ശബ്ദം ചോദ്യോത്തരങ്ങൾ | PHYSICS PSC QUESTIONS | PSC Q&A ABOUT SOUND

ശബ്ദം ചോദ്യോത്തരങ്ങൾ




🆀  ശബ്ദത്തിൻ്റെ പ്രത്യേകത 

🅰  സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.


🆀  ശബ്ദത്തെ ക്കുറിച്ചുള്ള പഠനം?

🅰  അക്കൗസ്റ്റിക്സ് (Acoustics)


🆀  ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന് കാരണം?

🅰  ചന്ദ്രനിൽ അന്തരീക്ഷ വായുവില്ല


🆀  മനുഷ്യന്റെ ശ്രവണപരിധി?

🅰  20 Hz - 20,000 Hzവരെ


🆀  ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ വായുവിലുള്ള വേഗത?

🅰  340 മീ./ സെക്കന്റ്


🆀  ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം?

🅰  ശ്യൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല


🆀  ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?

🅰  ആവൃത്തി


🆀  ശബ്ദമുണ്ടാകാൻ കാരണം?

🅰  കമ്പനം


🆀  ഒരു വസ്തുവിന്റെ പ്രണോദിത കമ്പനത്തിന്റെ ആവൃത്തി അതിന്റെ സ്വാഭാവികത ആവൃത്തിയോട് സമാനമാകുമ്പോൾ ആയതിനാൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്?

🅰  അനുനാദം (Resonance)


🆀  അനുദൈർഘ്യതരംഗത്തിന് (Longitudinal waves) ഉദാഹരണം?

🅰  ശബ്ദതരംഗം


🆀  ശബ്ദത്തിന്റെ മൂന്നു സവിശേഷതകളാണ്?

🅰  ഉച്ചത (Loudness) സ്ഥായി (Pitch), ഗുണം (Quality)


🆀  ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ്?

🅰  തീവ്രത (Intensity) അല്ലെങ്കിൽ ഉച്ചത(Loudness)



🆀  പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം?

🅰  കാറ്റക്കോസ്റ്റിക്സ്


🆀  എന്താണ് ഡോപ്ളർ ഇഫക്ട് (Doppler Effect)

🅰  കേൾവിക്കാരന്റെയോ,ശബ്ദദസ്രോതസ്സിന്റെയോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതായി അനുഭവപ്പെ ടുന്ന പ്രതിഭാസം?


🆀  അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസ്സിലാക്കുന്നത് ശബ്ദത്തിന്റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ്?

🅰  ഡോപ്ലർ ഇഫക്ട്


🆀  ഡോപ്ലർ ഇഫക്ട് കണ്ടുപിടിച്ചത്?

🅰  ക്രിസ്റ്റ്യൻ ഡോപ്ലർ




🆀  ശ്രോതാവിലേക്ക് അടുക്കുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കൂടുകയും അകലുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കുറയുകയും ചെയ്യുന്നു.




🆀  ശബ്ധ തീവ്രതയുടെ യൂണിറ്റ്?

🅰  ഡെസിബെൽ (db)


🆀  അലക്സാണ്ടർ ഗ്രഹാംബെൽ എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഡെസിബൽ എന്ന യൂണിറ്റ് നൽകിയിരിക്കുന്നത്.




🆀  ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

🅰  ഡെസിബെൽ


🆀  പാർപ്പിട മേഖലകളിലെ അനുവദനീയമായ ശബ്ദദ പരിധി?

🅰  പകൽ 50db,രാത്രി 40db


🆀  ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ഓഡിയോമീറ്റർ


🆀  ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?

🅰  ഹെർട്സ്


ഹെൻറിച്ച് ഹെർട്സ് എന്ന ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ആവൃത്തിയുടെ യൂണിറ്റായി ഹെർട്സ് നൽകിയിരിക്കുന്നത്.




🆀  ശബ്ദത്തിന്റെ കൂർമതയാണ്?

