മസ്തിഷ്കം| Brain PSC Questions

മസ്തിഷ്കം (BRAIN) psc ചോദ്യോത്തരങ്ങൾ

∎ മസ്തിഷ്കവുമായി ബന്ധപ്പെട്ട പഠനശാഖ 

ഫ്രിനോളജി 


∎ നാഡീ വ്യവസ്ഥയുടെ കേന്ദ്രം 

മസ്തിഷ്കം


∎ മസ്തിഷ്ക വളർച്ച പൂർണ്ണതയിലെത്തുന്ന പ്രായം

8 വയസ്


മസ്തിഷ്കം മോക്ക് ടെസ്റ്റ്  CLICK HERE

∎ മസ്തിഷ്കത്തിൻ്റെ ശരാശരി ഭാരം 

1400 ഗ്രാം 



∎ കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി

ആന


∎ ഏറ്റവും വലിയ തലച്ചോറുള്ള ജീവി

സ്പേം വെയ്ൽ


∎ മസ്തിഷ്കത്തെ സംരക്ഷിക്കുന്നതിന് അസ്ഥി നിർമിതമായ ആവരണം 

കപാലം (  ക്രേനിയം)


∎ മസ്തിഷ്കത്തെ ആവരണം ചെയ്യിതിരിക്കുന്ന സ്തരം 

മെനിഞ്ചസ് 


∎ മെനിഞ്ചസിന്  ഉണ്ടാവുന്ന അണു ബാധ 

മെനിഞ്ചൈറ്റിസ്


∎  മെനിഞ്ചസിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം 

സെറിബ്രോ സ്പൈനൽ ദ്രവം 


സെറിബ്രോ സ്പൈനൽ ദ്രവത്തിൻ്റെ ധർമ്മങ്ങൾ


1. മസ്തിഷ്ക കലകൾക്ക് വേണ്ട ഓക്സിജൻ പ്രദാനം ചെയ്യുന്നു 

2. കപാലത്തിനകത്തെ മർദ്ദം നിയന്ത്രിക്കുന്നു 

3. മസ്തിഷ്കത്തെ ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു 


∎ തലയിലെ അസ്ഥികളുടെ എണ്ണം 

 29 


∎ കപാലത്തിലെ അസ്ഥികളുടെ എണ്ണം 


∎ മുഖത്തെ അസ്ഥികളുടെ എണ്ണം 

14 


∎ ചെവികളുടെ അസ്ഥികളുടെ എണ്ണം 


∎ നെക്ക് ഹയോയിഡ് ബോൺ

1


∎ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം 

22 


സെറിബ്രം 

∎ തലച്ചോറിന്റെ ആകെ വ്യാപ്തിയുടെ 85 ശതമാനവും സെറിബ്രം ആണ്

∎ ഏറ്റവും വലിയ മസ്തിഷ്ക ഭാഗം 


∎ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം 


∎ ബുദ്ധി, ഓർമ്മ, ഭാവന, ചിന്ത, വിവേചനം, വേദന, കാഴ്ച, കേൾവി, ഗന്ധം, രുചി സ്പർശം തുടങ്ങിയവ നിയന്ത്രിക്കുന്ന ഭാഗം 


∎ ബ്രോക്കസ് ഏരിയ 

സംസാരഭാഷയുമായി ബന്ധപ്പെട്ട  ഭാഗം 


∎ വെർണിക്സ്  ഏരിയ 

കണ്ടുപരിചയമുള്ള വസ്തുക്കളുടെ പേര് പറയുമ്പോൾ ചിത്രം മനസ്സിൽ തെളിയുന്ന സെറിബ്രത്തിൻ്റെ ഭാഗമാണിത് 


∎ സെറിബ്രത്തിൻ്റെ ചാര നിറമുള്ള പുറംഭാഗത്തെ കോർട്ടക്ക്സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല എന്നും വിളിക്കുന്നു


∎സെറിബ്രെത്തെ രണ്ട് പകുതികളായി വിഭജിച്ചിരിക്കുന്നു. കോർപസ് കലോസം എന്ന നാഡികളാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത്


∎ സെറിബ്രത്തിൻ്റെ വലതുവശത്തെ അർധഗോളം ശരീരത്തിന്റെ ഇടതുഭാഗത്തെയും, ഇടതുവശത്തെ ആർധഗോളം വലത് ഭാഗത്തെയും ആണ് നിയന്ത്രിക്കുക


∎ സെറിബ്രൽ കോർട്ടക്സിനെ നാലായി വിഭജിച്ചിട്ടുണ്ട്

1.ഫ്രോണ്ടൽ ലോബ് 

2. പാരിയെറ്റൽ ലോബ്

3. ഓക്സിപ്പിറ്റൽ ലോബ് 

4.ടെമ്പറൽ ലോബ്


∎ മസ്തിഷ്കത്തിന്റെ ഏറ്റവും പിന്നിലായി സ്ഥിതി ചെയ്യുന്ന ലോബാണ്

ഒക്സിപിറ്റൽ ലോബ്





സെറിബെല്ലം 

∎ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഉള്ള മസ്തിഷ്കഭാഗം


∎സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണുന്ന ഭാഗം 

സെറിബെല്ലം


∎ ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത് 


∎ തുലനനില പരിപാലിക്കുന്നതും, മദ്യം പ്രവർത്തിക്കുന്നതുമായ ഭാഗം 


∎ പേശി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം 


∎ മദ്യത്തോടുള്ള അമിതമായ ആസക്തി അറിയപ്പെടുന്നത് 

dipsomania 


∎ മദ്യത്തിൻറെ അമിത ഉപയോഗം മൂലം കരളിനെ ബാധിക്കുന്ന രോഗങ്ങൾ 

1. ലിവർ സിറോസിസ് 

2. ടോക്സിക് ഹെപ്പറ്റൈറ്റിസ് 


മെഡുല ഒബ്ലാംഗേറ്റ 


∎ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു 


∎ ഹൃദയമിടിപ്പ്, ശ്വസനം, പെരിസ്റ്റാൾസിസ്, ചുമ, തുമ്മൽ, ചർദി, കണ്ണ് ചിമ്മൽ തുടങ്ങിയവയെ നിയന്ത്രിക്കുന്നു 


