DEGREE LEVEL PRELIMS 2021 QUESTION AND ANSWERS 2021 ( OCTOBER 30)

DEGREE LEVEL PRELIMS 2021 QUESTION AND ANSWERS 2021



1.  3 , 8 , 13 , 18 , ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78 

A ) 17 

B ) 15 

C ) 16  ✔

D ) 14


2. ലഘൂകരിക്കുക


A ) 1.6

B ) 16    ✔

C ) 0.16 

D ) 160 


3. രണ്ടു സംഖ്യകൾ 2 : 3 എന്ന അനുപാതത്തിലാണ് ഇവയിൽ  ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും . എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക 

A ) 20   ✔

B ) 10 

C ) 30 

D ) 50 


4 , 10 സംഖ്യകളുടെ ശരാശരി 12 ആണ് . ഓരോ സംഖ്യയിൽ നിന്നും 3 വീതം കുറച്ചാൽ പുതിയ ശരാശരി എത്ര ആയിരിക്കും ? 

A ) 36 

B ) 15

C ) 4 

D ) 9   ✔


5.



A ) 4 

B ) -1 

C ) 6   ✔

D ) 7 


6. അക്സസ് സമയം........... നെ സൂചിപ്പിക്കുന്നു . 

A ) സംഭരിച്ച ഡേറ്റ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം   ✔

B ) നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം 

C ) ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാൻ വേണ്ട സമയം 

D ) ഇതൊന്നുമല്ല 

PSC BULLETIN MOCK TEST 2021 OCTOBER CLICK HERE

∎ PSC BULLETIN MOCK TEST AUGUST  2021 PART 1 CLICK HERE

∎ PSC BULLETIN MOCK TEST AUGUST  2021 PART 2 CLICK HERE

∎ വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം നേടാൻ സാധിക്കുന്ന ഒരു കിടിലൻ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ

7. താഴെ പറയുന്നവയിൽ ഏതാണ് മുൻകൂർ ചെയ്യാത്ത ഷെഡ്യൂളിംഗിന്റെ ഒരുദാഹരണം 

A ) ആദ്യം വരുന്നവർക്ക് ആദ്യം സേവനം നല്കുക   ✔

B ) റൗണ്ട് റോബിൻ 

C ) അവസാനത്തേത് ആദ്യം ( ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് ) 

D ) ഏറ്റവും ചെറിയ ജോലി ആദ്യം 


8. ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതും , ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവർത്തിക്കുന്നതുമായ നെറ്റ്വർക്ക് ടോപ്പോളജി ആണ് 

A ) മെഷ് 

B ) സ്റ്റാർ   ✔

C ) റിംഗ് 

D ) ട്രീ


9. റോമൻ നമ്പർ സിസ്റ്റം എന്നത് 

A ) സ്ഥാനപരമായ നമ്പർ സിസ്റ്റം ആണ് 

B ) സ്ഥാനപരമല്ലാത്ത നമ്പർ സിസ്റ്റം ആണ്   ✔  

C ) രണ്ടും ( A ) & ( B ) ശരിയാണ് ആണ് . 

D ) ഇവയൊന്നുമല്ല


10. ഫ്ലോ ചാർട്ട് ഒരു തരം................. 

A ) ഒരു ഡൈമൻഷനൽ ഗ്രാഫിക്സ് 

B ) ദ്വിമാന ഗ്രാഫിക്സ്  ✔

C ) ത്രിമാന ഗ്രാഫിക്സ് 

D ) ഇവയൊന്നുമല്ല


11. കൊടുത്തിരിക്കുന്ന ശ്രേണിയിലെ കാണാതായ പദം കണ്ടെത്തുക . 3 , 15 , ? , 255 , 1023 . 

A ) 45 

B ) 288 

C ) 67

D ) 63  ✔


12. തോക്ക് : ബുള്ളറ്റ് : : ചിമ്മിനി : ...........

A ) വെള്ളം 

B ) വീട് 

C ) പുക  ✔

D ) വായു

  

13. ഒറ്റയാനെ കണ്ടെത്തുക . 1116 , 288 , 576 , 964 

A ) 964  ✔

B ) 288

C ) 1116

D ) 576


14. ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം . എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങിനെ എഴുതും ? 

