Kerala Psc Statement Questions

Kerala Psc New pattern Questions | Statement Questions



1 ചുവടെപ്പറയുന്നവയിൽ കേരള സംസ്ഥാനത്തെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം

2. ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

3. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം

4. ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

(a) 1, 2 എന്നിവ 

(b) 2, 3 എന്നിവ

(C) 3, 4 എന്നിവ 

(d) 1, 3 എന്നിവ ✔


2. കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം ഏതാണ്

(a) സിപിയു

(b) യുപിഎസ് ✔

(C) കൺട്രോൾ യൂണിറ്റ് 

(d) മദർബോർഡ്


3. ഗൂഗിൾ, യാഹു എന്നിവ എന്തിന് ഉദാഹരണമാണ്

(a) കമ്പ്യൂട്ടർ നെറ്റ്വർക്ക് 

(b) കമ്പ്യൂട്ടർ ലാംഗ്വേജ്

(C) കമ്പ്യൂട്ടർ പ്രോഗ്രാം 

(d) സെർച്ച് എഞ്ചിനുകൾ ✔


4. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?

1. "ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്തി

3. സംസ്ഥാന അടിയന്തിരാവസ്ഥയെതുടർന്ന് ( 356) സ്ഥാനം ഒഴിഞ്ഞ ആദ്യ മുഖ്യമന്ത്രി

(a) 1, 2 എന്നിവ മാത്രം 

(b) 1, 3 എന്നിവ മാത്രം

(C) 2, 3 എന്നിവ മാത്രം 

(d) 1, 2, 3 എന്നിവ ✔


5. ചുവടെപ്പറയുന്ന കേരളത്തിലെ ഗവർണർമാർ പ്രസ്തുത സ്ഥാനം വഹിച്ചിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ആദ്യത്തേതിൽ നിന്ന് അവസാനത്തതിലേക്ക് എന്ന രീതിയിൽ ശരിയായി ക്രമീകരികുക.

1. എച്ച്.ആർ. ഭരദ്വാജ് 

2. ഷീല ദീക്ഷിത്

3. ജസ്റ്റിസ് പി സദാശിവം . 

4. നിഖിൽ കുമാർ

5. ആരിഫ് മുഹമ്മദ്ഖാൻ

(a) 1-4-3-2-5

(b) 1-4 -2-3-5 ✔

(C) 1-3-4-2-5

(d) 1-2-4-3-5


6. ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരിയായത് ഏതെല്ലാം?

1. ദേശീയ ജലജീവി - ഗംഗ ഡാൽഫിൻ

2. ദേശീയ ന്യത്തരൂപം - ഭരതനാട്യം

3. ദേശീയ ഗീതം - ജനഗണമന

4. ദശീയ കായിക വിനോദം - ഹാേക്കി

(a)  1, 2 ,4 എനിവ  ✔

(b) 1, 3, 4 എന്നിവ

(C) 2,3,4  എന്നിവ

(d) 1, 2, 3, 4 എന്നിവ


7. ചുവടെപ്പറയുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ

തലസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?

1. ജാർഖണ്ഡ് - റാഞ്ചി

2 ഉത്തരാഖണ്ഡ്- ഡെറാഡൂൺ

3. ഛത്തീസ്ഗഡ്- റായ്പൂർ

2. ആന്ധ്രപ്രദേശ് - ഹൈദരാബാദ്

(a) 1,2,4 എന്നിവ 

(b) 1, 3, 4 എന്നിവ

(C) 2,3,4 എന്നിവ

(d) 1, 2, 3 എന്നിവ ✔


8. പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ രാഷ്ട്രപതി തിരിച്ചയ്ക്കേണ്ട സമയപരിധിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

(a) 14 ദിവസത്തിനുള്ളിൽ 

(b) ഒരു മാസത്തിനുള്ളിൽ

(C) എത്രകാലം വേണമെങ്കിലും രാഷ്ട്രപതിക്ക് കൈവശം വെച്ചിരിക്കാൻ കഴിയും ✔

(d) 3 മാസത്തിനുള്ളിൽ


9. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

(a) പാർലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജ്

(b) ലോകസഭയിലെയും സംസ്ഥാന നിയമസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന്

