Kerala Psc - Solar System and Features - സൗരയൂഥവും സവിശേഷതകളും

 സൗരയൂഥവും സവിശേഷതകളും


ഈ ചോദ്യങ്ങളുടെ തന്നെ ഒരു ക്വിസ് കൂടി ഉണ്ട് .... ചോദ്യോത്തരങ്ങളുടെ താഴെ ലഭിക്കുന്നതാണ്


█  സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണെന്ന് തെളിയിച്ചത് 

🅰  കോപ്പർനിക്കസ് 


█  സൗരയൂഥത്തിലെ അംഗങ്ങൾ  

∎  സൂര്യൻ 

∎  സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ 

∎  ഉപഗ്രഹങ്ങൾ 

∎  ധൂമകേതുക്കൾ 

∎  ഉൽക്കകൾ 

∎  ചിഹ്ന ഗ്രഹങ്ങൾ 


█  സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ് 

🅰  


█  ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം 

🅰  വോയേജർ - 1 


█  വോയേജർ - 1 വിക്ഷേപിച്ചത് 

🅰  1977 

█  സൗരയൂഥത്തിലെ ഏറ്റവും വലിയ  നക്ഷത്രമായ സൂര്യൻറെ പ്രായം

🅰   460 കോടി വർഷം 


█  ഭൂമിക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം 

🅰  സൂര്യൻ 


█  ഭൂമിയിൽ നിന്ന് എത്ര ദൂരെയാണ് സൂര്യൻ 

🅰  ഏകദേശം 15 കോടി കിലോമീറ്റർ 


█  സൂര്യൻറെ പാലായനപ്രവേഗം 

🅰  618 കിലോമീറ്റർ പെർ സെക്കൻഡ് 


█  സൂര്യൻറെ ഭ്രമണകാലം എത്ര ദിവസമാണ് 

🅰  ഏകദേശം 27 ദിവസം 


█  സൂര്യൻറെ പരിക്രമണകാലം എത്രയാണ് 

🅰  25 കോടി വർഷം


█  സൂര്യനെ കുറിച്ചുള്ള പഠനം 

🅰  ഹീലിയോളജി


█   സൂര്യൻ്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ് 

🅰  5500 ഡിഗ്രി സെൽഷ്യസ് 


█  സൂര്യനിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ള മൂലകം ഏതാണ് 

🅰  ഹൈഡ്രജൻ 


█  സൂര്യനിൽ ഊർജ ഉല്പാദിപ്പിക്കുന്നത് എങ്ങനെയാണ് 

🅰  ന്യൂക്ലിയർ ഫ്യൂഷൻ 


█  സൂര്യൻറെ അകക്കാമ്പിൽ ആണ് ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്

█  ഭൂമിയിൽനിന്നും കാണാൻ സാധിക്കുന്ന സൂര്യൻറെ ഭാഗമാണ്  

🅰  ഫോട്ടോസ് ഫിയർ 


പ്രഭാമണ്ഡലം എന്നും ഇതറിയപ്പെടുന്നു 


█  ഫോട്ടോസ് ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ അറിയപ്പെടുന്നത് 

🅰  സൺ സ്പോട്സ് അഥവാ സൗരകളങ്കങ്ങൾ 


█  സൂര്യൻറെ പുറത്തുള്ള പാളി അറിയപ്പെടുന്നത് 

🅰  കൊറോണ 


█  സൂര്യ അകത്തുള്ള പാളി .............

