ആദായനികുതി

ആദായനികുതി  



∎ വ്യക്തികൾക്ക് ബാധകമാകുന്ന ഒരു നികുതിയാണ് ആദായനികുതി 

∎ കുറഞ്ഞത് എത്ര രൂപ വാർഷിക വരുമാനമുള്ളവരാണ് നികുതി അടക്കേണ്ടത് എന്ന് ഓരോ കാലത്തും ഗവൺമെൻറ് തീരുമാനിക്കും 

∎ വരുമാനം കൂടുന്തോറും നികുതിനിരക്ക് കൂടുന്ന രീതിയിലാണ് ആദായനികുതി ക്രമീകരിച്ചിരിക്കുന്നത് 

∎ 2 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല 

∎ പിഎഫ്, എംപ്ലോയിസ് പ്രൊവിഡൻസ് ഫണ്ട്, പോസ്റ്റ് ഓഫീസ് നിക്ഷേപ പദദ്ധി, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ചില മ്യൂച്ചൽ ഫണ്ട് ഭവന വായ്പ തിരിച്ചടവ്, മക്കളുടെ സ്കൂൾ ട്യൂഷൻ ഫീസ്, എന്നിവയ്ക്ക് ചെലവിടുന്ന പണത്തിന് ആദായ നികുതി ബാധകമല്ല 


ആദായ നികുതി പിരിക്കുന്നത് പ്രധാനമായും നാല് രീതിയിലാണ് 


1. പണം നൽകുമ്പോൾ തന്നെ സ്രോതസ്സിൽ ഉള്ള നികുതി പിരിവ്

2. നികുതിദായകർ സ്വമേധയാ റിട്ടേൺ  ഒപ്പം അടയ്ക്കുന്നു 

3. മുൻകൂർ ഗഡുക്കളായി ഉള്ള നികുതിപിരിവ് 

4. നികുതിവകുപ്പ് നിർണയം പൂർത്തിയാക്കുമ്പോൾ അടയ്ക്കേണ്ട നികുതി


സ്രോതസ്സിനെ നികുതിപിരിവ് രണ്ട് തരത്തിലുണ്ട് 


1. ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് ടിഡിഎസ് (TDS)

2. ടാക്സ് കലക്ഷൻ അറ്റ് സോഴ്സ് - ടിസിഎസ് (TCS)


ടിഡിഎസ് (TDS)


∎ വാടക, ശമ്പളം, പലിശ, കരാറുകാർക്ക് ഉള്ള പ്രതിഫലം, ബ്രോക്കറേജ്, റോയൽറ്റി, തുടങ്ങിയ ചെലവുകൾ നടത്തുമ്പോൾ പണം നൽകുന്നയാൾ ടിഡിഎസ് പിടിച്ച ശേഷം ബാക്കി തുകയാണ് നൽകുന്നത്. 

ടിസിഎസ് (TCS)


∎ ചില ഉല്പന്നങ്ങൾ വിൽക്കുമ്പോൾ സ്രോതസ്സിൽ നിശ്ചിത ശതമാനം നികുതി ആദായ നികുതി പിരിക്കണം എന്ന വ്യവസ്ഥയുണ്ട് 

∎ ഉൽപ്പന്നം വാങ്ങുന്നയാളുടെ വരുമാനം അല്ല തുക എന്നതാണ് പ്രധാന വ്യത്യാസം

∎ പ്രത്യക്ഷ നികുതി 


∎ പരോക്ഷ നികുതി 


ഓരോ നികുതികളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


∎ ജി എസ് ടി 


∎ റോഡ് നികുതി 


∎ സ്റ്റാമ്പ് ഡ്യൂട്ടി 


∎ കോർപ്പറേറ്റ് നികുതി 


∎ ആദായനികുതി 

Post a Comment

Previous Post Next Post