കോഴിക്കോട് ജില്ല പി എസ് സി ചോദ്യോത്തരങ്ങൾ
കോഴിക്കോട് ജില്ല PDF താഴെ DOWNLOAD ബട്ടൺ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്
█ കോഴിക്കോട് സ്ഥാപിതമായ വർഷം
🅰 1957 ജനുവരി 1
█ കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു
🅰 മലബാർ
█ കോഴിക്കോട് ഉൾപ്പെടുന്ന പ്രദേശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്
🅰 ത്രിവിക്രമ പുരം
∎ അറബികൾ കോഴിക്കോടിനെ കാലിക്കൂത്ത് എന്നായിരുന്നു വിളിച്ചിരുന്നത്
∎ ചൈനക്കാർ കലിഫോ എന്ന് വിളിച്ചിരുന്നു
∎ യൂറോപ്യന്മാർ കാലിക്കറ്റ് എന്നാണ് വിളിച്ചിരുന്നത്
∎ കോക്ക് ഫോർട്ട് എന്നും അറിയപ്പെട്ടു
∎ പോർച്ചുഗീസുകാരൻ ആയ വാസ്കോഡ ഗാമ 1498 കപ്പലിറങ്ങിയ കാപ്പാട് കോഴിക്കോട് ജില്ലയിലാണ്
█ കാപ്പാടിൻ്റെ പഴയകാല പേര്
🅰 കപ്പക്കടവ്
█ INC യുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ സമ്മേളനം നടന്ന വേദി
🅰 കോഴിക്കോട്
█ കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന കണ്ണൂർ സന്ധി ചെയ്ത വർഷമായിരുന്നു ......
🅰 1513
█ ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ ആദ്യ സന്ദർശന നഗരം
🅰 കോഴിക്കോട്
█ ഖിലാഫത്ത് പ്രസ്ഥാനത്തൻ്റെ പ്രചരണത്തിനായി ഗാന്ധിജി കോഴിക്കോട് എത്തിയ വർഷം
🅰 1920 ഓഗസ്റ്റ് 18
█ ബ്രഹ്മസമാജത്തിൻറെ ആദ്യ ശാഖ കോഴിക്കോട് അയ്യത്താൻ ഗോപാലൻ ഏത് വർഷമാണ് സ്ഥാപിച്ചത്
🅰 1898
∎ കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് 1899 കോഴിക്കോട് ആയിരുന്നു സ്ഥാപിച്ചത്
█ 2003ൽ നെടുങ്ങാടി ബാങ്ക് ഏതു ബാങ്കുമായാണ് ലയിച്ചത്
🅰 പഞ്ചാബ് നാഷണൽ ബാങ്ക്
█ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന കീഴരിയൂർ ബോംബ് കേസ് ഏത് ജില്ലയിൽ ആണ് നടന്നത്
🅰 കോഴിക്കോട്
█ കീഴരിയൂർ ബോംബ് കേസ് നടന്ന ദിവസം
🅰 1942 നവംബർ 17
█ മിതവാദി കൃഷ്ണനെയും മഞ്ചേരി രാമയ്യരുയുടെയും നേതൃത്വത്തിൽ തളി സമരം നടന്ന വർഷം
🅰 1917
█ കേരളത്തിൽ ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്ന ജില്ല
🅰 കോഴിക്കോട്
█ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം
🅰 കോഴിക്കോട്
█ ഓപ്പറേഷൻ സുലൈമാനി പദ്ധതി (വിശക്കുന്നവർക്ക് ആഹാരം ഒരുക്കുന്ന പദ്ധതിയാണിത് ) നടപ്പാക്കിയ ജില്ല
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച എവിടെയാണ്
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി
🅰 ഇന്ദിരാഗാന്ധി (1973 ഒക്ടോബർ 27)
█ രാജ്യത്തെ ആദ്യത്തെ മഹിളാമാൾ സ്ഥിതിചെയ്യുന്നത്
