താപം ചോദ്യോത്തരങ്ങൾ | PHYSICS PSC QUESTIONS | PSC Q&A ABOUT HEAT

 താപം ചോദ്യോത്തരങ്ങൾ 



🆀  ഒരു പദാർത്ഥത്തിലെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ആണ്.......?

🅰  താപം


🆀  താപത്തെക്കുറിച്ചുള്ള പഠനമാണ് ............?

🅰  തെർമോഡൈനാമിക്സ്


🆀  ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് എന്താണ്?

🅰  ഊഷ്മാവ്


🆀  അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

🅰  ക്രയോജനിക്സ്


🆀  താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയത്?

🅰  ജെയിംസ് പ്രെസ്കോട്ട് ജൂൾ


🆀  താപമളക്കുന്ന SI യൂണിറ്റ് എന്താണ്?

🅰  ജൂൾ


🆀  താപം അളക്കാൻ  ഉപയോഗിക്കുന്ന മറ്റൊരു യൂണിറ്റ് എന്താണ്?

🅰  കലോറി


🆀  1 കലോറി എത്ര ജൂൾ

🅰  4.2 ജൂൾ


🆀  1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1 OCഉയർത്താനാവശ്യമായ താപത്തിന്റെ അളവ് എത്ര?

🅰  1 കലോറി


🆀  ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകൾ ഏതൊക്കെ?

🅰  ഡിഗ്രി സെൽഷ്യസ്, കെൽവിൻ, ഫാരൻഹീറ്റ്


🆀  ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?

🅰  തെർമോമീറ്റർ


🆀  തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്?

🅰  മെർക്കുറി


🆀  ഐസ് ഉരുകുന്ന ഊഷ്മാവ്?

🅰  0°C (32°F)


🆀  ജലം തിളയ്ക്കുന്ന ഊഷ്മാവ്?

🅰  100°C (212°F)


🆀  സാധാരണ ശരീര ഊഷ്മാവ്?

🅰  36.90°C (37OC) അഥവാ 98.4OF അഥവാ 310 K


🆀  സെൽഷ്യസ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരിക്കലും ഒരേ മൂല്യം ഊഷ്മാവ് കാണിക്കാറില്ല

🆀  നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

🅰  കെൽവിൻ


🆀  സൂര്യന്റെ ഉപരിതല താപനില?

🅰  5500°C


🆀  സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം?

🅰  പൈറോമീറ്റർ


🆀  ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

🅰  കറുപ്പ്


🆀  താപം കടത്തിവിടുന്ന വസ്തുക്കൾ?

🅰  താപ ചാലകങ്ങൾ


🆀  താപം കടത്തിവിടാത്ത വസ്തുക്കൾ?

🅰  കുചാലകങ്ങൾ (ഇൻസുലേറ്ററുകൾ)




🆀  ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

🅰  അബ്സല്യൂട്ട് സീറോ (കേവല പൂജ്യം)


🆀  കേവല പൂജ്യം എന്നാൽ?

🅰 -273.15°C


🆀  സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത്?

🅰  ആൻഡേഴ്സ് സെൽഷ്യസ്

0°C=32°F =273K

100°C =212°F =373 K


🆀  സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

🅰  40


🆀  ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

🅰  574.25


🆀  താപം പുറത്തുവിടുന്ന രാസപ്രവർത്തനം?

🅰  താപമോചക പ്രവർത്തനം


🆀  താപം ആഗിരണം ചെയ്യുന്ന പ്രവർത്തനം?

🅰  താപശോഷക പ്രവർത്തനം


🆀  ക്ലീനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?

🅰  സർ.തോമസ് ആൽബട്ട്


🆀  തെർമോമീറ്റർ കണ്ടുപിടിച്ചത്?

🅰  ഗലീലിയോ


🆀  മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?

🅰  ഫാരൻഹീറ്റ്




🆀  ഫാരൻഹീറ്റിനെ സെൽഷ്യസ് സ്കെയിലാക്കാൻ?

🅰  C = (F-32)x5/9


🆀  സെൽഷ്യസിനെ ഫാരൻഹീറ്റ് സ്കെയിലാക്കാൻ?

🅰  F=(cx9/5)+32


🆀  സെൽഷ്യസിനെ കെൽവിൻ സ്കെയിലാക്കാൻ?

🅰  K=C+273.15


🆀  കെൽവിനെ സെൽഷ്യസ് സ്കെയിലാക്കാൻ?

🅰  C=K-273.15


താപ പ്രസരണം കൂടുതൽ ചോദ്യങ്ങൾ


🆀  താപ പ്രസരണം നടക്കുന്നു മൂന്ന് രീതികൾ?

🅰  ചാലനം(Conduction)

🅰  സംവഹനം(Convection)

🅰  വികിരണം (Radiation)


🆀  തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം ,മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രകിയ?

🅰  ചാലനം


🆀  ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

🅰  ചാലനം


🆀  ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണം രീതി?

🅰  സംവഹനം


🆀  കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

🅰  സംവഹനം


🆀  സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?

