Gandhi jayanti malayalam speech

Gandhi jayanti malayalam speech


GANDHIJI QUESTIONS AND ANSWERS CLICK HERE
GANDHIJI QUIZ CLICK HERE
 ആദരണീയരായ ഗുരുജനങ്ങളെ പ്രിയ കൂട്ടുകാരെ നമസ്കാരം, ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. ജാതിമതഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധിജയന്തി. ഈ ദിനത്തിൽ അദ്ദേഹത്തിൻറെ ജീവിതവും മഹത് വചനങ്ങളും ഓർമ്മിക്കപ്പെടുന്നു. 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ആണ് ഗാന്ധി ജനിച്ചത്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു അദ്ദേഹത്തിൻറെ മുഴുവൻ പേര് ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ ആയുധമെടുക്കാതെ അഹിംസയിലൂടെ പോരാടിയ നേതാവായിരുന്നു ഗാന്ധിജി. സത്യാഗ്രഹം നിസ്സഹകരണം എന്നീ ആശയങ്ങൾ ലോകത്തിനു സംഭാവന നൽകിയത് ഗാന്ധിജിയാണ്. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. സ്വയം നൂലു കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ധരിച്ചു.  ആളുകൾ സ്നേഹത്തോടെ ബാപ്പുജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിൻറെ ആശയങ്ങളും തത്വങ്ങളും ഇന്ന് ലോകം മുഴുവൻ പ്രചരിക്കുന്നു. ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ഗാന്ധിജിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം എല്ലാവർക്കും  എൻറെ ഗാന്ധിജയന്തി ആശംസകൾ

Post a Comment

Previous Post Next Post