Profit and loss Psc Questions
∎ ലാഭം %= (ലാഭം/വാങ്ങിയ വില) x 100%
∎ നഷ്ടം %= (നഷ്ടം/വാങ്ങിയ വില) x 100%
∎ ഡിസ്‌കൗണ്ട്%=(ഡിസ്‌കൗണ്ട് / പരസ്യവില) X100%
∎ X സാധനങ്ങളുടെ വാങ്ങിയ വില Y സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമായാൽ (X>Y) ലാഭ% [(X-Y)/Y] x 100%
∎ X സാധനങ്ങൾ വാങ്ങുമ്പോൾ Y സാധനങ്ങൾ സൗജന്യമായി ലഭിച്ചാൽ ഡിസ്സൗണ്ട്% = സൗജന്യമായി ലഭിച്ച സാധനങ്ങളുടെ എണ്ണം X 100% ആകെ സാധനങ്ങളുടെ എണ്ണം =[Y/(XY)] x 100%
∎ X സാധനങ്ങൾ Y വിലയ്ക്ക് വാങ്ങി Y സാധനങ്ങൾ X വിലയ്ക്ക് വിറ്റാൽ (X>Y)
ലാഭം%={[(X)^2-(Y)^2]/[(Y)^2]} x 100%
∎ ഒരു വ്യാപാരി ഒരു സാധനത്തിന് X % വില കൂട്ടിയിടു കയും പിന്നീട്X % കിഴിവു നല്കുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും [(X)^2/100]% നഷ്ടമായി രിക്കും.
∎ ഒരേ വിലയ്ക്ക് രണ്ട് സാധനങ്ങൾ വിൽക്കുമ്പോൾ
ഒന്നിൽ X% ലാഭവും അടുത്തതിൽ X% നഷ്ടവും സം ഭവിച്ചാൽ വ്യാപാരിക്ക് എപ്പോഴും [(X)^2/100]% നഷ്ടമായിരിക്കും.
∎ ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് Y% കിഴിവുനൽകുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും
{X-Y-[(XY)/100]}% നഷ്ടമായിരിക്കും
∎ തുടർച്ചയായുള്ള X%ത്തിന്റെയും Y%ത്തിന്റെയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന
{XY-[(XY)/100]}%
കിഴിവിനു തുല്യമായിരിക്കും
∎ ‘X' സാധനങ്ങൾ വിൽക്കുമ്പോൾ 'X' സാധനങ്ങളുടെ വാങ്ങിയവില ലാഭമായി ലഭിച്ചാൽ
ലാഭം% = (X/X) x 100%
∎ ‘X’സാധനങ്ങൾ വിൽക്കുമ്പോൾ 'X' സാധനങ്ങളുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ
ലാഭം%=[X/(X-X)]x100%
ലാഭവും നഷ്ടവും ക്വിസ്
ക്വിസ് ചെയ്ത് നോക്കിയിട്ട് വല്ല സംശയവും ഉണ്ടെങ്കിൽ താഴെയുള്ള ഉത്തര സൂചിക നോക്കുക. ഏതെങ്കിലും ചോദ്യം സംശയമുണ്ടെങ്കിൽ താഴെ കമൻ്റ് ഇടുക. കൂടെ നിങ്ങൾക്ക് ലഭിച്ച മാർക്കും കമൻ്റ് ചെയ്യുക.
1. 600രൂപക്ക് വാങ്ങിയ ഒരു റേഡിയോ വ്യാപാരി 720 രൂപയ്ക്ക് വിൽക്കുന്നു. ലാഭം എത്ര ശതമാനം?
ലാഭശതമാനം = (ലാഭം / വാങ്ങിയ വില ) x 100
ലാഭം = 720 - 600 = 120
= 120/600 x 100 = 20%
2.ഒരു കുട100 രൂപയ്ക്ക് വിൽക്കുമ്പോൾ ഒരു വ്യാപാരിക്ക് 10 രൂപ ലാഭം കിട്ടുന്നു. അയാളുടെ ലാഭ ശതമാനമെത്ര?
വിറ്റ വില - 100 രൂപ
ലാഭം- 10 രൂപ
വാങ്ങിയ വില =100-10= 90
ലാഭം %= (ലാഭം/വാങ്ങിയ വില) x 100%
=(10/90)x100%
=100/9%
=11 1/9%
3. തുടർച്ചയായുള്ള 30% ത്തിന്റേയും 20% ത്തി ന്റേയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന എത്ര ശതമാനം കിഴിവിനു തുല്യമാണ് ?