(C) ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന് ✔

(d) ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന്


10. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കേന്ദ്രമന്ത്രി സഭയുടെ തലവൻ

2. നീതി ആയോഗിന്റെ ചെയർമാൻ

3. കേന്ദ്രമന്ത്രിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക

4. ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ

(a) 2, 3, 4 എന്നിവ 

(b) 1, 2, 4 എന്നിവ ✔

(C) 1, 3, 4 എന്നിവ 

(d) 1, 2, 3, 4 എന്നിവ


11. ലിസ്റ്റ് 1ൽ നൽകിയിരിക്കുന്ന സംഭവങ്ങൾ, ലിസ്റ്റ് 2 വിൽ നൽകിയിരിക്കുന്ന വർഷങ്ങൾ എന്നിവ ശരിയായി ക്രമീകരിച്ച് ശരിയുത്തരം എഴുതുക

ലിസ്റ്റ് 1

1. 1946

2. 1896

3. 1924

4. 1931

ലിസ്റ്റ് II

A. വൈക്കം സത്യാഗ്രഹം

B. പുന്നപ്ര വയലാർ സമരം

C. ഗുരുവായൂർ സത്യാഗ്രഹം

D.  ഈഴവ മെമ്മോറിയൽ

(a) A-1, B-3, C-4, D-2 

(b) A-3, B-1, C-4, D-2 ✔

(C) A-3, B-1, C-2, D 4 

(d) A-3, B-2, C-1, D4


12. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ "ശോകനാശിനിപ്പുഴ' എന്ന് വിശേഷിപ്പിച്ച നദി

(a) പെരിയാർ

(b) കബനി

(C) ഭാരതപ്പുഴ ✔

(d)  പാമ്പാർ



13. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ

2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി

3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ

4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി

(a) 1, 2, 3, 4 എന്നിവ 

(b) 2, 3, 4 എന്നിവ

(C) 1, 3, 4 എന്നിവ 

(d) 1, 2, 4 എന്നിവ ✔


14. ആമുഖം ഭരണഘടനയുടെ അവിഭാജ്യഘടകമല്ല എന്ന്

സുപീംകോടതി വിധി പ്രഖ്യാപനം നടത്തിയത് ഏത് കേസിലാണ്

(a) കേശവാനന്ദ ഭാരതി കേസ്

(b) ബേരുബാരി കേസ് ✔

( C ) മിനർവ മിൽസ്

(d) ഇതൊന്നുമല്ല.


15. ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ചുവടെപ്പറയുന്ന ആശയങ്ങളിൽ ശരിയായത് ഏതെല്ലാം?

1. അടിയന്തരാവസ്ഥ- ജർമനി

2. സുപ്രീംകോടതി- യുഎസ്എ

3. റിപ്പബ്ലിക്- ഫാൻസ്

4. നിയമവാഴ്ച- ബ്രിട്ടൻ

(a) 1, 2 എന്നിവ മാത്രം 

(b) 3, 4 എന്നിവ മാത്രം

(C) 1, 2, 4 എന്നിവ മാത്രം 

(d) 1, 2, 3, 4 എന്നിവ ✔


16. ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം എത്രയാണ്?

(a) 14

(b) 2

(C) 12 ✔

(d) ഇതൊന്നുമല്ല


17. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?

(a) 3 വർഷം ✔

(b) 5 വർഷം

(C) 6 വർഷം

(d) 1 വർഷം


18. "അവശിഷ്ടാധികാരം' (Residuary powers) എന്ന പദം അർഥമാക്കുന്നത് എന്താണ്?

(a) പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക അധികാരം

(b) ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം

(c) അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം

(d) യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയിൽ പരാമർശിക്കാത്ത വിഷയങ്ങളിൽ നിയമം നിർമിക്കാനുള്ള പാർലമെന്റിന്റെ അധികാരം. ✔


19. ചുവടെപ്പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏതാണ്?

