Children’s Day Quiz Questions in Malayalam PDF 2021

 Children’s Day Quiz Questions in Malayalam 2021


Questions related to Children's Day You can get many questions from here. You can also download Children's Day FAQs as a PDF. You can get the Children's Day Questions and Answers in PDF below.

Children's Day Quiz CLICK HERE
1.  ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം 

അലഹബാദ് (ഉത്തർപ്രദേശ്)


2. അലഹബാദിന്റെ പുതിയ പേര് എന്ത്?

പ്രയാഗ് രാജ്


3. ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?

ചാച്ചാജി


4. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ?

ജവഹർലാൽ നെഹ്റുവിന്റെ


5. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?

1889 നവംബർ 14 (അലഹബാദ്)


6. ലോക ശിശുദിനം എന്നാണ്?

നവംബർ 20


7. യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്റെ സഹോദരി ആര്?

വിജയലക്ഷ്മി പണ്ഡിറ്റ്


8. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി

ജവഹർ ലാൽ നെഹ്റു


9. ‘ആധുനിക ഇന്ത്യയുടെ ശില്പി’ എന്നറിയപ്പെടുന്നത് ആര്?

ജവഹർലാൽനെഹ്റു

10. നെഹ്റുവിന്റെ പിതാവിന്റെ പേര്?

മോത്തിലാൽ നെഹ്റു


11. നെഹ്റുവിന്റെ മാതാവിന്റെ പേര്?

സ്വരൂപ് റാണി


12. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം?

1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ



13. നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായത്
1947 ഓഗസ്റ്റ് 15


14. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം?

വിധിയുമായുള്ള കൂടിക്കാഴ്ച


15. “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആരാണ്

വിൻസ്റ്റൺ ചർച്ചിൽ


16. ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം 

1912 ബന്ദിപൂർ സമ്മേളനം


17. നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് 

രവീന്ദ്രനാഥടാഗോർ


18. നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?

16ാം വയസ്സിൽ


19. ടൈം മാഗസിന്റെ കവർ പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു

20. നെഹ്റു എന്ന പദത്തിന്റെ അർത്ഥം എന്താണ്?
കനാൽ

21. ജവഹർലാൽ അമർ ഹോ എന്ന മലയാള കവിത രചിച്ചത്?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

22. 1940 ഗാന്ധിജി തന്റെ വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമത്തെ നേതാവായി തിരഞ്ഞെടുത്തത് ആരെയാണ്?
ജവഹർലാൽ നെഹ്റു


23. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?

ജവഹർലാൽ നെഹ്റു


24. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?

ലാഹോർ സമ്മേളനം (1929)


25. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?

1955


26. നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച്?

ലണ്ടൻ


27. 1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു?

ആറുമാസത്തെ ജയിൽവാസം


28. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത്?

ഭരണഘടനയുടെ ആമുഖം


29.  ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക്‌ എഴുതിയ കത്തുകളുടെ സമാഹാരമാണ്?

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ


30. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 ൽ ആരംഭിച്ച വാർത്താപത്രം ഏത്?

ഇൻഡിപെൻഡന്റ്

31. എന്റെ ഗുരുനാഥൻ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്
രവീന്ദ്രനാഥടാഗോർ


32. ജവഹര്ലാഡല്‍ നെഹ്രു എത്ര വര്ഷംറ തുടര്ച്ചതയായി ഇന്ത്യയുടെ
പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
16 വർഷവും 9  മാസവും 

 ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ


33. പഞ്ചായത്തീരാജ് എന്ന വാക്കിന്റെ ശില്പി?

ജവഹർലാൽ നെഹ്റു


34. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

1964


35. ജവഹർലാൽ നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ?

1935 സെപ്റ്റംബർ 4


36. ഇംഗ്ലണ്ട്ലെ കേംബ്രിജ് സര്വ്വ കലാശാലയില്‍ പഠനം പൂര്ത്തി യാക്കിയ ജവഹര്ലാടല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?

അലഹബാദ്‌ ഹൈക്കോടതി ( 1912 -ല്‍ )


37. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച
നേതാവ് ആര്?

ജവഹർലാൽ നെഹ്റു

38. ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്
ജവഹർലാൽ നെഹ്റു

39. ‘ജവഹർ’ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്?
അമൂല്യമായ രത്നം


40. ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്?

മണിപ്പൂർ


41. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി


42. നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തൽ’ നെ ആധാരമാക്കി ‘ഭാരത് ഏക് ഖോജ്’ എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്തത് ആര്?

ശ്യാം ബെനഗൽ

43. ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?

കമലാ നെഹ്റു

44. 1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്

നാഷണൽ പ്ലാനിംഗ് കമ്മിറ്റി


45. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് 
ജവാഹ്‌ലാൽ നെഹ്‌റു


46.  ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്?

അലഹബാദ് കോടതി


47. ജവഹർലാൽ നെഹ്റുഏതു കുടുംബത്തിൽ പെട്ട ആളാണ്?

കാശ്മീരിലെ കൗൾ കുടുംബം


48. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?

പുന്നമടക്കായൽ


49. നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോഴാണ്

1916 – ൽ ലക്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ


50. നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം
1921-ൽ

50. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്?

ജയിലിൽ വെച്ച്


51. ജവഹർലാൽ നെഹ്റുവിന്റെ തൂലിക നാമം?

ചാണക്യൻ


52. തപാൽ സ്റ്റാമ്പിൽ നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി? 
ജവഹർലാൽ നെഹ്റു


53. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?

ജവഹർലാൽ നെഹ്റു


54. നെഹ്റുവിന്റെ വിവാഹം നടന്ന വർഷം?

1916-ൽ


55. നെഹ്റുവിന്റെ പത്നിയുടെ പേര്?

കമലാ കൗൾ

CHILDREN'S DAY QUIZ QUESTIONS PDF DOWNLOAD CLICK HERE

Post a Comment

Previous Post Next Post