മൗലികാവകാശങ്ങൾ
മൗലികാവകാശങ്ങൾ MOCK TEST CLICK HERE∎ മൗലികാവകാശങ്ങളുടെ ശില്പി
സർദാർ വല്ലഭായി പട്ടേൽ
∎ മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
സുപ്രീംകോടതി
∎ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ
മൂന്നാം ഭാഗത്ത്
∎ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര മൗലികാവകാശങ്ങൾ ആണ് ഉണ്ടായിരുന്നത്
7
∎ നിലവിൽ എത്ര മൗലികാവകാശങ്ങൾ ആണ് ഭരണഘടനയിൽ ഉള്ളത്
ആറ്
∎ മുമ്പ് മൗലികാവകാശം ആയിരുന്ന സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്
നിയമാവകാശം / ഭരണഘടന അവകാശം
∎ ഇന്ത്യൻ ഭരണഘടനയുടെ ഏതൊക്കെ ആർട്ടിക്കിളിലാണ് മൗലിക അവകാശങ്ങളെ പറ്റി പരാമർശിക്കുന്നത്
ആർട്ടിക്കിൾ 12 മുതൽ 35 വരെ
∎ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്
അമേരിക്ക
∎ ഭരണഘടനയുടെ ഏതു ആർട്ടിക്കിളിൽ ആണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത്
300 എ
∎ നിലവിൽ ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
പന്ത്രണ്ടാം ഭാഗത്ത്
∎ മൗലിക അവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന് പറഞ്ഞ കോൺഗ്രസ് സമ്മേളനം
മദ്രാസ് 1927
∎ മൗലിക അവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം
1931 ലെ കറാച്ചി
∎ സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയ ഭേദഗതി
1978-ലെ നാല്പത്തിനാലാം ഭേദഗതി
∎ ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് അറിയപടുന്നത്
മൗലികാവകാശങ്ങൾ
മൗലികാവകാശങ്ങൾ MOCK TEST CLICK HERE
∎ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
മൗലിക അവകാശങ്ങൾ
∎ സ്വാതന്ത്ര്യത്തിൻ്റെ വിളക്കുകൾ എന്നറിയപ്പെടുന്നത്
മൗലികാവകാശങ്ങൾ
∎ ആരുടെ ഭരണകാലത്താണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്
മൊറാർജി ദേശായി ജനത ഗവൺമെൻറ്
∎ അപ്പോഴത്തെ രാഷ്ട്രപതി ആരായിരുന്നു
നീലം സഞ്ജീവ് റെഡി
∎ സമത്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെയാണ്
14 മുതൽ 18 വരെ
∎ സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
19 മുതൽ 22 വരെ
∎ ചൂഷണത്തിനെതിരെയുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
23 , 24
∎ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദിക്കുന്നത്
25 മുതൽ 28 വരെ
∎ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
29 മുതൽ 30 വരെ
∎ ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
ആർട്ടിക്കിൾ 32
∎ ഭരണഘടനയുടെ ഹൃദയം ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ
32
∎ മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം
ആർട്ടിക്കിൾ 32
∎ ഒരു വ്യക്തിയുടെ മൗലിക അവകാശം ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കാൻ വേണ്ടി സുപ്രീം കോടതിയിൽ നേരിട്ട് സമീപിക്കാവുന്ന അവകാശം നൽകുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 32
∎ ജുഡീഷ്യൽ റിവ്യൂ യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 13
∎ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും എല്ലാവർക്കും തുല്യ നിയമപരിരക്ഷ നൽകണമെന്നും അനുശാസിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 14
∎ ഏത് പദവിയിൽ ഇരിക്കുന്ന ആൾക്കാണ് ആർട്ടിക്കിൾ14 പ്രകാരമുള്ള നിയമത്തിൻ്റെ മുന്നിൽ തുല്യത എന്ന ഭരണഘടന തത്വത്തിൽ നിന്ന് ഇളവ് ലഭിക്കുന്നത്
രാഷ്ട്രപതി
∎ നിയമവാഴ്ച എന്ന ആശയം ജനകീയമാക്കിയത് ആരാണ്
എ വി ഡെയ്സി
∎ പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 15
∎ മതം വർഗം ലിംഗം ജാതി ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോട് വിവേചനം പാടില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ
15
∎ പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ
16
∎ തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിച്ച ആർട്ടിക്കിൾ
17
∎ മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസാക്കിയ ഭരണഘടനയിലെ വകുപ്പ്
ആർട്ടിക്കിൾ 17
∎ പദവി നാമങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ
