KOLLAM | PSC QUESTIONS | Kollam District | കൊല്ലം ജില്ല ചോദ്യങ്ങൾ

കൊല്ലം പി എസ് സി ചോദ്യോത്തരങ്ങൾ



∎ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള കേരളത്തിലെ ജില്ല

🅰  കൊല്ലം  


∎ എള്ളുൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല 

🅰  കൊല്ലം 


∎ ചെമ്മീൻ വളർത്തലിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല 

🅰  കൊല്ലം  


∎ മോണോസൈറ്റ്, ഇൽമനൈറ്റ് എന്നിവയുടെ  നിക്ഷേപം കാണപ്പെടുന്ന ജില്ല 

🅰  കൊല്ലം  


∎ കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല 

🅰  കൊല്ലം 


∎ വേണാട് രാജവംശത്തിൻ്റെ തലസ്ഥാനം കൊല്ലം ആയിരുന്നു 


∎ ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികൾ ഉള്ള കേരളത്തിലെ ജില്ല 

🅰  കൊല്ലം 


∎ തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം 

🅰  കൊല്ലം 


∎ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 

🅰  ശാസ്താംകോട്ട കായൽ 


∎ 1972 ൽ ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ച സ്ഥലം 

🅰  ചിതറ  


∎ പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ........

🅰  കൊല്ലത്താണ് 


∎ കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി  സ്ഥിതി ചെയ്യുന്നത് 

🅰  കൊട്ടാരക്കര 


∎ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ  കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം 

🅰  1809 


∎ കൊല്ലം നഗരം പണികഴിപ്പിച്ചത് ആരാണ്   

🅰  സാംപിർ ഈസോ


∎ 1851ൽ കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത് 

🅰  കൊല്ലത്ത് 


∎ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കേരളത്തിലെ സ്ഥലം 

🅰  പുനലൂർ 


∎ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി 

🅰  തെന്മല 


∎ കൊട്ടാരക്കര രാജവംശം അറിയപ്പെട്ടിരുന്നത് 

🅰  ഇളയിടത്ത് സ്വരൂപം 


∎ 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരത്തിന് നേതൃത്വം കൊടുത്ത സ്ഥലം 

🅰  പെരുനാട് 


∎ അഷ്ടമുടിക്കായലിലെ കടലുമായി ബന്ധിപ്പിക്കുന്ന  അഴി

🅰  നീണ്ടകര അഴി 


∎ ഇബിനു ബത്തൂത്ത ലോകത്തിലെ മികച്ച 5 തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ  തുറമുഖം 

🅰  കൊല്ലം 


∎ തങ്കശ്ശേരി കോട്ട എന്നറിയപ്പെടുന്ന തോമസ് കോട്ട 1518ൽ പണികഴിപ്പിച്ചത് ആരാണ് 

🅰  പോർച്ചുഗീസുകാർ 


∎ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ പാർക്ക് 

🅰  തെന്മല 


∎ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ദുരന്തമായ പെരുമൺ ദുരന്തം 1988 ജൂലൈ എട്ടിന് നടന്ന കായൽ 

🅰  അഷ്ടമുടി കായൽ 


∎ ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം 

🅰  ഷെന്തുരുണി


∎ കേരള ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 

🅰  കൊട്ടാരക്കര 


∎ കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം 

🅰  പുനലൂർ തൂക്കുപാലം 


∎ കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കു പാലത്തിൻ്റെ ശില്പി 

🅰  ആൽബർട്ട് ഹെൻറി


∎ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി 

🅰  കല്ലട 


∎ കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി കൂടിയാണ് കല്ലട


∎ ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം 

🅰  സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം 


∎ കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത് 

🅰  കൊട്ടാരക്കര 


∎ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലം 

🅰  പന്മന 


∎ കളിമൺ നിക്ഷേപത്തിന് പ്രശസ്തമായ സ്ഥലം 

🅰  കുണ്ടറ 


∎ കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത് 

🅰  ശാസ്താംകോട്ട  


∎ വിഗ്രഹവും ചുറ്റമ്പലവും ഇല്ലാത്ത ക്ഷേത്രം 

🅰  ഓച്ചിറ പരബ്രഹ്മക്ഷേത്രം 


∎ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം 

🅰  മലനട 


∎ കെട്ടുവള്ളം നിർമ്മാണത്തിന് പ്രശസ്തമായ ഗ്രാമം 

🅰  ആലുംകടവ് 


∎ കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് 

🅰  കൊല്ലം 


∎ കേരള സെറാമിക് സ്ഥിതിചെയ്യുന്നത് 

🅰  കുണ്ടറ 


∎ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് 

🅰  ചവറ 


∎ കേരള മിനറൽസ് ആൻഡ് മെറ്റൽസ് സ്ഥിതിചെയ്യുന്നത് 

🅰  ചവറ 


∎ കേരള സ്റ്റേറ്റ് ഓഫ് ഫാഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് 

🅰  കൊല്ലം 


∎ ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് സ്ഥിതിചെയ്യുന്നത് 

🅰  പുനലൂർ 


∎ എസ്എൻഡിപി യുടെ ആസ്ഥാനം 

🅰  കൊല്ലം 


∎ കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ 

🅰  പുനലൂർ പേപ്പർ മിൽ 


∎ കേരളത്തിലെ ആദ്യത്തെ സ്വകാര്യ എൻജിനീയറിങ് കോളേജ് 

🅰  ടികെഎം എൻജിനീയറിങ് കോളേജ് 


∎ ചീനക്കൊട്ടാരം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ് 

∎ ലോകത്തിലെതന്നെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത് 

🅰  ചടയമംഗലത്ത്  ജഡായു പാറ നേച്ചർ പാർക്കിലാണ് 


∎ കൊല്ലം ജില്ലയേയും ചെങ്കോട്ട തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 

🅰  ആര്യങ്കാവ് ചുരം 


∎ കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 

🅰  കല്ലടയാറ്  

🅰  പള്ളിക്കലാറ് 

🅰  ഇത്തിക്കരയാർ 

🅰  അയിരൂർ ആറ് 


∎ ആശ്രാമം ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത് കൊല്ലത്താണ് 


∎ ജഡായുപാറ, റോസ് മല, തങ്കശ്ശേരി വിളക്കുമാടം, എന്നിവ സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ് 


∎ പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്

Post a Comment

Previous Post Next Post