A ) JLBHFKNTS 

B ) JHYKFYNES 

C ) JIZHFYNTS   ✔

D ) JIHZFYNUS 


15. # ' എന്നത് ' x ' ആണെങ്കിൽ , ' @ ' എന്നത് ' / 'ആണെങ്കിൽ , ' ^ ' എന്നത് ' + ' ആണെങ്കിൽ , ' V ' എന്നത് " - ' ആണെങ്കിൽ , താഴെ കൊടുത്തിരിക്കുന്നതിന്റെ വില കണ്ടുപിടിക്കുക . 6 # 13  ^45 @ 3v7 # 12 

A ) 147 

B ) 9  ✔

C ) 150 

D ) 14 


16. Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ? 

A ) ഇൽത്തുമിഷ് 

B ) ഷേർ ഷാ 

C ) അക്ബർ   ✔

D ) ഔറംഗസേബ് 


17. താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത് ?

A ) ഹബ്സ്ബർഗ് സാമ്രാജ്യത്തിന്റെ തകർച്ച , റഷ്യൻ വിപ്ലവം , ഐക്യരാഷ്ട്രസഭ 

B ) റഷ്യൻ വിപ്ലവം , ഐക്യരാഷ്ട്രസഭ , ജർമ്മനിയിലെ കലാപം 

C ) ഹബ്സ്ബർഗ്  സാമ്രാജ്യത്തിന്റെ തകർച്ച , റഷ്യൻ വിപ്ലവം , ലീഗ് ഓഫ് നേഷൻസ്   ✔

D ) ജർമ്മനിയിലെ കലാപം , ഹബ്സ്ബർഗിന്റെ തകർച്ച , ഐക്യരാഷ്ട്രസഭ 


18. താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക . 

പ്രസ്താവന 1 : ദേശീയ പരമാധികാരമെന്ന അവകാശവാദമായാണ് ഫ്രഞ്ചുവിപ്ലവം തുടങ്ങിയത് .

 പ്രസ്താവന 2 : സ്വയം പ്രതിരോധം അല്ലാതെ ഫ്രാൻസിന് ഒരിക്കലും യുദ്ധം ജയിക്കാനാവില്ലെന്ന് 1790 ലെ ദേശീയ അസംബ്ളി അവകാശപ്പെട്ടു . 

A ) രണ്ടു പ്രസ്താവനകളും ശരിയാണ്  ✔

B ) ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി  

C ) രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി 

D ) രണ്ടു പ്രസ്താവനകളും തെറ്റാണ്


19. സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

 A ) അമേരിക്കൻ വിപ്ലവം 

B ) ഫ്രഞ്ച് വിപ്ലവം

C ) റഷ്യൻ വിപ്ലവം   ✔

D ) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല . 


20. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജവഹർലാൽ നെഹ്റുവിന്റെ വികസന തന്ത്രത്തിന്റെ മൂന്ന് തൂണുകൾ ഏവ ?

 A ) അതിവേഗ വ്യവസായ , കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു സമ്മിശ്ര വ്യവസ്ഥ . 

B ) അതിവേഗ വ്യവസായ , കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു പൊതുമേഖല , ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥ   ✔

C ) അതിവേഗ വ്യവസായ കാർഷിക വളർച്ചയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു മുതലാളിത്ത സമ്പദ്വ്യവസ്ഥ . 

D ) അതിവേഗ വ്യവസായ , കാർഷിക മേഖലയുടെ ആസൂത്രണം , തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല , ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ 


21. എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു . തന്റെ യാത്രയുടെ ആദ്യ പകുതി 20 കി . മീ . / മണിക്കൂറിലും രണ്ടാം പകുതി 24 കി . മീ . / മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ , എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക . 

A ) 200 

B ) 220 

C ) 260 

D ) 240  ✔


22 , 2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും . എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ? 

A ) 36   ✔

B ) 18 

C ) 38 

D ) 20 


23. 5.2 സെന്റിമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.2 സെന്റിമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു . സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക 

A ) 20.8 

B ) 5.2 

C ) 10.4

D ) 2.6   ✔


24. കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു . അദ്ദേഹം 12 % വാർഷിക പലിശനിരക്കിൽ 50,000 / - രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു . 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത്ര ? 

 A ) 56,200 രൂപ

B ) 56,180 രൂപ   ✔

C ) 55,000 രൂപ 

D ) 57,180 രൂപ 


25. നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി , ശേഷം 10 % ലാഭത്തിൽ ഷിനോയിക്ക് വിറ്റു . ഷിനോയി അത് 20 % നഷ്ടത്തിൽ ജെനുവിനും , ജെനു 10 % നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ? 