🅰  സ്ഥായി (Pitch)


🆀  ശബ്ദത്തിന്റെ കൂർമത (Pitch) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

🅰  ആവൃത്തി (Frequency)


🆀  ട്യൂണിംഗ് ഫോർക്ക് കണ്ടുപിടിച്ചത്?

🅰  ജോൺ ഷേയർ


🆀  ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത?

🅰  കൂടുന്നു


🆀  സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന്റ കൂർമത കൂടുതലാണ്



🆀  മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?

🅰  സ്വനതന്തുക്കൾ (Larynx)


🆀  നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?

🅰  ശ്രവണ സ്ഥിരത


🆀  മനുഷ്യന്റെ ശ്രവണ സ്ഥിരത?

🅰  1/10 സെക്കന്റ്


🆀  ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

🅰  പ്രതിധ്വനി (Echo)


🆀  പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദൂരപരിധി?

🅰  17 മീറ്റർ


🆀  ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്?

🅰  അനുരണനം (Reverberation)


🆀  ശബ്ദത്തേക്കാൾ വേഗത്തിലോ ശബ്ദവേഗത്തിലോ സഞ്ചരിക്കുന്ന വസ്തുവിൽ ആഘാത തരംഗം (shock wave) മൂലം ഉണ്ടാകുന്ന ശക്തിയേറിയ ഉയർന്ന ശബ്ദം?

🅰  സോണിക്സ് ബൂം


🆀  ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിനു കാരണം?

🅰  സോണിക്സ് ബൂം


🆀  ശബ്ദദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത്?

🅰  സബ്സോണിക്


🆀  ശബ്ദത്തെക്കാൾ കൂടുതൽ വേഗത്തെ സൂചിപ്പിക്കുന്നത്?

🅰  സൂപ്പർ സോണിക്സ്


🆀  ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

🅰  ഹൈപ്പർ സോണിക്


🆀  20 ഹെർട്സിൽ കുറവുള്ള ശബ്ദദതരംഗം?

🅰  ഇൻഫ്രാസോണിക് തരംഗങ്ങൾ


🆀  20,000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദതരംഗം?

🅰  അൾട്രാസോണിക് തരംഗങ്ങൾ


🆀  ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ?

🅰  മെഗാഫോൺ, സ്റ്റെതസ്കോപ്


🆀  വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

🅰  ടാക്കോമീറ്റർ


🆀  ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട് സൗണ്ട് സ്കാനിംഗ് (സോണോഗ്രാഫി) ഉപയോഗിക്കുന്നു.




🆀  ഫോട്ടോഗ്രാഫിയിലുള്ള ഫിലിം നിർമ്മിക്കാനും ആന്തരികാവയവങ്ങളുടെ സ്കാനിംഗിനും ഉപയോഗിക്കുന്ന തരംഗം?

🅰  അൾട്രാസോണിക്


🆀  ആന, തിമിംഗലം, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

🅰  ഇൻഫ്രാസോണിക്




🆀  ശബ്ദത്തിന്റെ വായുവിലുള്ള വേഗത?

🅰  340 മീ/സെ


🆀  ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

🅰  1453 മീ/സെ


🆀  തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

🅰  3850 മീ/സെ


🆀  സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

🅰  5000 മീ/സെ


🆀  സാന്ദ്രത കൂടിയ മാധ്യമത്തിൽക്കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരം?

🅰  വേഗത്തിലായിരിക്കും


🆀  ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

🅰  വാതകം


🆀  ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?

🅰  ഖരം



🆀  വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

🅰  വാതകം < ദ്രാവകം < ഖരം


🆀  ഭൂകമ്പം,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകു മ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

🅰  ഇൻഫ്രാസോണിക്


🆀  ജലാശയങ്ങളുടെ ആഴം അളക്കുവാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ?

🅰  എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ


🆀  കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്


🅰  1 ഫാത്തം=6 അടി

🅰  1 ഫാത്തം=18288 മീറ്റർ



നായകളുടെ ശ്രവണപരിധി?

🅰  67 ഹെർട്സ് മുതൽ- 45 കിലോ ഹെർട്സ്


🆀  നായകളെ വിളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?