(a) ബീഹാർ

(b) കർണാടക

(C) മേഘാലയ ✔

(d) തെലങ്കാന


20. 'പഞ്ചായത്തീരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചുവടെപ്പറയുന്നവരിൽ ആരാണ്?

(a ) മഹാത്മാഗാന്ധി

(b) ജവഹർലാൽ നെഹ്റു ✔

(C) ബി ആർ അംബേദ്കർ

(d) എം എൻ റോയി


21. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?

(a) 18 വയസ്സ്

(b) 21 വയസ്സ് ✔

(C) 25 വയസ്സ്

(d) 30 വയസ്സ്


22. പഞ്ചാ യത്തീരാ ജ് സംവിധാനത്തിലെ അടിസ്ഥാനഘടകമായ ഗ്രാമസഭയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് ആരാണ്?

(a) പഞ്ചായത്ത് പ്രസിഡന്റ് ✔

(b) ഗ്രാമപഞ്ചായത്ത് സെക്രട്ടറി

(C) വാർഡ് മെമ്പർ

(d) ജില്ലാ പഞ്ചായത്ത് സെക്രട്ടറി


23. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം

(a) 2012

(b) 2013 ✔

(C) 2015

(d) 2014


24. ചുവടെപ്പറയുന്ന പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം?

1. ഒന്നാം പഞ്ചവത്സര പദ്ധതി- ഹരാൾഡ് ഡാേമർ 

2. രണ്ടാം പഞ്ചവത്സര പദ്ധതി - മഹലനോബിസ് 

3. ഒമ്പതാം പഞ്ചവത്സര പദ്ധതി- ജനകീയ പദ്ധതി

4. എട്ടാം പഞ്ചവത്സര പദ്ധതി- മൻ മോഹൻ മോഡൽ

(a) 1, 2, 3 എന്നിവ മാത്രം 

(b) 2, 3, 4 എന്നിവ മാത്രം

( C ) 1, 2, 3, 4 എന്നിവ  ✔

(d) 1, 3, 4 എന്നിവ മാതം


25. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് ഏത്?

(a) പ്രകാശവർഷം

(b) പാർസെക് ✔

(C) അസ്ട്രോണമിക്കൽ യൂണിറ്റ് 

(d) ഇവയൊന്നുമല്ല.


26. സോളാർ സെല്ലുകളുടെ പ്രവർത്തന തത്ത്വം പ്രകാശത്തിന്റെ ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) അപവർത്തനം

(b) പ്രതിഫലനം

(C) പൂർണ ആന്തരിക പ്രതിഫലനം

(d) ഫോട്ടോ ഇലക്ട്രിക് പ്രഭാവം ✔


27. ബ്ലാക്ക് ബോർഡിൽ അധ്യാപകൻ എഴുതിയ വിവരങ്ങൾ ഒരു കുട്ടിക്ക് ബെഞ്ചിന്റെ ആദ്യനിരയിൽ ഇരുന്നപ്പോൾ വ്യക്തമായി വായിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ പിൻ നിരയിലുള്ള ബഞ്ചിൽ ഇരുന്നപ്പോൾ വ്യക്തമായി കാണുവാൻ കഴിഞ്ഞു. കുട്ടിയുടെ കണ്ണിന്റെ ന്യൂനത എന്താണെന്നും ഏത് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാമെന്നും നിർദേശിക്കുക