A ) 484 രൂപ 

B ) 396 രൂപ   ✔

C ) 384 രൂപ 

D ) 480 രൂപ 


26. ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് ( FRBMA - 2003 ) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത് ? 

( i ) ധനക്കമ്മി GDP യുടെ 5 % ആയി കുറയ്ക്കണം . 

( ii ) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം . 

( iii ) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം . 

A ) ( i ) ഉം ( ii ) ഉം മാത്രം 

B ) ( ii ) ഉം ( iii ) ഉം മാത്രം   ✔

C ) ( i ) ഉം ( iii ) ഉം മാത്രം 

D ) മുകളിൽ പറഞ്ഞത് എല്ലാം ( i , ii and iii)


27. താഴെ പറയുന്ന ഡാറ്റയിൽ നിന്ന് ഫാക്ടർ വിലയ്ക്ക് NNP കണക്കാക്കുക . NNP യുടെ വിപണിവില : രൂപ 5,000 കോടി , പരോക്ഷ നികുതി : രൂപ 400 കോടി , സബ്സിഡി : രൂപ 200 കോടി . 

A ) രൂപ 5,600 കോടി 

B ) രൂപ : 5,200 കോടി

C ) രൂപ 4,800 കോടി    ✔

D ) രൂപ : 4,400 കോടി 


28. ക്രെഡിറ്റ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെ ? 

( i ) ബാങ്ക് നിരക്ക് . 

( ii ) വേരിയബിൾ റിസർവ്വ് ആവശ്യങ്ങൾ ( CRR & SLR ) . 

( ii ) തുറന്ന വിപണി പദ്ധതികൾ . 

മേൽ പറഞ്ഞവയിൽ ശരി ഏത് / ഏവ ? 

A ) എല്ലാം ശരിയാണ്   ✔

B ) ( i ) ഉം ( ii ) ഉം 

C ) ( ii ) ഉം  ( iii )

D ) എല്ലാം തെറ്റാണ് 




29. ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു . അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതാണ് ? 

( i )  സമഗ്ര വളർച്ച 

( ii ) ദൃതഗതിയിലെ വ്യവസായ വത്ക്കരണം 

( iii ) കാർഷിക വികസനം 

( iv ) ദാരിദ്ര നിർമ്മാർജ്ജനം 

A ) ( iii ) , ( ii ) , ( i ) , ( iv )  

B ) ( iii ) , ( ii ) , ( iv ) , ( i )   ✔

C ) ( ii ) , ( iii ) , ( iv ) , ( i ) 

D ) ( iii ) , ( iv ) , ( ii ) , ( i )


30. 2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രാമും , റോബർട്ട് ബി . വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ? 

A ) ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും   ✔

B ) പെരുമാറ്റ സാമ്പത്തിക ശാസ്ത്രം 

C ) മാക്രോ എക്സാമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന് 

D ) ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് 


31. 2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ? 

A ) മഹർഷി 

B ) താജ്മഹൽ   ✔

C ) അസുരൻ 

D ) പിംഗാര   

32. താഴെ പറയുന്ന പ്രസ്താവനകളിൽ കോവാക്സിനെ സംബന്ധിച്ച് ശരിയായത് / ശരിയായവ ഏത് ? 

( i ) കോവാക്സിൻ കോവിഡ് -19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ആണ് . 

( ii ) ഇതൊരു ഇൻട്രാനേസൽ ( മൂക്കിനകത്ത് ഉപയോഗിക്കുന്ന ) വാക്സിൻ ആണ് . 

( iii ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത് . 

A ) ( i ) മാത്രം   ✔

B ) ( i ) ഉം ( ii ) ഉം മാത്രം 

C ) ( i ) ഉം ( iii ) ഉം മാത്രം 

D ) മുകളിൽ പറഞ്ഞവ എല്ലാം ( i , ii and i ii)


33. " മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

A ) സ്ക്വാഷ് 

B ) ബില്യാർട്സ് 

C ) ടേബിൾ ടെന്നീസ്   ✔

D ) ക്രിക്കറ്റ് 


34. അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ? 