🅰  അകക്കാമ്പ്


█  സൗരക്കാറ്റ് അനുഭവപ്പെടുന്നത് എത്ര വർഷം കൂടുമ്പോഴാണ് 

🅰  11 വർഷം 


█  ഭൂമിയും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടുന്ന ദിവസം 

🅰  ജൂലൈ 4 


█  ഭൂമിയും സൂര്യനും തമ്മിൽ അകലം ഏറ്റവും കുറയുന്ന ദിവസം 

🅰  ജനുവരി 3 


█  സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം 

🅰  പ്രോക്സിമ സെൻറ്വറി 


█  ഭൂമിയുടെ പാലായന പ്രവേഗം എത്രയാണ് 

🅰  11.2 കിലോമീറ്റർ / സെക്കൻഡ് 


█  ചന്ദ്രൻറെ പാലായന പ്രവേഗം എത്രയാണ് 

🅰  2.4 കിലോമീറ്റർ / സെക്കൻഡ്


█  ചന്ദ്രനെ കുറിച്ചുള്ള പഠനം

🅰  സെലനോളജി


█  സൂര്യഗ്രഹണം നടക്കുന്നത് ഏത് സമയത്താണ് 

🅰  സൂര്യനും ഭൂമിക്കും നടുവിലായി ചന്ദ്രൻ വരുമ്പോൾ 


█  ചന്ദ്രഗ്രഹണം നടക്കുന്നത് എപ്പോൾ 

🅰  സൂര്യനും ചന്ദ്രനും മധ്യത്തിലായി ഭൂമി എത്തുമ്പോൾ 


█  പ്ലാനറ്റ് (ഗ്രീക്ക്) എന്ന വാക്കിൻറെ അർത്ഥം

🅰  അലഞ്ഞുതിരിയുന്നവ 


█  സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങളുടെ സഞ്ചാര പാത 

🅰  ഓർബിറ്റ് അഥവാ ഭ്രമണപദം 


█  ഗ്രഹങ്ങൾ സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് 


∎  ബുധൻ 

∎  ശുക്രൻ 

∎  ഭൂമി 

∎  ചൊവ്വ 

∎  വ്യാഴം 

∎  ശനി 

∎  യുറാനസ് 

∎  നെപ്റ്റ്യൂൺ


█  ബുധൻ 


∎  ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം  


∎  ഏറ്റവും ചെറിയ ഗ്രഹം 


∎  ഏറ്റവും വേഗം ഉള്ള ഗ്രഹം 


∎  സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത ഏറിയ 2ാമത്തെ ഗ്രഹം 


 സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള രണ്ടാമത്തെ ഗ്രഹം 


∎  ബുധൻറെ വലിപ്പം ഭൂമിയുടെ വലുപ്പത്തിന് 1 / 10 ഭാഗമാണ് 


∎  ഭൂമിയുടേതിന് സമാനമായ സാന്ദ്രതയുള്ള ഗ്രഹമാണ് ബുധൻ 


∎  ബുധൻറെ പാലായനപ്രവേഗം 4.3 കിലോമീറ്റർ /സെക്കൻറ് 


∎  അച്ചുതണ്ടിന്റ ചെരുവ് ഏറ്റവും കുറഞ്ഞ ഗ്രഹം - ബുധൻ


∎  അന്തരീക്ഷം ഇല്ലാത്ത ഗ്രഹം - ബുധൻ 


█  ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തേക്കാൾ എത്ര  അധികമാണ് ബുധനിൽ ലഭിക്കുന്നത് 

🅰  ആറിരട്ടി 


█  ഉപഗ്രഹങ്ങൾ ഇല്ലാത്തത ഗ്രഹങ്ങൾ ആണ് 

🅰  ബുധൻ , ശുക്രൻ


█   വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരുകളിൽ ഗർത്തങ്ങൾ ഉള്ള ഗ്രഹമാണ് 

🅰  ബുധൻ


∎  സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം 


∎  വൃത്താകൃതി കുറഞ്ഞ ഗ്രഹം 


∎  ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം 


ശുക്രൻ 


∎  സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം - ശുക്രൻ 


∎  ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ 


∎  ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ശുക്രൻ 


∎  ഏറ്റവും തിളക്കമുള്ള ഗ്രഹം 


∎  ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം - ശുക്രൻ 


∎  റോമാക്കാരുടെ പ്രണയ ദേവതയുടെ പേര് ലഭിച്ച ഗ്രഹം 


∎  സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം - ശുക്രൻ 



█  ശുക്രൻ്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം 

🅰  കാർബൺഡയോക്സൈഡ് 


∎  പ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം കൂടിയാണ് ശുക്രൻ അതുകൊണ്ട് തന്നെ സൗരയൂധത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത് ശുക്രൻ 


∎  ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം ആണ് ശുക്രൻ 


∎  ഏറ്റവും ചൂട് കൂടിയ ഗ്രഹം ശുക്രൻ - 462 ഡിഗ്രിസെൽഷ്യസ് 


∎  ലക്ഷ്മി പ്ലാനം എന്ന വിശാലമായ പീഠഭൂമി ശുക്രനിൽ ആണ് 


∎  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം 


∎  സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നത് ശുക്രനിൽ ആണ്


∎   സ്വയം ഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം 


∎  ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം 


∎  പ്രഭാതനക്ഷത്രം സായാഹ്ന നക്ഷത്രം ഭൂമിയുടെ ഇരട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം 


 ഭൂമി 


∎  ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം 


∎  നീല ഗ്രഹം , ടെറ എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം


 ∎  പേരിന് റോമൻ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം

 