🅰 കോഴിക്കോട്
█ കേരളത്തിലെ ആദ്യ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യ രഹിത ജില്ല
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യ സഹകരണ മേഖലയിലെ ഐടി പാർക്ക്
🅰 കോഴിക്കോട് (നെല്ലിക്കോട് യുഎൽ സൈബർ പാർക്ക് )
█ ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് സ്ഥാപിച്ചത്
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യ ബിസിനസ് മ്യൂസിയം
🅰 IIM-K കോഴിക്കോട്
█ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതായിരുന്നു
🅰 കടലുണ്ടി
█ കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്
🅰 പെരുമണ്ണ (കോഴിക്കോട് )
█ കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം
🅰 പേരാമ്പ്ര
█ കേരളത്തിലെ ആദ്യത്തെ പുകയില മോചിത ഗ്രാമം
🅰 കൂളിമാട്
█ ഇന്ത്യയിലെ ആദ്യ സമ്പൂർണ നേത്ര ദാന ഗ്രാമം
🅰 ചെറുകുളത്തൂർ
█ ഇന്ത്യയിലെ ആദ്യ സമ്പൂർണ അവയവ ദാന ഗ്രാമം
🅰 ചെറുകുളത്തൂർ
█ ഇന്ത്യയിലെ ആദ്യ നാളികേര ജൈവ ഉദ്യാനം
🅰 കുറ്റ്യാടി
█ കേരളത്തിലെ ആദ്യ സമ്പൂർണ കോള വിമുക്ത ജില്ല ഏതാണ്
🅰 കോഴിക്കോട്
█ കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം
🅰 ഇരിങ്ങൽ
█ കേരളത്തിലെ ആദ്യ ശില്പ നഗരം എന്നറിയപ്പെടുന്നത്
🅰 കോഴിക്കോട്
█ കേരളത്തിലെ ആദ്യ ഈ ടോയ്‌ലറ്റ് സ്ഥാപിച്ച നഗരം
🅰 കോഴിക്കോട്
█ കേരളത്തിലെ ആദ്യ ഇ സാക്ഷരത നഗരം
🅰 കോഴിക്കോട്
█ കേരളത്തിലെ ആദ്യ സ്വകാര്യ എഫ് എം റേഡിയോ സ്റ്റേഷൻ ആയ റേഡിയോ മാംഗോ തുടങ്ങിയത്
🅰 2007ൽ കോഴിക്കോട്
█ കേരളത്തിലെ ആദ്യ ജില്ലാ ജയിൽ സ്ഥാപിതമായത്
🅰 കോഴിക്കോട്
█ ഇന്ത്യയിലെ ആദ്യത്തെ പൈതൃക ജലമ്യൂസിയം സ്ഥാപിതമായത്
🅰 കുന്ദമംഗലം
∎ 2010 ഓഗസ്റ്റിൽ മലബാർ വന്യജീവി സങ്കേതം സ്ഥാപിതമായത് കോഴിക്കോടാണ്
█ കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 ഇരിങ്ങൽ
█ പി ടി ഉഷ സ്ഥാപിച്ച സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത്
🅰 കിനാലൂർ
█ ഐഎസ്ആർഒ യുടെ കീഴിലുള്ള ഇന്ത്യൻ സ്പേസ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്
🅰 കുന്നമംഗലം
█ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് ൻ്റെ ആസ്ഥാനം
🅰 മൂഴിക്കൽ കോഴിക്കോട്
█ 1996ൽ സ്ഥാപിച്ച കേരളത്തിലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് മാനേജ്മെൻറ് ആസ്ഥാനം
🅰 കുന്നമംഗലം
█ കെ കേളപ്പൻ, വർഗീസ് കുര്യൻ, പി ടി ഉഷ എന്നിവർക്ക് ജന്മം നൽകിയ ജില്ല
🅰 കോഴിക്കോട്
Post a Comment