A ) ശശി തരൂർ 

B ) അരവിന്ദ് അഡിഗ 

C ) അനീസ് സലിം 

D ) ആനന്ദ് നീലകണ്ഠൻ   ✔


35. ആരാണ് “ വള സമുദായ പരിഷ്ക്കരണി സഭ ' ആരംഭിച്ചത് ? 

A ) വാഗ്ഭടാനന്ദൻ 

B ) ബ്രഹ്മാനന്ദ ശിവയോഗി 

C ) പണ്ഡിറ്റ് കെ . പി . കറുപ്പൻ   ✔

D ) വൈകുണ്ഠസ്വാമികൾ 


36. റാം മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ് . എങ്കിൽ റാം മാധവന്റെ ആരാണ് ? 

A ) കസിൻ  

B ) ഗ്രാന്റ്ഫാദർ ( വല്യച്ഛൻ ) 

C )കൊച്ചുമകൻ ( ഗ്രാന്റ്സൺ )   ✔

D ) അമ്മാവൻ ( അങ്കിൾ ) 


37. ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു . എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ? 

A ) 4.50   ✔

B ) 5.45 

C ) 5.50 

D ) 4.40 


38. ഒരു ഘടികാരത്തിന്റെ മിനിട്ട് സൂചി 35 മിനുട്ടിൽ കാണിക്കുന്ന കോണിന്റെ അളവ് 

A ) 200 ° 

B ) 195 ° 

C ) 170 ° 

D ) 210 °   ✔


39. ഫെബ്രുവരി 1 , 2008 ഒരു ബുധനാഴ്ച ആണെങ്കിൽ , മാർച്ച് 4 , 2008 ഏതു ദിവസം ആയിരിക്കും ? 

A ) ശനിയാഴ്ച 

B ) ഞായറാഴ്ച   ✔

C ) ബുധനാഴ്ച 

D ) തിങ്കളാഴ്ച 


40. ' P ' എന്നത് ‘ Q ' വിന്റെ തെക്കു ഭാഗത്തും ' R ' എന്നത് Q ' ന്റെ പടിഞ്ഞാറു ഭാഗത്തും ആണെങ്കിൽ " P ' , ' R ' ന്റെ ഏതു ദിശയിൽ ആയിരിക്കും ? 

A ) തെക്ക് - പടിഞ്ഞാറ് 

B ) വടക്ക് - കിഴക്ക് 

C ) തെക്ക് - കിഴക്ക്   ✔

D ) വടക്ക് - പടിഞ്ഞാറ് 


41. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം . 

A ) 1962

B ) 1960 

C ) 1969    ✔

D ) 1966


42. ലോക ജലദിനം എന്നാണ് ? 

A ) മാർച്ച് 24 

B ) ആഗസ്റ്റ് 8 

C ) ജൂൺ 7 

D ) മാർച്ച് 22   ✔


43. 2008 ലെ ഐ . ടി . ആക്റ്റ് 66 എ വകുപ്പ് 

A ) ആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക   ✔

B ) കമ്പ്യൂട്ടർ സിസ്റ്റം ഹാക്കിംഗ് 

C ) രേഖകൾ സൂക്ഷിക്കുന്നതിലെ പരാജയം 

D ) മറ്റൊരാളുടെ പാസ് വേഡ് ഉപയോഗിക്കുക


44. സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത് 

A ) മലേറിയ പരിശോധന 

B ) കോവിഡ് - 19 ആന്റിബോഡി പരിശോധന   ✔

C ) തലവേദന 

D ) മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല 


45. ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ? 

A ) റേബീസ്   

B ) കോളറ 

C ) ആന്ത്രാക്സ് 

D ) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം   ✔


46. താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ആപേക്ഷിക ഈർപ്പത്തേക്കുറി ശരിയായിട്ടുള്ളത് ? 

( i ) അന്തരീക്ഷത്തിൽ എത്രമാത്രം നീരാവി ഉണ്ടെന്നത് ആകെ ഉണ്ടായേക്കാ ശതമാനമാണ് . 

( ii ) കുറഞ്ഞ ആപേക്ഷിക ഈർപ്പം താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു . എന്നാൽ ഉയർന്ന ആപേക്ഷിക ഈർപ്പം താരതമ്യേന ഈർപ്പമുള്ള അന്തരീക്ഷത്തെ സൂചി പ്പിക്കുന്നു . 