∎  സാന്ദ്രത ഏറ്റവും  കൂടിയ ഗ്രഹം 


∎  അന്തർ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ ഗ്രഹം


∎  ഭൂമിയുടെ ഏകദേശ പ്രായം - 460 കോടി വർഷം 


∎  ഭൂമിയുടെ പരിക്രമണ കാലം എത്രയാണ് 

365 ദിവസം 5 മണിക്കൂർ 48 മിനിട്ട് 


∎  ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് എത്ര സമയം വേണം 

23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻഡ് 


∎  ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം 

ചന്ദ്രൻ 


∎  ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആണ് 


█  ഭൂമിയിലേക്ക് സൂര്യപ്രകാശം എത്താൻ എത്ര സമയം വേണം 

🅰  8 മിനിറ്റ് 20 സെക്കൻഡ് 


█  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം വേണം 

🅰  1.3 സെക്കൻഡ് 



ചൊവ്വ 


∎  ചുവന്ന ഗ്രഹം തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് 


∎  ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങൾ ആണുള്ളത് 


∎  ഏറ്റവും ആഴമേറിയ താഴ്വര ഉള്ളത് ചൊവ്വയിലാണ് 


∎  ഭൂമിയുടെ പോലെയുള്ള ഉള്ള ദിനരാത്രങ്ങളും ഋതുക്കളും ഉള്ളത് ചൊവ്വയിലാണ് 


∎  ഏറ്റവും ഉയരം കൂടിയ പർവ്വതം ആയ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് ചൊവ്വയിലാണ് 


∎  ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു 

അയൺ ഓക്സൈഡ് 


∎  ചൊവ്വയുടെ ഉപഗ്രഹങ്ങൾ    ഫോബോസ് , ഡീമോസ്


∎  കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്  

ഫോബോസ് 


∎  സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം 

ഡീമോസ്


∎  കൊളംബിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്ന ഗ്രഹം 

ചൊവ്വ 


വ്യാഴം 


∎  ഏറ്റവും വലിയ ഗ്രഹം 


∎  ഏറ്റവും ഗുരുത്വാകർഷണം ഉള്ള ഗ്രഹം 


∎  വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം


∎   ഏറ്റവും വേഗത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഗ്രഹം 


∎  ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള രണ്ടാമത്തെ  ഗ്രഹം ആണ് വ്യാഴം 


∎  ഏറ്റവും ദൈർഘ്യം കുറഞ്ഞ രാപകലുകൾ ഉള്ളത് വ്യാഴത്തിന് ആണ് 


∎  പൗരാണിക സങ്കൽപത്തിൽ ബൃഹസ്പതി എന്നറിയപ്പെട്ട ഗ്രഹം 


∎  വ്യാഴം കണ്ടെത്തിയതാര് - 1610ൽ ഗലീലിയോ


∎  വ്യാഴത്തിലെ ഏറ്റവും കൂടുതൽ കാണുന്ന വാതകം 

ഹൈഡ്രജൻ 


∎  ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം കൂടിയാണ് വ്യാഴം


 ∎  സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഗാനിമീഡ് 


∎  ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം - ആയോ 


∎  വ്യാഴവുമായി കൂട്ടിമുട്ടി  തകർന്ന ധൂമകേതു ഏതാണ് ഷുമാക്കർ ലെവി - 9 



ശനി 


∎   സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം 


∎  കരിമഴ പെയ്യുന്ന ഗ്രഹം 


∎  ആകർഷകമായ വലയങ്ങളുള്ള ഗ്രഹം


∎  വലുപ്പത്തിൽ സൗരയൂഥത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം


 ∎  ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ആണ് ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത് 


∎  ഗോൾഡൻ ജയൻ്റ് എന്നറിയപ്പെടുന്ന ഗ്രഹം ശനി 


∎  എ ബി സി എന്നിങ്ങനെ മൂന്നു വലയങ്ങൾ ഉള്ള ഗ്രഹം 

ശനി 


∎  വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം 

ശനി 


∎  ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ആണ് ശനി 

∎  82 ഉപഗ്രഹങ്ങൾ ഉണ്ട് 


∎  സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം 

ശനി


█  ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം 

🅰  ടൈറ്റൻ 


█  സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമാണ് 

🅰  ടൈറ്റൻ


█  ടൈറ്റൻ  കണ്ടെത്തിയത് ആരാണ് 

🅰  ക്രിസ്റ്റ്യറ്റ്യൻ ഹൈജൻസ്



യുറാനസ് 


∎  ഏറ്റവും തണുത്ത അന്തരീക്ഷമുള്ള ഗ്രഹം 

∎  ആകാശ ദേവൻറെ പേരിലറിയപ്പെടുന്ന ഗ്രഹം 


∎  ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം  എന്ന് അറിയപ്പെടുന്ന ഗ്രഹം

