കേരള പി എസ് സി വനിത സിവിൽ എക്സൈസ് ഓഫീസർ
വനിത സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് ഈ വർഷം 2.8 ലക്ഷം പേരാണ് അപേക്ഷിച്ചത്. കൃത്യമായി പറഞ്ഞാൽ 14 ജില്ലകളിലും ആയി 287308 പേർ അപേക്ഷിച്ചു. ഓരോ ജില്ലകളിൽ അപേക്ഷിച്ചവരുടെ കണക്കും 2017 ൽ അപേക്ഷിച്ചവരുടെ കണക്കും താഴെ കൊടുത്തിരിക്കുന്നു. ഇത്തവണ 96642 പേരുടെ കുറവാണ് ഉള്ളത്. ഓരോ ജില്ലകളിലെയും 2017 ലെ അപേക്ഷകരുടെ എണ്ണവും ഈ വർഷത്തെ എണ്ണവും കൊടുത്തിരിക്കുന്നു.
Kerala PSC Women Civil Excise Officer Applicants in 2017 / 2022 (2021)
ജില്ല | അപേക്ഷകർ 2022 | അപേക്ഷകർ 2017 |
---|---|---|
കാസർകോട് | 10,294 | 13,033 |
കണ്ണൂർ | 18,808 | 25,630 |
വയനാട് | 9,187 | 11,016 |
കോഴിക്കോട് | 24,746 | 33,204 |
മലപ്പുറം | 17,163 | 23,124 |
പാലക്കാട് | 25,637 | 33,501 |
തൃശൂർ | 19,821 | 28,738 |
എറണാകുളം | 24,493 | 36,354 |
ഇടുക്കി | 11909 | 15,397 |
കോട്ടയം | 13,201 | 21446 |
ആലപ്പുഴ | 21,012 | 22,723 |
പത്തനംതിട്ട | 12,780 | 16,327 |
കൊല്ലം | 31,432 | 38,244 |
തിരുവനന്തപുരം | 46,825 | 65,213 |
ആകെ | 2,87,308 | 3,83,950 |
വനിതാ സിവിൽ എക്സൈസ് ഓഫീസർ, പ്ലസ് ടു ലെവലിനൊപ്പവും, അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഡിഗ്രി ലെവലിന് ഒപ്പവും നടത്തും. വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ മുൻ തവണത്തേക്കാൾ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ട്. 2017ൽ 383950 ആകെ 14 ജില്ലകളിലായി അപേക്ഷിച്ചത്. ഇത്തവണ 2.8 ലക്ഷം പേർ മാത്രമാണ് അപേക്ഷിച്ചത്. 96642 പേർ കുറഞ്ഞു.
അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് 249251 പേരാണ് കഴിഞ്ഞ തവണ അപേക്ഷിച്ചത്. 237660 പേരാണ് ഇത്തവണ അപേക്ഷിച്ചത് .
സിവിൽ എക്സൈസ് ഓഫീസർ സിലബസ് CLICK HERE
കമ്പനി / കോർപ്പറേഷൻ / ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എപ്പോൾ നടക്കും? അപേക്ഷകരുടെ എണ്ണം എന്നിവ അറിയാൻ CLICK HERE
Post a Comment