∎ മെഡുല ഒബ്ലാങ്കറ്റയിൽ ഏൽക്കുന്ന  ആഘാതം മസ്തിഷ്ക മരണത്തിന് കാരണമാകന്നു 


∎ തലച്ചോറിന്റെ ഏറ്റവും ചുവട്ടിൽ ഉള്ള ഭാഗം


∎ തലച്ചോറിനെ സുഷുംനയുമായി ബന്ധിപ്പിക്കുന്ന ഭാഗം


തലാമസ് 

∎ റിലേ സെൻറർ എന്നറിയപ്പെടുന്ന ഭാഗം

 

∎ സെറിബ്രത്തിന് താഴെ കാണപ്പെടുന്ന ഭാഗം


∎ മോർഫിൻ, ആസ്പിരിൻ പോലെയുള്ള വേദന സംഹാരി (മരുന്നുകൾ അറിയപ്പെടുന്നത് അനാൽ ജസിക്)  പ്രവർത്തിക്കുന്ന ഭാഗം


∎ ശരീര ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ചു പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം

∎ ഉറക്കത്തിൽ ആവേഗങ്ങൾ സെറിബ്രത്തിലേക്ക്   കടത്തിവിടാത്ത ഭാഗം 

തലാമസ് 


ഹൈപ്പോതലാമസ് 


∎ ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു 


∎ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്നു 


∎ വിശപ്പ്, ദാഹം, സ്നേഹം, വെറുപ്പ്, സുഖാനുഭൂതി, ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്നു 


∎ മാസ്റ്റർ ഓഫ് മാസ്റ്റർ ഗ്രന്ഥി എന്ന് അറിയപ്പെടുന്നു 


∎ ശരീരത്തിലെ ഒരേയൊരു ന്യൂറോ ക്രൈൻ ഗ്രന്ഥി 


∎ ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ 

1. ഓക്സിടോസിൻ

2. വാസോപ്രസിൻ 


∎ പ്രസവസമയത്ത് ഗർഭപാത്രത്തിന് വികാസത്തിനു സഹായിക്കുന്ന ഹോർമോൺ

ഓക്സിടോസിൻ 


∎ വാസോപ്രസിൻ എ ഡി എച്ച്  വൃക്കയിൽ നിന്നും പുറംതള്ളുന്ന ജലത്തിൻറെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ 

വാസോപ്രസിൻ (ADH)


നാഡീ വൈകല്യങ്ങൾ


∎ അപസ്മാരം 

മസ്തിഷ്കത്തിൽ ക്രമരഹിതമായ വൈദ്യുത ഡിസ്ചാർജ് സൃഷ്ടിക്കുന്ന രോഗമാണിത് 


∎ പാർക്കിസൺസ് രോഗം 

പേശി പ്രവർത്തനത്തെ ഏകോപിപ്പിക്കാൻ സാധിക്കാത്ത കഴിയാത്ത അവസ്ഥ 

ഡോപമിൻ  ൻ്റെ ഉല്പദനം കുറയുന്നത് മൂലമുണ്ടാകുന്ന രോഗം 


∎ അൽഷിമേഴ്സ് 

സെറിബ്രൽ കോർട്ടക്സിലെ കോശങ്ങളുടെ നാശം കാരണം ഉണ്ടാകുന്ന രോഗം / അലൂമിനിയത്തിന് അളവ് ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന രോഗം 


നാഡീ വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ 

∎ EEG -  ഇലക്ട്രോ എൻസഫലോ ഗ്രാം (ഹാൻസ് ബർജർ)


∎ MRI  - മാഗ്നെറ്റിക് റെസണൻസ് ഇമേജിങ്  (കണ്ടുപിടിച്ചത് റെയ്മണ്ട് ഡമാഡിയൻ)


∎ CT SCAN - കംമ്പ്യൂട്ടഡ് ടോമോഗ്രാഫി സ്കാൻ ( ഗോഡ്ഫ്രേ ഹൌൺസ്ഫീൽഡ്)

BRAIN MOCK TEST  CLICK HERE

 മസ്തിഷ്കത്തെ ബാധിക്കുന്ന രോഗങ്ങൾ

◾മസ്തിഷ്കാഘാതം

◾അപസ്മാരം

◾ഹണ്ടിങ്ടൻസ് രോഗം

◾സെറിബ്രൽ ത്രോംബോസിസ്

◾സെറിബ്രൽ ഹെമറേജ്

◾പാർക്കിൻസൺസ് രോഗം

◾മെനിഞ്ജൈറ്റിസ്

◾പ്രോസോ ഫാഗ്നോസിയ

◾അൽസ്ഹൈമേഴ്സ്

◾സ്കിസോഫ്രീനിയ

◾അമ്യൂറോട്ടിക് ഇഡിയോസി 
എന്നിവയാണു മസ്തിഷ്കവുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗങ്ങൾ.

2 Comments

  1. വേദന സംഹാരികൾ പ്രാവർത്തിക്കുന്നത് തലാമസ് അല്ലെ

    ReplyDelete

Post a Comment

Previous Post Next Post