∎  ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം 


∎  പച്ച ഗ്രഹം എന്നറിയപ്പെടുന്നത് - യുറാനസ് 

∎  ധ്രുവപ്രദേശങ്ങളില് സൂര്യന് അഭിമുഖമായി വരുന്ന ഗ്രഹം 


∎  ഹരിത നീല വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം യുറാനസ് 

∎  അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹമാണ് യുറാനസ് 


∎  ടെലിസ്കോപ്പിലൂടെ കണ്ടുപിടിച്ച ആദ്യ ഗ്രഹം - യുറാനസ് 


█  യുറാനസ്  കണ്ടുപിടിച്ചത്

🅰  വില്യം ഹർഷൻ 


█  യുറാനസിൽ അടങ്ങിയിട്ടുള്ള വിഷവാതകം 

🅰  മീഥൈൻ



നെപ്റ്റ്യൂൺ


∎  സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം 


∎  പരിക്രമണ വേഗത ഏറ്റവും കുറഞ്ഞ ഗ്രഹം 


∎  ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം 


∎  വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം 


∎  ഏറ്റവും ദൈർഘ്യം കൂടിയ വർഷമുള്ള ഗ്രഹം 


∎  സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങൾ ഉള്ള ഗ്രഹം


∎  നെപ്ട്യൂൺ കണ്ടു പിടിച്ചത് - ജോഹാൻ ഗാലി 1846 ൽ 


∎  നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം ആണ് നെപ്ട്യൂൺ  


█   നെപ്ട്യൂണിൻറെ ഏറ്റവും വലിയ ഉപഗ്രഹമാണ്  

🅰  ട്രൈറ്റൺ


█   ഗ്രഹങ്ങൾ വലുപ്പത്തിൽ അടിസ്ഥാനത്തിൽ  


∎  വ്യാഴം 

∎  ശനി 

∎  യുറാനസ്സ്  

∎  നെപ്ട്യൂൺ 

∎  ഭൂമി 

∎  ശുക്രൻ 

∎  ചൊവ്വ 

∎  ബുധൻ



█  ഗ്രഹ പദവിയിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം 

🅰  പ്ലൂട്ടോ (2006)


█  റോമാക്കാരുടെ പാതാള ദേവൻറെ പേരിലറിയപ്പെട്ട ഗ്രഹം

🅰  പ്ലൂട്ടോ


█  അന്തർ ഗ്രഹങ്ങൾ ഏതൊക്കെ


∎  ബുധൻ 

∎  ശുക്രൻ 

∎  ഭൂമി 

∎  ചൊവ്വ 


∎  സാന്ദ്രത കൂടിയതും താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രഹങ്ങളാണ് അന്തർ ഗ്രഹങ്ങൾ  ഇവ ഭൗമഗ്രഹങ്ങൾ എന്നും അറിയപ്പെടുന്നു 


█  ബാഹ്യ ഗ്രഹങ്ങൾ ഏതൊക്കെ


∎  വ്യാഴം 

∎  ശനി 

∎  യുറാനസ്

∎  നെപ്റ്റ്യൂൺ 


∎  സാന്ദ്രത കുറഞ്ഞതും താരതമ്യേന വലിപ്പം കൂടിയതുമായ ഗ്രഹങ്ങൾ ആണ് ബാഹ്യ ഗ്രഹങ്ങൾ  അഥവാ ഔട്ടർ പ്ലാനറ്റ് 


∎  വാതക ഭീമന്മാർ എന്നറിയപ്പെടുന്നത് ബാഹ്യ  ഗ്രഹങ്ങളാണ്


∎  ബാഹ്യ ഗ്രഹങ്ങൾ ജോവിയൻ ഗ്രഹങ്ങൾ എന്നും അറിയപ്പെടുന്നു

ഈ ചോദ്യങ്ങളുടെ തന്നെ ഒരു ക്വിസ് കൂടി ഉണ്ട് ചെയ്ത് നോക്കാൻ താഴെ കാണുന്ന മോക്ക് ടെസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി





Post a Comment

Previous Post Next Post