[XY-{(XY)/100}]%=[3020-{(30X20)/100}]%
=[50-6]%
=44%
4. ഒരു മൊത്ത വ്യാപാരി ചില്ലറ വ്യാപാരിക്ക് 4 ബുക്കുകൾ വിൽക്കുമ്പോൾ ഒരു ബുക്ക് സൗജന്യമായി നൽകുന്നു. ഡിസ്കൗണ്ട് ശതമാനം എത്ര?
ഡിസ്കൗണ്ട്%=(സൗജന്യമായി ലഭിച്ച സാധനങ്ങളുടെ എണ്ണം)/(ആകെ സാധനങ്ങൾ ) x 100%
=1/(14) x 100%
=1/5 x 100%
=20%
5. ഒരു വ്യാപാരി ഒരു ചുരിദാർ 800 രൂപയ്ക്ക് വാങ്ങി 920 രൂപക്ക് വിൽക്കുന്നു. ലാഭശതമാനം എത്ര ?
ലാഭം %= (ലാഭം/വാങ്ങിയ വില) x 100%
=(120/800) x 100%
=120/8%=15%
6. 4200 രൂപയ്ക്ക് വാങ്ങിയ ഒരു കട്ടിൽ ഒരു വ്യാപാരി 30 ശതമാനം നഷ്ടത്തിന് വിൽക്കുന്നു. കട്ടിൽ വിറ്റവില എത്ര?
വാങ്ങിയവില - 4200 രൂപ
30% നഷ്ടം നേരിടുമ്പോൾ ബാക്കി വരുന്നത് വാങ്ങിയ വിലയുടെ 70%
വിറ്റ വില =4200x(70/ 100)
=2940 രൂപ
7. ഒരു വ്യാപാരി ഒരു ടിവിക്ക് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്
ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് X% വില കിഴിവുനൽകുകയും ചെയ്താൽ
വ്യാപാരിക്ക് എപ്പോഴും
(X^2/100)%നഷ്ടം=(10^2/100) നഷ്ടം
=(100/100)%നഷ്ടം
=1% നഷ്ടം
8.ഒരു കച്ചവടക്കാരൻ 2 റേഡിയോകൾ ഒരേ വിലക്ക് വിറ്റപ്പോൾ ഒന്നിൽ അയാൾക്കു 20% ലാഭവും നേരിട്ടു. അടുത്തതിൽ അയാൾക്കു 20% നഷ്ടവും നേരിട്ടു. അയാൾക്കു മൊത്തം കച്ചവടത്തിൽ
ഒരേ വിലക്ക് 2 സാധനങ്ങൾ വിൽക്കുമ്പോൾ ഒന്നിൽ X %ലാഭവും അടുത്തതിൽ X % നഷ്ടവും നേരിട്ടാൽ വ്യാപാരിക്കു എപ്പോഴും (X^2/100)% നഷ്ട്ടമായിരിക്കും.
(X^2/100)% =(20^2/100)%=(400/100)%
=4% നഷ്ടം
9. A ഒരു ബുക്ക് 200 രൂപയ്ക്ക് വാങ്ങി.Bയ്ക്ക് അത് 10%ലാഭത്തിന് വിറ്റു. B അത് C യ്ക്ക് 20% നഷ്ടത്തിന് വിറ്റു. C അത് D യ്ക്ക് 25% ലാഭത്തിനു വിറ്റു. എങ്കിൽ D ബുക്കിന് എത്ര രൂപ നൽകിയിട്ടുണ്ടാകും?
നൽകേണ്ട തുക = 200×(110/100)x(80/100)x(125/100)
= 220 രൂപ
10.ഒരു കച്ചവടക്കാരന് 33 പേനകൾ വിറ്റപ്പോൾ 11 പേനയുടെ വാങ്ങിയ വില ലാഭമായി കിട്ടി. ലാഭശതമാനം എത്ര?
X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വാങ്ങിയ വില ലാഭമായി കിട്ടിയാൽ,
ലാഭം%=(Y/X) x 100%
=(11/33)x100%
=(100%/3)
=33 ⅓ %
11.ഒരു കച്ചവടക്കാരൻ 66 ബാറ്ററികൾ വിറ്റപ്പോൾ 22 ബാറ്ററികളുടെ വിറ്റ വില ലാഭമായി ലഭിച്ചു. ലാഭശതമാനമെത്ര?
X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ ലാഭ % =Y/(X-Y) x 100%
=[22/(66-22)] x 100%
=(22/44)x100%
=100/2%
=50%
12. 1500 രൂപ വിലയുള്ള ഒരു റേഡിയോ 8% ഡിസ്‌കൗണ്ടിനു വിറ്റപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടി.റേഡിയോ വാങ്ങിയ വില എത്ര ?