( iii ) ആപേക്ഷിക ഈർപ്പം കൂടുതൽ ഉള്ളപ്പോൾ താരതമ്യേന വളരെ കുറച്ചു ജലം മാത്രമേ ത്വക്കിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളൂ . കാരണം , ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതും , അത് ചർമ്മത്തിന്റെ ഉപരിതലത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നതും ആണ് . 

A ) ( i ) ഉം ( ii ) ഉം മാത്രം 

B ) ( i ) ഉം ( iii ) ഉം മാത്രം

C ) ( ii ) ഉം ( iii ) ഉം മാത്രം 

 D ) മുകളിൽ പറഞ്ഞവയെല്ലാം ( i , ii , iii )  ✔

 

47. താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ നദിയുടെ പോഷക നദികൾ ? 

1 ) മംഗലപ്പുഴ

2 ) ഇടമലയാർ 

3 ) ഗായത്രിപ്പുഴ 

താഴെ പറയുന്ന കോഡ് ഉപയോഗിച്ച് ഉത്തരം കണ്ടെത്തുക . 

A ) 1 ഉം 2 ഉം മാത്രം    ✔

B ) 1 ഉം 3 ഉം മാത്രം 

C ) 2 ഉം 3 ഉം മാത്രം 

D ) 1 ഉം 2 ഉം 3 ഉം 


48. | ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടിചേർത്ത് കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക . 

ലിസ്റ്റ് - 1 ( ഹിമാലയത്തിലെ ഡിവിഷനുകൾ )

a ) പഞ്ചാബ് ഹിമാലയം 

b ) കുമോൺ ഹിമാലയം 

c ) നേപ്പാൾ ഹിമാലയം 

d ) ആസാം ഹിമാലയം 

ലിസ്റ്റ് - I ( നദികൾ ) 

1 ) സത്ലജ് ടു കാളി 

2 ) ഇൻഡസ് ടു  സത്ലജ് 

3 ) ടിസ്ത ടു ബ്രഹ്മപുത 

4 ) കാളി ടു ടിസ്ത

( a )    ( b )  ( c )  ( d ) 

A ) 4    2      1       3 

B ) 2    1      4       3  ✔

C ) 2    4      3       1

D ) 1    2      3       4


49. കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ?

1 ) മർദ്ധവ്യത്യാസങ്ങൾ . 

2 ) കൊറിയോലിസ് ഇഫക്ട് 

3 ) ഘർഷണം . 

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക . 

A ) 2 ഉം 3 ഉം മാത്രം 

B ) 1 ഉം 3 ഉം മാത്രം

C ) 1 ഉം 2 ഉം മാത്രം 

D ) 1 , 2 & 3   ✔


50. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക . 

1 ) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിയോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു . 

2 ) ഒത്തുചേരുന്ന ലിയോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു . മേൽ പറഞ്ഞവയിൽ ശരിയായത് ഏത് / ഏവ ? 

A ) 1 മാത്രം 

B ) 2 മാത്രം 

C ) 1 ഉം 2 ഉം ശരി  ✔

D ) 1 ഉം 2 ഉം തെറ്റ്


 51. താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ? 

( i ) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത് . 

( ii ) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ , വിശ്വാസങ്ങൾ , സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു . 

( iii ) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു 

A ) ( i ) ഉം ( ii ) ഉം മാത്രം  ✔

B )  ( i ) ഉം ( iii ) ഉം മാത്രം

C ) ( ii ) ഉം ( iii ) ഉം മാത്രം

D ) മേൽപ്പറഞ്ഞവ എല്ലാം ( i , ii and iii ) 


52. അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര് ? 

A ) ഇ . എം . എസ് . നമ്പൂതിരിപ്പാട് 

B ) പി . കൃഷ്ണൻ പിള്ള 

C ) കെ . ദാമോദരൻ 

D ) എ . വി . കുഞ്ഞമ്പു   ✔


53. 1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു . അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക . 

( i ) ഗാന്ധിജിയുടെ കൺസ്ട്രക്ടീവ് പ്രോഗ്രാം - ടി . സി . കൊച്ചുകുട്ടി അമ്മ

( ii ) ചാലപ്പുറം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികളുടെ സമരം - ജയലക്ഷ്മി 

( iii ) ക്ഷേത്രപ്രവേശന പരിപാടി - പി . എം . കമലാവതി 

A ) മുകളിൽ പറഞ്ഞവ എല്ലാം    ✔

B ) ( i ) മാത്രം ശരിയാണ്

C ) ( i ) ഉം ( iii ) ഉം മാത്രം  

D ) ( ii ) ഉം ( iii ) ഉം മാത്രം ശരിയാണ് 


54. ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് , താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ? 

