ നടക്കുന്നു 

∎ വെള്ളത്തിൽ മീതെ നടക്കുന്നു

∎ റോഡിൽ വച്ച് കണ്ടു 

∎ രാവിലെ മുതൽ വൈകുന്നേരം വരെ 


PSC മലയാളം ഘടകം (Conjunction)

രണ്ടു വാക്യങ്ങളെയോ പദങ്ങളെയോ യോജിപ്പിക്കുന്നതാണ് ഘടകം. ഒരേ ക്രിയ ചെയ്യുന്ന രണ്ട് ശബ്ദങ്ങളെ ആണ് ഘടിപ്പിക്കുന്നത്. 

ഉം,ഓ, എങ്കിൽ, അപ്പോൾ, പക്ഷേ, എന്നിട്ട് തുടങ്ങിയവ 

ഘടകം (Conjunction) ഉദാഹരണങ്ങൾ 

∎ അവളോ അവനോ പോകണം 

∎ ഇടിയും മഴയും ഉണ്ടാവും 

∎ ഘടകപദങ്ങൾ രണ്ടായി തരം തിരിച്ചിരിക്കുന്നു സമുച്ചയം, വികല്പം.

PSC മലയാളം  സമുച്ചയം

കൂട്ടിച്ചേർക്കുന്നതിന് തുല്യ സ്ഥാനം നൽകുന്നതാണ് സമുച്ചയം 

ഉം 

ഉദാഹരണം 

∎ അവനും അവളും പോകും (രണ്ടാൾക്കും തുല്യ സ്ഥാനം) 

∎ രാമനും സീതയും അമ്പലത്തിൽ പോയി (തുല്യസ്ഥാനം) 

PSC മലയാളം  വികല്പം 

∎  രണ്ടിൽ ഏതെങ്കിലുമൊന്ന് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതാണ് വികല്പം. 

PSC മലയാളം  വികല്പം  ഉദാഹരണം 

∎  അച്ഛനോ അമ്മയോ പോകും 

∎  രാമനോ സീതയോ പോകും (ആരെങ്കിലുമൊരാൾ) 

PSC മലയാളം വ്യാക്ഷേപകം 

പറയുന്ന ആളുടെ വികാരത്തെ കാണിക്കുന്ന പദമാണിത്. വിസ്മയം, സങ്കടം, സന്തോഷം, അത്ഭുതം എന്നിവ പ്രകടിപ്പിക്കുന്നു. അയ്യോ, കഷ്ടം, പോവുക ഹായ്, അയ്യോ, ശിവ ശിവ, സബാഷ്, ങ്ഹാ, അംമ്പാ

PSC മലയാളം വ്യാക്ഷേപകം  ഉദാഹരണം 

∎  ഹായ് എന്തൊരു ഭംഗി 

∎  അയ്യോ അവൻ പാവമാണ് 

∎  കഷ്ടം അവൻറെ അമ്മയും മരിച്ചു 

∎  ഉവ്വ് ഞാൻ കേൾക്കുന്നുണ്ട് 

PSC മലയാളം കേവലം 

 ഗതി, ഘടകം, വ്യാഷേപകം ഇവയൊന്നിലും വരാത്ത ദ്യോതകമാണ് കേവലം. ചോദ്യ രൂപത്തിലുള്ള ഒ കേവലം ആണ്. തന്നെ എന്ന പദം കേവലം ആണ്. 

∎  നീ വന്നുവോ (ഇവിടെ ഒ എന്ന പദം കേവലത്തെ സൂചിപ്പിക്കുന്നു) അമർനാഥിൻ്റെ പരീക്ഷ കഴിഞ്ഞോ 

∎   ഈശ്വരൻ തന്നെ ശരണം (തന്നെ കേവലം ആണ്) 

Post a Comment

Previous Post Next Post