പരസ്യ വില -1500
ഡിസ്‌കൗണ്ട് -8%
വിറ്റ വില=1500x(92/100)
=1380 രൂപ
ലാഭം- 20%
വാങ്ങിയ വില x (120/100) = 1380
വാങ്ങിയ വില=1380 x (100/120)
=1150 രൂപ
13. A ഒരു സാരി,200 രൂപയ്ക്ക് വാങ്ങി.Bയ്ക്ക് അത് 10%ലാഭത്തിന് വിറ്റു. B അത് C യ്ക്ക് 20% നഷ്ടത്തിന് വിറ്റു. C അത് D യ്ക്ക് 25% ലാഭത്തിനു വിറ്റു. എങ്കിൽ D സാരിക്ക് എത്ര രൂപ നൽകിയിട്ടുണ്ടാകും?
നൽകേണ്ട തുക = 200×(110/100)x(80/100)x(125/100)
= 220 രൂപ
14.ഒരു കച്ചവടക്കാരന് 33 കുടകൾ വിറ്റപ്പോൾ 11 കുടകൾ വാങ്ങിയ വില ലാഭമായി കിട്ടി. ലാഭശതമാനം എത്ര?
X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വാങ്ങിയ വില ലാഭമായി കിട്ടിയാൽ,
ലാഭം%=(Y/X) x 100%
=(11/33)x100%
=(100%/3)
=33 ⅓ %
15.ഒരു കച്ചവടക്കാരൻ 66 പാൻ്റ് വിറ്റപ്പോൾ 22 പാൻ്റുകളുടെ വിറ്റ വില ലാഭമായി ലഭിച്ചു. ലാഭശതമാനമെത്ര?
X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ ലാഭ % =Y/(X-Y) x 100%
=[22/(66-22)] x 100%
=(22/44)x100%
=100/2%
=50%
16. ഒരു കച്ചവടക്കാരൻ ഒരു സാരിക്ക് 20% വില കൂട്ടിയിട്ടു. പിന്നീട് 10% വില കുറച്ചിട്ടു. ഇപ്പോൾ കച്ചവടക്കാരന്
[X-Y-{(XY)/100}]%=20-10-{(20X10)/100}]%
=[10-2]%
=8% ലാഭം
17. 10 പേനകളുടെ വാങ്ങിയ വില 8 പേനകളുടെ വിറ്റ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര?
X സാധനങ്ങളുടെ വാങ്ങിയ വില Y സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമായാൽ ലാഭശതമാനം
=(X-Y)/Yx100%
=(10-8)/8 x 100%
=2/8 x 100%
=100/4%=25%
18. ഒരു പേൻ്റ് 400 രൂപയ്ക്ക് വിൽക്കുമ്പോൾ കച്ചവടക്കാരന് 20% നഷ്ടം നേരിടും.10% ലാഭം കിട്ടാൻ പാൻ്റ് എത്ര രൂപയ്ക്ക് വിൽക്കണം.
വാങ്ങിയ വിലx(80/100)=400
വാങ്ങിയ വില=400x(100/80)=500 രൂപ
10% ലാഭം കിട്ടാൻ500x(110/100)=550രൂപ
19.ഒരു വ്യാപാരി ആപ്പിൾ വാങ്ങിയ വിലക്കാണ് വിൽക്കുന്നത് എന്ന് അവകാശപ്പെടുന്നു . പക്ഷെ അയാൾ ഒരു കിലോഗ്രാമിന് പകരം 900 ഗ്രാമിന്റെ തൂക്കക്കട്ടി ഉപയോഗിക്കന്നു. അയാളുടെ ലാഭശതമാനമെത്ര?
ഇവിടെ വ്യാപാരിക്ക് ഓരോ 900 ഗ്രാം വില്കുമ്പോഴും 100 ഗ്രാം ലഭിക്കുന്നു.
ലാഭം%=(ലാഭം)/(വാങ്ങിയ വില) x 100%
=(100/900)x100%=(100/9)%
=11 1/9 %
20. ഒരു ടിവി 20% ലാഭത്തിനു വിൽക്കുന്നു. 25% ലാഭത്തിന് വിറ്റാൽ 800 രൂപ കൂടുതൽ ലഭിക്കുമായിരുന്നു. ടിവിയുടെ വാങ്ങിയവില എത്ര?
ഇവിടെ 25% ത്തിന്റെയും 20% ത്തിന്റെയും വ്യത്യാസമാണ് 800 രൂപ
25%-20%=800
5% implies 800
x20 100% implies 800x20=16000 രൂപ
[വാങ്ങിയ വില=100%]
Post a Comment