Current Affairs 2020-21 malayalam part 10

KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 10



270. ഓൺലൈൻ പ്ലാറ്റ്ഫോമിൽ (ആമസോൺ പ്രൈം) റിലീസ് ചെയ്ത ആദ്യ മലയാള സിനിമ 

🅰  സൂഫിയും സുജാതയും 


271. ഐസിസിയുടെ രാജ്യാന്തര അംപയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള ക്രിക്കറ്റർ? 

🅰  കെ.എൻ.അനന്തപത്മനാഭൻ 


272. കരിപ്പൂർ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്ന എഎഐബി പാനലിന്റെ തലവൻ ? 

🅰  ക്യാപ്റ്റൻ എസ്.എസ്. ചാഹർ 


273. 2020 ൽ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനം ? 

🅰  എയർ ഇന്ത്യ എക്സ്പ്രസ് ( IX 1344 ) 


274. കരിപ്പൂർ വിമാനാപകടത്തിൽ ജീവഹാനി സംഭവിച്ച, മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ പൈലറ്റ്? 

🅰  ക്യാപ്റ്റൻ ദീപക് വി. സാഥേ


275. സംസ്ഥാനത്ത് സമ്പൂർണ ഇന്റർനെറ്റ് ലഭ്യത ലക്ഷ്യമിട്ടു കേരളം പ്രഖ്യാപിച്ച പദ്ധതി? 

🅰  കെ. ഫോൺ 


276. സമ്പൂർണ പാർപ്പിട സുരക്ഷ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? 

🅰  ലൈഫ് മിഷൻ


276. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥാപനം? 

🅰  ടെക്ജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് (ആലപ്പുഴ) 


277. കേരളത്തിൽ നിന്നുള്ള ടെക്ജൻഷ്യ ടെൿനോളജീസി ന് ഇന്നവേഷൻ ചാലഞ്ച് പുരസ്കാരം നേടിക്കൊടുത്ത വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ? 

🅰  വി-കൺസോൾ (Vconsol) 


278. 2019 ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം? 

🅰  28 


279. ഇന്ത്യയിൽ  ആദ്യമായി സ്റ്റേറ്റ് ഹെൽത്ത് റജിസ്ട്രർ തയാറാക്കുന്ന സംസ്ഥാനം? 

🅰  കർണാടക 


280. 2020 കോമൺവെൽത്ത് ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം ഇന്ത്യൻ എഴുത്തുകാരി ? 

🅰  കൃതിക പാണ്ഡ ( "ദ് ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്സ്


281. ഇന്ത്യയിൽ ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള സംസ്ഥാനം? 

🅰  കേരളം 


282. കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ? 

🅰  സുഭിക്ഷ കേരളം 


283. കേരളത്തിലെ ആദ്യ വനിതാ ഡിജിപി എന്ന ബഹുമ തി നേടിയ ഉദ്യോഗസ്ഥ ? 

🅰  ആർ.ശ്രീലേഖ 


284. കേരള ഹൈക്കോടതിയുടെ ആദ്യത്തെ വനിതാ റജി സ്ട്രാർ ജനറൽ? 

🅰  സോഫി തോമസ് 


285. കേരളത്തിൽ പുതിയ മെഡിക്കൽ കോളജ് നിലവിൽ വന്ന ജില്ല? 

🅰  പത്തനംതിട്ട (കോന്നി) 


286. 2020 ൽ സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്കാരം നേടിയ വയലിനിസ്റ്റ്? 

🅰  എൽ. സുബ്രഹ്മണ്യം (2017 ലെ പുരസ്കാരം) 


287.  അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം? 

🅰  ഭയാനകം 


288. 2020 ജനുവരിയിൽ ജി.വി. രാജ പുരസ്കാരം നേടിയ  പുരുഷ അത്ലറ്റ്

🅰  മുഹമ്മദ് അനസ് (2018-19) 


289. ബ്ലൂംബർഗ് പുറത്തിറക്കിയ ലോക ശതകോടീശ്വരൻ മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ വ്യക്തി? 

🅰  ജെഫ് ബെസോസ് 


290. 2019-20 ധനകാര്യ വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയായ ലോകരാജ്യം? 

🅰  യുഎസ് 


291. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി മധ്യപ്രദേശിൽ നിർമാണം തുടങ്ങുന്ന അറാദ്, കാർമെൽ അസോൾട്ട് റൈഫിളുകൾ ഏതു രാജ്യത്തിന്റേതാണ്?

🅰  ഇസ്രയേൽ 


292. വ്യോമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി ജെറ്റ് സീറോ പ്ലാൻ തുടങ്ങിയ രാജ്യം? 

🅰  ബ്രിട്ടൻ 


293.  2020 ജനുവരിയിൽ ജി.വി. രാജ പുരസ്കാരം നേടിയ വനിതാ ബാഡ്മിന്റൻ താരം? 

🅰  പി.സി. തുളസി (2018-19) 


294. വൈദ്യുതി ഉൽപാദനം 10,000 കോടി യൂണിറ്റ് കടന്ന ഇന്ത്യയിലെ ആദ്യ ജലവൈദ്യുത നിലയം?

🅰   ഇടുക്കി മൂലമറ്റം 


295. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനായി രൂപീകരിച്ച് ഉപദേശകസമിതിയുടെ ചെയർമാൻ? 

🅰  ജസ്മിസ് എൻ.കൃഷ്ണൻ നായർ 


296. കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷൻ? 

🅰  കെ. സുരേന്ദ്രൻ 


297. യുഎസിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത? 

🅰  കമല ഹാരിസ് 


298. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഏതു പാർട്ടിയുടെ സ്ഥാനാർഥിയായാണ് കമല ഹാരിസ് മത്സരിച്ചത്? 

🅰  ഡമോക്രാറ്റിക് പാർട്ടി 


299. കാസർകോട് ആസ്ഥാനമായ കേന്ദ്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ? 

🅰  പ്രഫ. എച്ച്. വെങ്കിടേശ്വരലു 


അവസാന പേജിൽ ഇതിൻ്റെ  560+  ആനുകാലിക ചോദ്യങ്ങളുടെ (2020-21)  PDF DOWNLOAD ഉണ്ടാവുന്നതാണ് 








Post a Comment

Previous Post Next Post