How to Apply Online for Kerala PSC Exam

 How to Apply Online for Kerala PSC Exam


അപേക്ഷ സമർപ്പിക്കുന്ന രീതി: ഉദ്യോഗാർത്ഥികൾ കേരള പബിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ" (പകാരം രജിസ്റ്റർ ചെയ്യണം. അതിനു ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ അവരുടെ User Id യും Password ഉം ഉപയോഗിച്ച് Login ചെയ്യുക. അതിന് ശേഷം ലഭിക്കുന്ന സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അരപക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ "Apply Now' ൽ മാതം click ചെയ്യേണ്ടതാണ്. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2011  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലാേഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.  ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഫോട്ടോ സംമ്പന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷ ഫീസ് ഇല്ല. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിൻറ് ഔട്ട് എടുക്കുവാനും സാധിക്കും.

അപേക്ഷിക്കുന്നതിന് മുൻപും തന്റെ Profile ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തണം.    ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾക്ക് വേണമെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ My applications എന്ന ലിങ്കിൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്.   നിങ്ങൾക്ക് കൂടുതൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.

Post a Comment

Previous Post Next Post