( i ) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു . 

( ii ) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു . 

( ii ) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല . 

A ) എല്ലാം ശരിയാണ് 

B ) ( i ) ഉം ( ii ) ഉം മാത്രം   ✔

C ) ( i ) ഉം ( iii ) ഉം മാത്രം  

D ) ( ii ) ഉം ( iii ) ഉം മാത്രം


55. 1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ? 

( i ) ഭരണഘടനയുടെ 352 -ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത് . 

( ii ) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും , ഫെഡറൽ വ്യവസ്ഥകളും , പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു 

( iii ) ഉത്തരവുകളുടേയും , നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു 

A ) ( i ) ഉം ( ii ) ഉം മാത്രം 

B ) ( i ) ഉം ( iii ) ഉം മാത്രം 

C ) ( ii ) ഉം ( iii ) ഉം മാത്രം 

D ) മുകളിൽ പറഞ്ഞവയെല്ലാം ( i , ii , iii )   ✔


56. തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ് ? 

A ) E - EPIC 

B ) E - EPID 

C ) e - EPIC   ✔

D ) EEPIC 


57. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ? 

A ) റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ

B ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ  ✔

C ) യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ  

D ) മുകളിൽ പറഞ്ഞവയെല്ലാം 


58. അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് 

( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് . 

( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ 

 ( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് . 

A ) ( i ) ,( ii ) 

B ) ( i ) , ( iii ) 

C ) ( ii ) , ( iii )  

D ) മുകളിൽ പറഞ്ഞത് എല്ലാം   ✔


59. ഇന്ത്യൻ ഭരണഘടനയുടെ.................അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന്  സൂചിപ്പിക്കുന്നു . 

A ) ആർട്ടിക്കിൾ 1 

B ) പരമാധികാരി എന്ന വാക്ക്

C ) ആമുഖം   ✔

D ) ഭാഗം III 


60. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ? 

A ) ഹിന്ദി   ✔

B ) ഒഡിയ 

C ) മലയാളം 

D ) തമിഴ്


61. താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏവ ആണ് പോക്സോ ( POCSO ) യേക്കുറിച്ച് ശരിയായിട്ടുള്ളത് ? 

( i ) ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം 

( ii ) പോക്സോക്ക് ലിംഗഭേദമില്ല / നിഷ്പക്ഷമാണ് . 

( iii ) കേസുകളുടെ ഇൻ ക്യാമറ ട്രയൽ . 

A ) ( i ) ഉം ( ii ) ഉം മാത്രം 

B ) ( i ) ഉം ( iii ) ഉം മാത്രം 

C ) ( ii ) ഉം ( iii ) ഉം മാത്രം 

D ) മുകളിൽ പറഞ്ഞവ എല്ലാം ( i , ii and iii)  ✔

62. സോളമന്റെ തേനീച്ചകൾ ' എന്ന ഓർമ്മക്കുറിപ്പുകൾ ' എഴുതിയത് ആരാണ് ? 

A ) ബന്യാമിൻ  

B ) ജസ്റ്റിസ് കെ . ടി . തോമസ്   ✔

C ) സക്കറിയ

D ) ജസ്റ്റിസ് സിറിയക് ജോസഫ് 


63. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് മണ്ണിനെ പ്രതിരോധിക്കാൻ കഴിവുള്ള ഹാന്റ് ബ്ലോക്ക് അച്ചടിയായ ഡാബു പ്രിന്റിംഗ് കാണാൻ സാധിക്കുന്നത് ? 

A ) തമിഴ്നാട് 

B ) കർണാടക 

C ) രാജസ്ഥാൻ   ✔

D ) ഗുജറാത്ത് 


64. യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന , മാനവിക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ? 

A ) മുടിയേറ്റ്   ✔

B ) കഥകളി 

C ) കൂടിയാട്ടം 

D ) രാമനാട്ടം 


65. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത് ? 

A ) രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാനുള്ള അവകാശം 

B ) വോട്ടെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കാനുള്ള അവകാശം 

C ) തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനുള്ള അവകാശം 

D ) തിരഞ്ഞെടുപ്പിൽ എത്ര പാർട്ടികൾ മത്സരിക്കാൻ കഴിയും എന്ന് തീരുമാനിക്കാനുള്ള അവകാശം   ✔


66. താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ? 

