ഊർജ്ജം ചോദ്യോത്തരങ്ങൾ
🆀 ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം?
🅰 സൂര്യൻ
🆀 ഭൂമിയിലെ പ്രധാന ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ?
🅰 സൂര്യൻ
🅰 കാറ്റ്
🅰 ജലം
🅰 ജൈവപിണ്ഡം (Biomass)
🅰 ബയോഗ്യാസ്
🅰 തിരമാലകൾ
🆀 പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്?
🅰 ഊർജ്ജം
🆀 ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
🅰 ജൂൾ
🆀 1 വാട്ട് അവർ എത്ര ജൂൾ
🅰 3600 ജൂൾ
🆀 1 ജൂൾ എത്ര എർഗ്
🅰 107 എർഗ്
🆀 ഊർജ്ജത്തിന്റെ C.G.S യൂണിറ്റ് എന്താണ്?
🅰 എർഗ്
🆀 ‘ഊർജ്ജം’ (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?
🅰 തോമസ് യംഗ്
🆀 ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
🅰 ആൽബർട്ട് ഐൻസ്റ്റീൻ
Kinetic Energy and Potential Energy
🆀 ഒരു വസ്തുവിന്റെ അതിന്റെ ചലനംകൊണ്ട് ലഭ്യമാക്കുന്ന ഊർജ്ജം ആണ്............?
🅰 ഗതികോർജ്ജം
🆀 സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം .......... ആണ്?
🅰 സ്ഥിതികോർജ്ജം
🆀 ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭ്യമാക്കുന്ന ഊർജ്ജം ഏതിന് ഉദാഹരണമാണ്?
🅰 സ്ഥിതികോർജ്ജം
🅰 ഗതികോർജ്ജം =1/2mv2
🅰 സ്ഥിതികോർജ്ജം=mgh
🅰 m=വസ്തുവിന്റെ പിണ്ഡം
🅰 v=വസ്തുവിന്റെ പ്രവേഗം
🅰 g=ഭൂഗുരുത്വം മൂലമുള്ള ത്വരണം
🅰 h=ഉയരം
🆀 ഉരുളുന്ന കല്ല്, വീഴുന്ന വസ്തുക്കൾ, പായുന്ന ബുള്ളറ്റ്, , ഒഴുകുന്ന ജലം എന്നിവയിലെ ഊർജ്ജം ഏതാണ്?
🅰 ഗതികോർജ്ജം
🆀 ഗതികോർജ്ജത്തിനു മറ്റുദാഹരണങ്ങൾ.
🅰 ഭൂമിയിലേയ്ക്കു പതിക്കുന്ന ഉൽക്ക,ഓടുന്ന വാഹനം
🆀 വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു / കുറയുന്നു ?
🅰 കൂടുന്നു
🆀 ലംബമായി മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയും എന്നാൽ സ്ഥിതികോർജ്ജം ...........
🅰 കൂടും.
🆀 ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കിൽ അതിന്റെ ഗതികോർജ്ജം .............?
🅰 നാലിരട്ടിയാകും
🆀 സൂര്യനിലെ ഊർജോല്പാദനത്തിനെക്കുറിച്ച് ആദ്യമായി ശാസ്ത്രീയവും ആധികാരികവുമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
🅰 ഹാൻസ് ബോത്(Hans Bethe)
🆀 ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജത്തിന് എന്ത് സംഭവിക്കുന്നു?
🅰 കൂടുന്നു
🆀 മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാൽ സ്ഥിതി കോർജ്ജം ..............
🅰 കൂടുന്നു.
🆀 പുനഃസ്ഥാപിക്കാവുന്ന (Renewable) ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം?
🅰 സൗരോർജ്ജം
🅰 ബയോഗ്യാസ്
🅰 ജൈവപിണ്ഡം
🅰 ജലശക്തി
🆀 പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത (Non-renewable) ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെ?
🅰 കൽക്കരി
🅰 പെട്രോളിയം
🅰 പ്രകൃതിവാതകം
🆀 ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപം?
🅰 ശബ്ദോർജ്ജം
🆀 ബഹിരാകാശ വാഹനങ്ങളുടെയും കൃതിമോപ്രഗ്രഹങ്ങളുടെയും ഊർജ്ജം ലഭിക്കുന്ന സ്രോതസ്?
🅰 സൗരോർജ്ജം
🆀 സൂര്യപ്രകാശം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
🅰 സോളാർ സെൽ
🆀 സോളാർ സെൽ നിർമ്മിക്കുന്നത് ഏതൊക്കെ വസ്തുക്കൾ കൊണ്ടാണ്
🅰 ജർമേനിയം
🅰 സിലിക്കൺ
🆀 സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത് എങ്ങനെ
🅰 അനേകം സോളാർ സെല്ലുകൾ അനുയോജ്യമായി യോജിപ്പിക്കുന്നത്
🆀 ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് എത്ര?
🅰 90%
🆀 വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
🅰 ഹാൻസ് ഈഴ്സ്സഡ്
🆀 പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് ഏതാണ്?
🅰 പാകിസ്ഥാൻ പാർലമെന്റ്
🆀 ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം ഏതാണ്?
🅰 മൊറോക്കോ
🆀 .ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം ഏത്?
🅰 കൊച്ചി
🆀 എന്താണ് ഊർജ്ജ സംരക്ഷണ നിയമം
🅰 ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ പറ്റും ഇതാണ് ഊർജ്ജസംരക്ഷണ നിയമം. പദാർത്ഥത്തെയും ഊർജ്ജത്തെയും സംബന്ധിച്ച് 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച വിശിഷ്ട ആപേക്ഷിക സിദ്ധാന്തമാണ് (സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി) പിന്നീട് E = mc2 എന്ന ഊർജ്ജ സമവാക്യത്തിന്റെ പേരിലറിയപ്പെട്ടത്. ഇതിൽ ‘E’ ഊർജ്ജത്തേയും ‘m’ വസ്തുവിന്റെ പിണ്ഡത്തെയും ‘c’ പ്രകാശത്തിന്റെ പ്രവേഗത്തെയും സൂചിപ്പിക്കുന്നു.
🆀 ഐൻസ്റ്റീനോടുള്ള ആദരസൂചകമായി ആപേക്ഷിക സിദ്ധാന്തത്തിന്റെ 100-ാം വർഷം ഭൗതികശാസ്ത്രവർഷമായി ആചരിച്ചു. ഏതായിരുന്നു വർഷം
🅰 2005 ൽ
Post a Comment