ഈ ചോദ്യങ്ങളുടെ PDF നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.. ചോദ്യോത്തരങ്ങളുടെ താഴെ ഡൌൺലോഡ് ചെയ്യാനുള്ള ബട്ടൺ കാണാം...
🆀 നാട്ടാനകൾ ഇല്ലാത്ത ഏക ജില്ല
🅰 കാസർകോഡ്
🆀 ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
🅰 കാസർകോട്
🆀 അടയ്ക്ക, പുകയില എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
🅰 കാസർകോട്
🆀 കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ലയാണ് ....
🅰 കാസർകോട്
🆀 എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച ജില്ല
🅰 കാസർകോട്
🆀 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ല
🅰 കാസർകോട്
🆀 കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ
🅰 കാസർകോട്
🆀 കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്
🅰 മഞ്ചേശ്വരം
🆀 കേരളത്തിലെ വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
🅰 മഞ്ചേശ്വരം
🆀 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വില്ലേജ്
🅰 കുഞ്ചത്തൂർ
🆀 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം
🅰 ആയംകടവ് പാലം (25 മീറ്റർ)
🆀 കേരളത്തിലെ ആദ്യത്തെ ജൈവ ജില്ല എന്നറിയപ്പെടുന്നത്
🅰 കാസർകോട്
🆀 കേരളത്തിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല
🅰 കാസർകോട്
🆀 ഇന്ത്യയിൽ പൂർണ്ണമായും രക്തദാനം നടത്തിയ ആദ്യ പഞ്ചായത്ത്
🅰 മടിക്കൈ
🆀 ഇന്ത്യയിലെ ആദ്യ ഫിലമെൻറ് ബൾബ് മുക്ത പഞ്ചായത്ത്
🅰 പീലിക്കോട്
🆀 കേന്ദ്ര സർക്കാരിൻറെ ശുചിത്വ മികവിനുള്ള നിർമൽ ഗ്രാമ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്
🅰 പീലിക്കോട്
🆀 ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത്
🅰 കാസർകോട് നീലേശ്വരത്താണ്
🆀 കേരളത്തിലെ ആദ്യ ചെന്തെങ്ങ് നഗരസഭ
🅰 നീലേശ്വരം
🆀 കേരളത്തിലെ ആദ്യത്തെ കാച്ചിൽ കൃഷി ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത്
🅰 കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്
🆀 മന്ത് രോഗികൾക്കുവേണ്ടി ലോകത്തിലെ ആദ്യ ടെലിമെഡിസിൻ സമ്പ്രദായം നിലവിൽ വന്നത്
🅰 കാസർകോട്
🆀 കേരളത്തിൽ ആദ്യമായി ഗ്രിഡ് അധിഷ്ഠിത സോളാർ പ്ലാൻറ് സ്ഥാപിച്ച ജില്ലാ പഞ്ചായത്ത്
🅰 കാസർകോട്
🆀 ഏറ്റവും കൂടുതൽ കോട്ടകൾ ഉള്ള കേരളത്തിലെ ജില്ല
🅰 കാസർകോട്
🆀 കേരളത്തിലെ ഏറ്റവും വലിയ കോട്ട
🅰 ബേക്കൽ കോട്ട കാസർകോട് ജില്ലയിലാണ്
🆀 ബേക്കൽ കോട്ട ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്
🅰 ഫ്യൂഫൽ
🆀 ബേക്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ്
🅰 ശിവപ്പ നായ്ക്കർ
🆀 കാഞ്ഞങ്ങാട് കോട്ട ( ഹോസ്ദുർഗ്ഗ് കോട്ട /പുതിയ കോട്ട) പണികഴിപ്പിച്ചത്
🅰 സോമശേഖരൻ നായ്ക്കർ
🆀 ചന്ദ്രഗിരി കോട്ട നിർമിച്ചത് ആരാണ്
🅰 ശിവപ്പ നായ്ക്
🆀 കേന്ദ്ര സർക്കാർ പ്രത്യേക ടൂറിസം കേന്ദ്രമായി ബേക്കൽ കോട്ടയെ പ്രഖ്യാപിച്ച വർഷം
🅰 1992
🆀 ചെറുവത്തൂരിൽ എസ് വീരമലകുന്നിലെ കോട്ട പണികഴിപ്പിച്ചത് ആരാണ്
🅰 ഡച്ചുകാർ
🆀 കുമ്പള ആരിക്കാടി കോട്ട പണികഴിപ്പിച്ചത് ആരാണ്
🅰 വെങ്കിടപ്പ നായ്ക്ക്
🆀 കാസർകോട് നഗരത്തെ "U" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി
🅰 ചന്ദ്രഗിരിപ്പുഴ
🆀 ചന്ദ്രഗിരി പുഴയുടെ മറ്റൊരു പേര്
🅰 പയസ്വിനി പുഴ
🆀 കാസർകോട് ജില്ലയിലൂടെ എത്ര നദികൾ ആണ് ഒഴുകുന്നത്
🅰 12
🆀 കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്
🅰 ബാലപ്പൂണി കുന്നുകളിൽ നിന്നും
🆀 മഞ്ചേശ്വരം പുഴ പതിക്കുന്നത് .........