( i ) ആസാം 

( ii ) നാഗാലാന്റ് 

( iii ) അരുണാചൽ പ്രദേശ് 

( iv ) മിസോറാം 

A ) ( i ) മാത്രം 

B ) ( i ) ഉം ( iii ) ഉം മാത്രം 

C ) ( i ) ഉം ( ii ) ഉം ( iii ) ഉം മാത്രം 

D ) മുകളിൽ പറഞ്ഞവ എല്ലാം  ✔


67. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് / തെറ്റായവ കണ്ടുപിടിക്കുക . 

( i ) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ് . 

( ii ) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് . 

( iii ) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു . 

A ) ( i ) ഉം ( ii ) ഉം മാത്രം 

B ) ( i ) ഉം ( iii ) ഉം മാത്രം 

C ) ( ii ) ഉം ( iii ) ഉം മാത്രം   ✔

D ) മുകളിൽ പറഞ്ഞവയൊന്നുമല്ല 


68. മൗലിക അവകാശങ്ങൾ എന്നാൽ 

( i ) ന്യായീകരിക്കാവുന്നവ 

( ii ) സമ്പൂർണ്ണമായവ . 

( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം . 

( iv ) ഭേദഗതി വരുത്താവുന്നവ . 

A ) എല്ലാം ശരിയാണ്

B ) ( ii ) മാത്രം തെറ്റാണ്   ✔

C ) ( ii ) ഉം ( iv ) ഉം തെറ്റാണ്  

D ) ( i ) മാത്രം ശരിയാണ്


69. ലോക്പാലിന്റെ ആദ്യത്തെ ചെയർപേർസൺ ആരാണ് ? 

A ) ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്   ✔

C ) ഡോ . ഇന്ദ്രജിത് പ്രസാദ് ഗൗതം

B ) ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി 

D ) ശ്രീമതി ജസ്റ്റിസ് അഭിലാഷ് കുമാരി 


70. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ? 

A ) 73 -ാം ഭരണഘടനാ ഭേദഗതി 

B ) 74 -ാം ഭരണഘടനാ ഭേദഗതി   ✔

C ) 72 -ാം ഭരണഘടനാ ഭേദഗതി 

D ) മുകളിൽ പറഞ്ഞവയൊന്നുമല്ല ..


71. In order to travel , you need a passport ....................you might need a visa, immunisation jabs , and fulfil quarantine conditions . 

Complete the sentence using the most appropriate connective . 

A ) in addition   ✔

B ) in short 

C ) in case 

D ) in spite of 


72. I have seen her ........... times this year , but not very often .  Complete the sentence using the right . 

A ) a little   

B ) much 

C ) a few  ✔

D ) many  


73. When I got to the hospital , she ............ ( sit ) in the waiting room  Choose the correct tense form . 

A ) sat 

B ) is sitting 

C ) was sitting   ✔

D ) will sit 


74. I will wait until I............... ( see ) him . Choose the correct tense form . 

A ) see   ✔

B ) will see 

C ) has seen 

D ) saw 


75. 1. I must remember to pack a holiday book . 

2. My mum says that we must pack soon . 

3. We are going on a holiday to the sea coast . 

4. I am really looking forward to it . 

Rearrange the jumbled sentences in a logical manner .

A ) 3 , 4 , 2 , 1 

B ) 3 , 2 , 1 , 4  ✔

C ) 2 , 1 , 3 , 4 

D ) 3, 1,2, 4


76. a ) The ball hit me straight in the .............

 b ) I tried to thread the cotton through the............ of the needle

Choose the right word to fit both sentences . 

A ) head 

B ) face 

C ) eye   ✔

D ) nail 


77. Great oaks from little acorns grow . What is the meaning of this proverb ? 

A ) Making a little effort now saves time later . 

B ) All great things start small    ✔

C ) It is easy to forget something if you can't see it . 

D ) Do something over and over again until you do it well . 


78. He is a.................... of the old block.

Complete the figurative expression

A) leaf 

B) bark

C) root 

D) chip   ✔


79.I waited.................. nine O'clock and then went home.

Choose the right preposition.

A ) during 

B) after

C) from 

D) until   ✔


80. You have to take an exam.......... the course. (pass)

Choose the right option . 