(a) ഹ്രസ്വ ദ്യഷ്ടി- കോൺകേവ് ലെൻസ്

(b) ദീർഘദൃഷ്ടി- കോൺവെക്സ് ലെൻസ് ✔

(C) ഹ്രസ്വ ദ്യഷ്ടി- കോൺവെക്സ് ലെൻസ്

(d) ദീർഘദൃഷ്ടി- കോൺകേവ് ലെൻസ്


28. ഓഡോമീറ്റർ എന്ന ഉപകരണത്തിന്റെ ഉപയോഗം ചുവടെപ്പറയുന്നവയിൽ ഏതാണ്

(a) ശബരത്തിന്റെ തീവ്രത അളക്കാൻ

ൽ വാഹനങ്ങളുടെ വേഗത അളക്കാൻ

(C) വൈദ്യുത പ്രതിരോധം അളക്കാൻ

(d) വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ✔


29. ഒരു മെഗാവാട്ട് എന്നത് .............ആകുന്നു

(a) 1000 വാട്ട്

(b) 10000 വാട്ട്

(C) 1 ലക്ഷം വാട്ട്  

(d) 10 ലക്ഷം വാട്ട് ✔


30. കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമാകുന്നത്

(a) പ്ലവക്ഷമബലം (Buoyant force) ✔

(b) പ്രതലബലം (Surface Tension)

(C) ശ്യാന ബലം (Viscosity)

(d) അഭികേന്ദ്രബലം (Centripetal Force)


31. നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാൾ പുറകോട്ട് ചായുന്നു. ചലനവുമായി ബന്ധപ്പെട്ട് ഏത് പ്രതിഭാസമാണ് ആയതിനു കാരണം?

(a) ന്യൂട്ടന്റെ രണ്ടാം ചലന നിയമം

(b) ജഡത്വം (Inertia) ✔

(C) ന്യൂട്ടന്റെ മൂന്നാം ചലന നിയമം

(d) ഇവയൊന്നുമല്ല.


32. ഫ്ളഷ് ടാങ്ക്, വാഹനത്തിന്റെ ഹൈഡാളിക് ബ്രേക്ക് എന്നിവയുടെ പ്രവർത്തന തത്ത്വം അടിസ്ഥാനമാക്കിയിരിക്കുന്ന നിയമം ഏതാണ്?

(a) ബാേയിൽ നിയമം 

(b) ചാൾസ് നിയമം

(C) പാസ്കൽ നിയമം ✔

(d) ജൂൾ നിയമം


33. ഒരു ഗ്ലാസിലെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകുമ്പോൾ ഗ്ലാസിലെ ജലത്തിന്റെ അളവ്

(a) കൂടുന്നു.

(b) കുറയുന്നു

(C) മാറ്റമില്ലാതെ തുടരുന്നു ✔

(d) ആദ്യം കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു


35. ചുവടെപ്പറയുന്നവയിൽ ഏതാണ് ആക്കത്തിന്റെ (momentum) യൂണിറ്റ്?

(a) Kg m/s ✔

(b) Kg m/s

(C) m/s2

(d) m/s


36. ആറ്റത്തിന്റെ 'പ്ലം-പുഡ്ഡിങ്' മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ചുവടെപ്പറയുന്നവരിൽ ആരാണ്?

(a) ജെ ജെ തോംസൺ  ✔

(b) റൂഥർഫോർഡ്

(C) മാക്സ് പ്ലാങ്ക് 

(d) ഹെയ്സർ ബർഗ്


37. ആവർത്തനപ്പട്ടികയിൽ ആകെ ഗ്രൂപ്പുകൾ എത്രയാണ്

(a) 7

(b) 16

(c) 17

(d) 18 ✔


38. ഫ്ളൂറിൻ ക്ലോറിൻ ബ്രോമിൻ എന്നീ മൂലകങ്ങൾ അറിയപ്പെടുന്നത്

(a) ആൽക്കലി മലാഹങ്ങൾ

(b) അലസവാതകങ്ങൾ 

(C) ഹാലൊജനുകൾ ✔

(d) സംക്രമണ മൂലകങ്ങൾ


39. ആവർത്തനപ്പട്ടികയിൽ 18-ാം ഗ്രൂപ്പിൽ വരുന്ന അലസവാതകങ്ങളുടെ ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ് (Valenty ) എത്രയാണ്

(a) 1

(b) 2

( C ) 0 ✔

(d) 4


40. "ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്നത് എന്താണ്?

(a) സോഡിയം ക്ലോറൈഡ്

(b) സോഡിയം കാർബണേറ്റ്

(C) സോഡിയം സിലിക്കറ്റ്

(d) സോഡിയം നൈട്രറ്റ് ✔


41. ചുവടെപ്പറയുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?

