കേരള പിറവി പ്രസംഗം 2021
Kerala piravi speech in Malayalam
Kerala piravi Quiz in Malayalam CLICK HERE
ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലെ പിറന്നാളാണ് ഇന്ന്. കേരള സംസ്ഥാനം നിലവിൽ വന്നത് 1956 നവംബർ ഒന്നിനാണ്. ഈ നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. നമ്മുടെ കേരളത്തിലെ മലയാളികളായ ഓരോരുത്തർക്കും അഭിമാനത്തോടെ ഉയർത്താൻ പറ്റിയ ഈ സുദിനത്തിൽ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ട് 65 വർഷം പൂർത്തിയാകുന്നു. 65 വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഒരുപാടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസം ആരോഗ്യം ആധുനിക സൌകര്യങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ ഒത്തിരി മുന്നിലാണ്. നമ്മുടെ കേരളത്തിലെ വളർച്ച. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർ സംഘടിപ്പിക്കാനുള്ള ഇന്ത്യൻ ഗവൺമെൻറ് തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.
നമ്മുടെ കേരളത്തിന് പുറത്ത് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഓരോ മലയാളികളും കേരളത്തിലെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
പറഞ്ഞാൽ തീരാത്ത കാഴ്ചകൾ സമ്പുഷ്ടമാണ് കേരളം ആരോഗ്യം കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന കേരളത്തിലാണ് ആദ്യമായി സ്കൂളുകളിൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയത്. കേരളം ടൂറിസം വ്യവസായമായി അംഗീകരിച്ച സംസ്ഥാനം കൂടി ആണ്. വിദേശ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥ നിരാശരാക്കുന്നു
മദ്യവും മയക്കു മരുന്നും നമ്മുടെ നാടിൻറെ ശാപം ആയി. പ്രായഭേദമെന്യേ ജനങ്ങൾ ക്രിമിനലുകൾ ആവുന്നതിന് ഇതൊരു കാരണമാകുന്നു സ്ത്രീപീഡനവും തുടർന്ന് കൊല ചെയ്യപ്പെട്ടതും ആത്മഹത്യചെയ്തതുമായ അനേകം സഹോദരിമാർ ..... എന്നാൽ സ്ത്രീധനപീഡനം കുറയുന്നുണ്ടോ സമൂഹത്തെ ഭയന്ന് കണ്ണീർ വാർക്കുന്ന സ്ത്രീകൾ കുറയുന്നുണ്ടോ...... നമ്മുടെ ഭരണകൂടം സ്ത്രീധന നിരോധന നിയമം കർശനമാക്കുകയും ഒപ്പം നമ്മൾ കൂടി മുന്നിട്ടിറങ്ങിയാൽ മാത്രമേ ഇതൊക്ക ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.. എൻ്റെ വാക്കുകൾ ചുരുക്കുന്നു നന്ദി ...
Post a Comment