🅰  ഗാൾട്ടൺ വിസിൽ


🆀  മനുഷ്യനു കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?

🅰  ഗാൾട്ടൺ വിസിൽ


🆀  ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

🅰  ഓസിലോസ്കോപ്പ്


🆀  ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം?

🅰  സോണോമീറ്റർ


🆀  ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ഹൈഡ്രോഫോൺ


🆀  കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ഓഡിയോഫോൺ


🆀  റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ഫോണോഗ്രാഫ്


🆀  ശബ്ദം വൈദ്യുത സ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

🅰  മൈക്രോഫോൺ



🆀  അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

🅰  എക്കോലൊക്കേഷൻ (Echolocation)


🆀  എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി?

🅰  വവ്വാൽ


🆀  ഇരയുടെ സാന്നിധ്യമറിയുന്നതിനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കുന്നതിനും വവ്വാൽ, ഡോൾഫിൻ മുതലായ ജീവികൾ പ്രയോജനപ്പെടുത്തുന്ന ശബ്ദദ തരംഗം?

🅰  അൾട്രാസോണിക്


🆀  സോണാർ (SONAR) എന്നത്?

🅰  സൗണ്ട് നാവിഗേഷൻ ആന്റ് റെയിംബിംഗ്


🆀  സമുദ്രത്തിന്റെ ആഴം, മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?

🅰  സോണാർ


🆀  സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

🅰  അൾട്രാസോണിക് ശബ്ദം


🆀  സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?

🅰  എക്കോലൊക്കേഷൻ





🆀  കഷ്ടിച്ചു കേൾക്കാൻ കഴിയുന്ന ശബ്ദം

🅰  0-10db


🆀  ശ്വസക്കുമ്പോൾ ഉള്ള ശബ്ദം

🅰  10db


🆀  ക്ലോക്കിന്റെ സൂചിയുടെ ശബ്ദം 

🅰  30db


🆀  മനുഷ്യന്റെ ശബ്ദം 

 🅰  60-65db


🆀  ടെലിഫോൺ ബെൽ 

🅰   70db


🆀  മോട്ടോർ സൈക്കിൾ 

🅰  70-80db


🆀  ടെലിവിഷൻ, അലാറം ക്ലോക്ക് 

🅰  75db


🆀  മോട്ടോർ ഹോൺ 

🅰  80db


🆀  വാക്വം ക്ലീനർ 

🅰  80db


🆀  സിംഹഗർജ്ജനം

🅰  90db


🆀  ഇടിമുഴക്കത്തിൻ്റെ ശബ്ദം

🅰  100db-110db


🆀  വിമാനം 

🅰  120db


🆀  ജെറ്റ് വിമാനം

🅰  120 - 140db


🆀  വെടിവെയ്ക്കുമ്പോഴുള്ള തോക്കിന്റെ ശബ്ദം

🅰  120 db


🆀  റോക്കറ്റ് 

🅰  170db


🆀  ചെവിയ്ക്ക് തകരാറുണ്ടാകുന്ന ശബ്ദം

🅰  120 db ക്കു മുകളിൽ



🆀  വാഹനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  സ്പീഡോമീറ്റർ


🆀  വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ഓഡോമീറ്റർ


🆀  സൂപ്പർ സോണിക്സ് വിമാനങ്ങളുടേയും മിസൈലുകളുടേയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

🅰  മാക് നമ്പർ


🆀  1 Mach = 340 m/s (ശബ്ദത്തിന്റെ വായുവിലുള്ള വേഗതയ്ക്ക് തുല്യം)




🆀  ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗവും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതമാണ്?

🅰  മാക് നമ്പർ


🆀  ഏണസ്റ്റ് മാക്ക് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് മാക് നമ്പർ എന്ന പേരു നൽകിയിരിക്കുന്നത്.


🆀  കോൺകോഡ് വിമാനങ്ങളുടെ വേഗത?

🅰  2 മാക്സ് നമ്പർ

Post a Comment

Previous Post Next Post