A ) passing 

B) to pass   ✔

C ) have pass 

D) for pass


81. My daughter is quite shy ................ he is an aggressive player in the badminton court.. 

Choose the correct adverb . 

A ) furthermore 

B) consequently

C ) necessarily \

D) however   ✔


82. Identify the correct spelling . 

A ) colloquial    ✔

B) coloquial

C ) colloquail 

D) coloquail


83. ................. war never solves anything . 

A) Any

B) The

C) A    ✔

D) An


84. The train will arrive at the station at.............. 6.15 PM.

Choose the right adverb . 

A ) already 

B) usually   

C ) exactly   ✔

D ) always 


85. Rosa Parks was thrown off the Montgomery bus for refusing to give up her seat to a white passenger . Which definition fits the phrase thrown off in the above sentence most appropriately ? 

A ) To make something move through the air 

B ) To push something out of your hand 

C ) To catch hold of someone 

D ) To make someone fall down suddenly to travel north    ✔


86. They can't decide ...........to travel north.....South.

Use the right connective.

A ) both ... and 

B) either...Or

C ) whether ... or    ✔

D) neither ... nor


87. Write the synonym of ' akin ' . 

A ) Divergent 

B) Original

C ) Similar    ✔

D) Duplicate


88. I don't know if he is coming. Here if is used to

A) Describe a permanent situation

B) Refer to the past

C) Introduce a comparison

D) To express a doubt   ✔


89. The house is so dirty . I really must clean it . What is the use of the Modal auxiliary ? 

A ) To express Obligation    ✔

B ) To give Advice 

C ) To give Permission 

D ) To denote Ability 


90. He................... a large bill at the shopping centre yesterday

A) run of

B ) ran out 

C ) ran up   ✔

D) ran on


91. ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ? 

A ) വർവണ 

B ) ചവർണ

C ) മക്ഷിക 

D) വമ്രി   ✔


92 വിപരീത പദമെഴുതുക - രസം 

A ) വിരസം 

B ) നീരസം    ✔

C ) അതിരസം 

D ) സരസം 


93. സലിംഗ ബഹുവചനമേത് ?

A ) മിടുക്കന്മാർ    ✔

B ) കുട്ടികൾ 

C ) ജനങ്ങൾ 

D ) അധ്യാപകർ 


94. പിരിച്ചെഴുതുക - ഇന്നീ 

A ) ഇന്ന് + ഇ    

B ) ഇ+ ന്നീ

C ) ഇൻ + നീ 

D ) ഇ + നീ  ✔


95. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ? 

A ) ഇലയിട്ടു ചവിട്ടുക    ✔

B ) പൊടിയിട്ടു വിളക്കുക 

C ) കടുവാക്കൂട്ടിൽ തലയിടുക 

D ) അടിക്കല്ല് മാന്തുക 


96. ' യാചകൻ ' - എതിർലിംഗം എഴുതുക . 

A ) യാചിക 

B ) യാചിനി

C ) യാചകി    ✔

D ) യാചി


97. In accordance with - ഉചിതമായ മലയാള പരിഭാഷയേത് ? 

A ) അതത് സമയത്ത് 

B ) അതാണാവശ്യം 

C ) അതനുസരിച്ച്    ✔

D ) അതിനുപുറമെ 


98. ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം 

A ) ഗാംഭീര്യം  

B ) ഗൗരവം    ✔

C ) ഗംഭീരം

D ) ഗൗരം


99. ശരിയായ പദമേത് ? 

A ) അവധൂതൻ    ✔

B ) അവദൂതൻ 

C ) അവദൂധൻ 

D ) അവധൂദൻ 


100. ശരിയായ വാക്യമേത് ? 

A ) എല്ലാ വെള്ളിയാഴ്ച തോറും അവനെ കാണാറുണ്ട് . 

B ) അവൻ എല്ലാ ദിവസവും വരും . 

C ) ഞങ്ങൾ ഓരോ വീടുതോറും നടന്നു കണ്ടു . 

D ) കൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം .   ✔


MOCK TESTLINK
KSCB Junior Clerk MOCK TEST - 1CLICK HERE
KSCB Junior Clerk MOCK TEST - 2CLICK HERE
DEGREE LEVEL MOCK TEST - 1CLICK HERE
DEGREE LEVEL MOCK TEST - 2CLICK HERE

Post a Comment

Previous Post Next Post