🅰 ഉപ്പള കായലിലാണ്
🆀 തേജസ്വിനി പുഴ അല്ലെങ്കിൽ കാര്യങ്കോട് പുഴ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്
🅰 കൂർഗ് ജില്ലയിലെ പാടിനൽകാട്
🆀 എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൈത്താങ്ങായി സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ ആരംഭിച്ച പദ്ധതി
🅰 സ്നേഹസാന്ത്വനം
🆀 എൻഡോസൾഫാൻ ദുരിതത്തെപ്പറ്റി അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി
🅰 സി അച്യുതൻ കമ്മീഷൻ
🆀 ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 കാസർകോടിലെ plantation കോർപ്പറേഷനിൽ എൻഡോസൾഫാൻ നിർവീര്യമാക്കൽ
🆀 എൻഡോസൾഫാൻ ദുരന്തം പ്രമേയമാക്കി എൻമകജെ എന്ന നോവൽ ആരാണ് എഴുതിയത്
🅰 അംബിക സുധൻ മാങ്ങാട്
🆀 എൻമകജെ എന്ന നോവൽ സ്വർഗ്ഗ ( ജെ ദേവിക) എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ട്
🆀 കയ്യൂർ സമരം നടന്ന വർഷം
🅰 1941
🆀 കയ്യൂർ സമരം പശ്ചാത്തലമാക്കി കന്നട സാഹിത്യകാരനായ നിരഞ്ജന രചിച്ച കൃതി
🅰 ചിരസ്മരണ
🆀 കയ്യൂർ സമരത്തെ പശ്ചാത്തലമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ
🅰 മീനമാസത്തിലെ സൂര്യൻ
🆀 കാസർകോട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രധാന തടാകക്ഷേത്രം
🅰 കുമ്പളയിലെ അനന്തപുര ക്ഷേത്രം
🆀 ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള കുളത്തിലാണ് ബബിയ എന്ന സസ്യാഹാരിയായ മുതലയുള്ളത്
🆀 ചാലൂക്യ രാജാവായ കീർത്തി വർമ്മൻ രണ്ടാമൻ്റെ കാലത്തെ ശിലാശാസനം കാണപ്പെടുന്ന ക്ഷേത്രം
🅰 ആദൂർ മഹാലിംഗേശ്വര ക്ഷേത്രം
🆀 കുമ്പള രാജവംശത്തിലെ ആസ്ഥാനം എവിടെയായിരുന്നു
🅰 മായിപ്പാടി കൊട്ടാരം
🆀 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് നിലനിന്നിരുന്ന രാജവംശം
🅰 കുമ്പള രാജവംശം
🆀 ലോകത്തിലെ തന്നെ അപൂർവ്വമായ ചതുർമുഖ ജൈന ക്ഷേത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്ത് കട്ട ബസാറിൽ ചതുർമുഖ ബസന്തി
🆀 കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്
🅰 റാണിപുരം
🆀 റാണിപുരം പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്
🅰 മാടത്തുമല എന്നാണ്
🆀 കണ്വ തീർത്ത ബീച്ച് , കാഞ്ചൻജഗ കലാഗ്രാമം , കായൽ ടൂറിസത്തിന് പ്രസിദ്ധമായ വലിയപറമ്പ് എന്നിവ ................ ജില്ലയിലാണ്
🅰 കാസർകോട്
🆀 കേരള തുളു അക്കാദമി മഞ്ചേശ്വരത്ത് സ്ഥാപിച്ച വർഷം
🅰 2007
🆀 തുളു അക്കാദമി യുടെ പ്രസിദ്ധീകരണം
🅰 തെംമ്പരെ
🆀 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
🅰 കാസർകോഡ്
🆀 മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 മൊഗ്രാലിൽ
🆀 നിത്യാനന്ദ ആശ്രമം സ്ഥിതിചെയ്യുന്നത്
🅰 കാഞ്ഞങ്ങാട്
🆀 സ്വാമി രാംദാസ് 1931ൽ പണികഴിപ്പിച്ച ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത്
🅰 കാഞ്ഞങ്ങാട്
🆀 ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ ജനിച്ചത്
🅰 കാസർകോട് കുമ്പളയിൽ
🆀 യക്ഷഗാനത്തിൻ്റെ ഉപജ്ഞാതാവായ പാർത്ഥി സുബൻ ജനിച്ചത്
🅰 കുമ്പളയിൽ ആണ്
🆀 രാഷ്ട്രകവി എന്നറിയപ്പെട്ട കന്നട സാഹിത്യകാരൻ
🅰 ഗോവിന്ദപൈ
🆀 ബദിയടുക്ക ഗാന്ധി എന്നറിയപ്പെടുന്നത്
🅰 കൃഷ്ണഭട്ട്
🆀 കാടകം ഗാന്ധി എന്നറിയപ്പെടുന്നത്
🅰 രാമൻ നായർ
🆀 കുമ്പള ഗാന്ധി എന്നറിയപ്പെടുന്നത്
🅰 ദേവപ്പ ആൾവ
🆀 ഒലീവ് റിഡ്‌ലി കടലാമ യുടെ സംരക്ഷണത്തിനുവേണ്ടി കാസർകോട് ജില്ലയിൽ രൂപംകൊണ്ട പരിസ്ഥിതി സംഘടന
🅰 നെയ്തൽ
🆀 നെയ്തലിൻ്റെ പശ്ചാത്തലത്തിൽ അംബികാസുതൻ മാങ്ങാട് രചിച്ച നോവൽ
🅰 നീരാളിയൻ
🆀 സെൻട്രൽ യൂണിവേഴ്സിറ്റി ആക്ട് 2009 പ്രകാരം രൂപംകൊടുത്ത കേരളത്തിലെ കേന്ദ്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്
🅰 കാസർകോട് പെരിയയിലെ തേജസ്സിനി ഹിൽസ് ലാണ്
Post a Comment