18
∎ മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
19 ( 1 )
∎ പത്രസ്വാതന്ത്ര്യ മായി ബന്ധപ്പെട്ട ആർട്ടിക്കിൾ
19 (1) a
a - അഭിപ്രായസ്വാതന്ത്ര്യം
b - ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായ സമ്മേളിക്കാൻ ഉള്ള സ്വാതന്ത്ര്യം
c - സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
d - സഞ്ചാരസ്വാതന്ത്ര്യം
e - ഇന്ത്യയിലെവിടെയും താമസിക്കുവാനുള്ള ഉള്ള സ്വാതന്ത്ര്യം
f - മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
∎ ഒരു കുറ്റവാളിക്ക് ലഭിക്കുന്ന മൂന്നുതരത്തിലുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ
20
∎ ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം
ആർട്ടിക്കിൾ 21
∎ മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ
21
∎ സ്വകാര്യതയ്ക്കുള്ള അവകാശം ഉൾക്കൊള്ളുന്ന ആർട്ടിക്കിൾ ഏതാണ്
ആർട്ടിക്കിൾ 21
∎ ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
നിയമനിർമാണസഭ
∎ ഏതു ഭരണഘടന അനുച്ഛേദം അനുസരിച്ചാണ് പൊതുസ്ഥലങ്ങളിലുള്ള പുകവലി കേരള ഹൈക്കോടതി നിരോധിച്ചത്
ആർട്ടിക്കിൾ 21
∎ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയപ്പോൾ ഏത് ഭരണഘടന ആർട്ടിക്കിളിനോടാണ് കൂട്ടിച്ചേർത്തത്
21 എ
∎ ഏതു ഭരണഘടനാ ഭേദഗതി പ്രകാരം ആണ് ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കിമാറ്റിയത്
2002 ലെ 86ാം ഭേദഗതി
∎ വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വർഷം
2009 ആഗസ്റ്റ് 26
∎ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എപ്പോൾ
2010 ഏപ്രിൽ 1
∎ വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയ എപ്പോഴാണ്
2019 ജനുവരി 3
∎ ആർട്ടിക്കിൾ 22 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം നൽകുന്നു
∎ കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്
22
∎ മൗലിക അവകാശങ്ങൾ നിഷ്പ്രഭം ആവുന്നത് എപ്പോഴാണ്
അടിയന്തരാവസ്ഥകാലത്ത്
∎ മൗലിക അവകാശങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുള്ളത്
പാർലമെൻറ്
∎ അടിയന്തരാവസ്ഥക്കാലത്ത് പോലും റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ
ആർട്ടിക്കിൾ 20, 21
∎ ആർട്ടിക്കിൾ 23 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മനുഷ്യക്കടത്ത്, അടിമത്വം, നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കൽ എന്നിവ നിരോധിച്ചതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ
∎ ബാലവേലയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്
ആർട്ടിക്കിൾ 24
∎ ആർട്ടിക്കിൾ 25 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം
∎ ആർട്ടിക്കിൾ 26 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മതവിഭാഗങ്ങൾക്ക് ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള അവകാശം
∎ ആർട്ടിക്കിൾ 27 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഏതെങ്കിലും പ്രത്യേക മതത്തിൽ പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായി അവകാശം
∎ ഗവൺമെൻറ് നടത്തുന്നത് / ഗവൺമെൻറിൻറെ സഹായം പറ്റുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധന നടത്തുവാനോ മതാചാരങ്ങൾ നിർബന്ധിക്കാൻ പാടില്ലെന്നും അനുശാസിക്കുന്ന ആർട്ടിക്കിൾ
28
∎ ആർട്ടിക്കിൾ 29 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
∎ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന മൗലികാവകാശങ്ങൾ ഏതൊക്കെയാണ്
ആർട്ടിക്കിൾ 15, 16, 19, 29, 30
∎ ആർട്ടിക്കിൾ 30 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുവാനുള്ള അവകാശം
∎ ആർട്ടിക്കിൾ 34 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഏതെങ്കിലും സ്ഥലത്ത് പട്ടാള നിയമം പ്രാബല്യത്തിൽ വരുമ്പോൾ മൗലികാവകാശങ്ങൾ മേലുള്ള നിയന്ത്രണം
∎ ആർട്ടിക്കിൾ 35 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭരണഘടന പ്രതിവിധികള് വ്യവസ്ഥകൾ നടപ്പിലാക്കുന്ന നിയമനിർമാണം
മൗലികാവകാശങ്ങൾ MOCK TEST CLICK HERE
Mdwnld cheyan patunnilallo
ReplyDeletePost a Comment