(3) ജലം ഐസാകുന്ന പ്രക്രിയ

(b) പഞ്ചസാര ജലത്തിൽ ലയിക്കുന്നത്

(C) പഞ്ചസാര കത്തി കരിയാവുന്നത് ✔

(d) ജലം നീരാവിയാകുന്നത്


42. ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്ത ചുവടെപ്പറയുന്നവയിൽ ഏതാണ് ?

(a) എഥിലീൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് ✔

(b) പൊട്ടാസ്യം സാേഡിയം ടാർട്രേറ്റ് ടെട്രാ ഹൈഡ്രേറ്റ്

(C) മഗ്നീഷ്യം ബൈ കാർബണേറ്റ്

(d) അൺഹെഡ്രഡ് കാത്സ്യം ക്ലോറൈഡ്


43. "ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം സ്വർണമാണ്

(a) 8 ഗ്രാം

(b) 11.1 ഗ്രാം

(C) 31.1 ഗ്രാം ✔

(d) 100 ഗാംഗ്രാം


44. കണ്ണീർ വാതകത്തിന്റെ രാസനാമം ചുവടെപ്പറയുന്നവയിൽ ഏതാണ്?

(a) ട്രൈ ക്ലോറോ മീഥേൻ

(b) ക്ലോറോ അസറ്റോഫിനോൺ ✔

(C) ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

(d) ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്


45. ചുവടെപ്പറയുന്നവയിൽ ഏതാണ് RNA യിലെ നൈട്രജൻ ബേസുകളിൽ ഉൾപ്പെടാത്തത്?

(a) അഡിനിൻ

(b) ഗുവാനിൻ

( C ) തൈമീൻ ✔

(d) സൈറ്റോസിൻ


46. ചുവടെപ്പറയുന്ന നേത്രരോഗങ്ങൾക്ക് പറയുന്ന മറ്റൊരു പേര് എന്താണെന്ന് കണ്ടെത്തി ശരിയായ രീതിയിൽ ക്രമീകരിക്കുക

A. വർണ്ണാന്ധത

B. വിഷമദ്യഷ്ടി

C. ഹ്രസ്വ ദ്യഷ്ടി

D. ദീർഘദൃഷ്ടി

1. മയോപിയ

2. ഡാൽട്ടനിസം

3. ഹൈപർ മെട്രോപിയ

4. അസിഗ്മാറ്റിസം

(a) A-4, B-2, C-1, D-3 

(b) A-2, B-4, C-3, D-1

(C) A-2, B-4, C-1, D-3  ✔

(d) A4, B-1 , C-3 , D-2


47. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. (ഹസ്വദൃഷ്ടിയുള്ളവരിൽ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്

2. പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാകു ന്നതാണ് തിമിരം (cataract) എന്നവായ് ക്ക് കാരണം.

3. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്

4, ദീർഘദ്യഷിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിക്കുന്നത് റെറ്റിനക്ക് പുറകിലാണ്.

A, 1, 4 എന്നിവ മാത്രം

B. 2, 3 എന്നിവ മാത്രം

C.  1, 3, 4 എന്നിവ മാത്രം

D. 1, 2, 3, 4 എന്നിവ ✔


48.  പ്രശസ്തമായ "മെഹ്റൗളി ശാസനം' ഡൽഹിയിൽ

സ്ഥാപിച്ച ഭരണാധികാരി ചുവടെപ്പറയുന്നവരിൽ ആരാണ്?

(a) സമുദ്രഗുപ്തൻ 

(b) അശോകൻ

(C) ചന്ദ്രഗുപ്തൻ II  ✔

(d) കുമാരഗുപ്തൻ


49. ഹർ ഷന്റെ ഭരണകാലത്ത് ഇന്ത്യ സന്ദർശി ച്ച വിദേശസഞ്ചാരി ആരായിരുന്നു?

