ഓണ ചോദ്യങ്ങൾ
ഓണം ക്വിസ് CLICK HERE
∎ ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവമാക്കിയ വർഷം
🅰 1961
∎ മഹാബലിയുടെ പത്നിയുടെ പേര്
🅰 വിന്ധ്യാ വലി
∎ മഹാബലിയുടെ പുത്രൻ്റെ പേര്
🅰 ബാണാസുരൻ
∎ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെ പിതാവിൻ്റെ പേര്
🅰 കശ്യവൻ
∎ തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി
🅰 മധുരൈ കാഞ്ചി
∎ അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
🅰 മൂലം നാൾ
∎ ഓണപൂവ് എന്നറിയപ്പെടുന്നത്
🅰 കാശിത്തുമ്പ
∎ ഓണം കേറാമൂല എന്ന വാക്കിനർത്ഥം
🅰 കുഗ്രാമം
∎ തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
🅰 തൃക്കാക്കരയപ്പനെ
∎ എന്താണ് ഇരുപത്തിയെട്ടാം ഓണം
🅰 ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ് ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.
∎ വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
🅰 ത്രേതായുഗത്തിലാണ്
∎ മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
🅰 ഭൃഗുകച്ഛം എന്ന സ്ഥലത്ത്
∎ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത്
🅰 അസുരഗുരു ശുക്രാചാര്യൻ
∎ മഹാബലിയുടെ യഥാർത്ഥ പേര്
🅰 ഇന്ദ്ര സേനൻ
∎ മഹാബലി എന്ന വാക്കിൻ്റെ അർത്ഥം
🅰 വലിയ ത്യാഗം ചെയ്യുന്നവൻ
∎ ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ
🅰 അഞ്ചാമത്തെ
∎ എന്നാണ് ഓണം ആഘോഷിക്കുന്നത്?
🅰 ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
∎ വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം
🅰 തൃക്കാക്കര
∎ തൃക്കാക്കര വാക്കിനർത്ഥം
🅰 വാമനൻ്റെ പാദമുദ്രയുള്ള സ്ഥലം
∎ മഹാബലിപുരം എന്ന വിനോദ സഞ്ചാര കേന്ദ്രമുള്ളത്
🅰 തമിഴ്നാട്
∎ ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം
🅰 ഋഗ്വേദം
∎ ഓണത്തിൻ്റെ വരവറിയിച്ച് വീടിലേക്ക് വരുന്ന തെയ്യം
🅰 ഓണപ്പൊട്ടൻ
∎ എത്രാമത്തെ ഓണമാണ് കാടിയോണം എന്നറിയപ്പെടുന്നത്.
🅰 6ാമത്തെ
∎ ഓണത്തുനാട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം
🅰 കായംകുളം
∎ ഓണപ്പാട്ടുകൾ ആരുടെ കവിതയാണ്
🅰 വൈലോപ്പിള്ള ശ്രീധരമേനോൻ
∎ ഏതു നാൾ മുതൽ ആണ് ചെമ്പരത്തി പൂവിടുന്നത്
🅰 ചോതി
∎ വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മയുടെ പേര്
🅰 അദിതി
∎ ആരുടെ പുത്രനാണു മഹാബലി
🅰 വിരോചനൻ
∎ മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.?
🅰 ’വിശ്വജിത്ത്’ എന്ന യാഗം
∎ എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടേണ്ടത്?
🅰 ഉത്രാടനാള്ളിൽ
∎ ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
🅰 എട്ടാം സ്കന്ധത്തിൽ
Post a Comment