(a) ഹുയാൻസാങ്  ✔

(b) ഫാഹിയാൻ

(C) ഇബൻ ബത്തൂത്ത 

(d) നിക്കോളോ ഡി കൊണ്ടി


50. സുൽത്താൻ ഭരണകാലത്ത് ഈടാക്കിയിരുന്ന പ്രധാന നികുതിയായ “ഖംസ്' ഏതുതരം നികുതിയാണ്

(a) കെട്ടിടനികുതി 

(b) ഭൂനികുതി

(C) യുദ്ധാനന്തം കൊള്ളമുതലായി കൈവശപ്പെടുത്തുന്നതിന്റെ 1/5 ഭാഗം സർക്കാരിലേക്ക് നികുതിയായി നൽകിയിരുന്നത്. ✔

(d) അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന തീർത്ഥാടന നികുതി


51.  ആരുടെ സ്മരണയ്ക്കായാണ് അക്ബർ ചക്രവർത്തി ഫത്തേപ്പൂർ സികി' എന്ന തലസ്ഥാനനഗരം പണികഴിപ്പിച്ചത്

(a) മാതാവ് ഹമീദ ബീഗത്തിന്റെ സ്മരണയ്ക്കായി

(b) വളർത്തമ്മയായ മാകം അനഘയുടെ സ്മരണയ്ക്കായി

(C) ആദ്യകാല ഗുരുവായ മുനിംഖാന്റെ സ്മരണയ്ക്കായി

(d) ആത്മീയ ആചാര്യനായ സലിം ചിസ്തിയുടെ സ്മരണയ്ക്കായി ✔


52. "ജീവിക്കുന്ന സന്യാസി' (Living Saint) എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി ആരാണ്?

(a) ഔറംഗസീബ്  ✔

(b) അക്ബർ

(C) ഷാജഹാൻ

(d) ഹുമയൂൺ


53. ജി-മെയിൽ എന്നറിയപ്പെടുന്നത് എന്താണ്?

(a) പൊതുവായ ഇ-മെയിൽ സേവനം

(b) ഗൂഗിളിന്റെ ഇ-മെയിൽ സേവനം ✔

(C) ഗ്രാഫിക്സ് ഉൾപ്പെടുത്തിയിട്ടുള്ള ഇ-മെയിൽ സനം

(d) മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം


54. ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ് സോഷ്യൽ നെറ്റവർക്കിങ് സർവീസുകൾ

1. ഓർക്കുട്ട്

2. മീറ്റ് മീ

3. സഫാരി

4. ആസ്ക്.കോം

(a) 1, 2 എന്നിവ ✔

(b)  1, 3 എന്നിവ

(C ) 1, 4 എന്നിവ

(d) 3, 4 എന്നിവ


55. ഒരു കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് 

(a) ഷട്ട് ഡൗൺ

(b) റീ സ്റ്റാർട്ട്

(c) ബൂട്ടിങ് ✔

(d) ഡൗൺലോഡിങ്


56. "ബ്രറ്റൻവുഡ് ഇരട്ടകൾ' (Brettonwood twins) എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ഏതെല്ലാമാണ്?

(a) ലോകബാങ്ക് (IBRD), അന്താരാഷ്ട്ര നാണയ നിധി(IMF) ✔

(b) ലോകവ്യാപാരസംഘടന (WTO), ലോകബാങ്ക്

(c) കാേമൺവെൽത്ത്, സാർക്ക്

(d) അന്താരാഷ്ട്ര നാണയനിധി, അസിയാൻ (ASEAN )


57. ചുവടെപ്പറയുന്നവയിൽ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ വ്യവസ്ഥകളിൽ ഉൾപ്പെടാത്തത് ഏതാണ്?

(a) കേന്ദ്രത്തിൽ ദ്വിഭരണത്തിന് (diarchy) വ്യവസ്ഥ ചെയ്തു

(b) ബർമയെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയതിന് ഇടയാക്കി

(c) ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വ്യവസ്ഥ ചെയ്തു ✔

(d) റിസർവ് ബാങ്ക്, പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു

Post a Comment

Previous Post Next Post