🅰  വികിരണം


🆀  ഒരു പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തനാവശ്യമായ താപം?

🅰  താപധാരിത


🆀  ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?

🅰  വികിരണം


🆀  ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം?

🅰  താപീയവികാസം


🆀  പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.തണുപ്പിക്കുമ്പോൾ സങ്കോചിക്കുന്നു.


🆀  ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്?

🅰  വാതകങ്ങൾ


🆀  ചൂടാക്കുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?

🅰  ഖരപദാർത്ഥങ്ങൾ


ചൂടാക്കുമ്പോൾ ദ്രാവകങ്ങൾ ഖര പദാർത്ഥങ്ങളെക്കാൾ കൂടുതൽ വികസിക്കുന്നു.


🆀  പദാർത്ഥങ്ങളുടെ താപീയവികാസം പരിഗണിച്ചിട്ടുള്ള വിവിധ സന്ദർഭങ്ങൾ ഏതൊക്കെ?


🅰  റെയിൽപ്പാളങ്ങൾക്കിടയിൽ വിടവ് ഇട്ടിരിക്കുന്നത്

🅰  കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്

🅰  കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ വിടവ് ഇടുന്നത്.

🅰  കാളവണ്ടി ചക്രത്തിന് ഇരുമ്പ് പട്ട അടിച്ചിരിക്കുന്നത്



🆀  ജലത്തിന്റെ അസാധാരണ വികാസം (Anomalous expansion of water)

🅰  സാധാരണ താപനിലയിലുള്ള ജല തണുപ്പിക്കുമ്പോൾ മറ്റു പദാർത്ഥങ്ങളെപ്പോലെത്തന്നെ സങ്കോചിക്കുന്നു എന്നാൽ 4oC-ൽ എത്തുമ്പോൾ സങ്കോചിക്കുന്നതിനു പകരം വികസിക്കാൻ തുടങ്ങുന്നു.


🆀  40oC-ൽ നിന്നും 0°C ലേയ്ക്ക് തണുപ്പിക്കുമ്പോൾ ജലത്തിന്റെ വ്യാപ്തം..........

 കൂടുന്നു


🆀  മറ്റു പദാർത്ഥങ്ങളെ അപേക്ഷിച്ച് 4°C-നും 0°C-നും ഇടയിൽ ജലത്തിനുണ്ടാകുന്ന ഈ പ്രതിഭാസമാണ് അസാധാരണ വികാസം (anomalous expansion) എന്നറിയപ്പെടുന്നത്.


🆀  ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില ..........

4°C ആണ്.


🆀  ജലത്തെ 0°Cൽ നിന്നും 10°C ലേയ്ക്ക് ചൂടാക്കുമ്പോൾ അതിന്റെ വ്യാപ്തം?

🅰  ആദ്യം കുറയും പിന്നെ കൂടും


വിശിഷ്ട താപധാരിത (Specific Heat Capacity)

ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം



🆀  വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?

🅰  ജലം (4200j/kgK)


🆀  15°C-ൽ ഉള്ള ജലത്തിന്റെ വിശിഷ്ട താപധാരിത?

🅰  1 കലോറി /ഗ്രാം സെൽഷ്യസ്


🆀  ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം?

🅰  ഹൈഡ്രജൻ


🆀  സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില?

🅰  ദ്രവണാങ്കം(Melting point)


🆀  ആൽക്കഹോളിന്റെ ദ്രവണാങ്കം?

🅰  115°C


🆀  മെർക്കുറിയുടെ ദ്രവണാങ്കം?

🅰  39°C


🆀  സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില ?

🅰  തിളനില (Boiling Point)


🆀  പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?

🅰  120°C


മർദ്ദം കൂടുമ്പോൾ ദ്രാവകത്തിന്റെ തിളനില കൂടുന്നു.


🆀  ഒരു ഖരവസ്തു ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രകിയ?

🅰  ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്ത്തലീൻ,)



🆀  വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം?

🅰  അതിചാലക(Super conductivity)


🆀  അതിചാലക കണ്ടെത്തിയത് ആരാണ്?

🅰  ഡച്ചു ശാസ്ത്രജ്ഞനായ കമർലിംഗ് ഓൺസ് (1911ൽ)


🆀  മെർക്കുറി അതിചാലകത പ്രദർശിപ്പിക്കുന്ന താപനില?

🅰  4.2 കെൽവിൻ


🆀  ചാലകത്തിന്റെ പ്രതിരോധം പൂർണമായും നഷ്ടപ്പെടുന്ന താപനില?

🅰  ക്രിട്ടിക്കൽ താപനില


ലാന്ഥനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങൾ 35 കെൽവിൻ താപനിലയിൽ അതിചാലകത പ്രകടിപ്പിക്കുന്നു.

🅰  അതിദ്രവത്വം (Super fluidity)


🆀  വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരത്വബലത്തിനെതിരായി സഞ്ചരിക്കുന്ന പ്രതിഭാസമാണ്?

🅰  അതിദ്രവത്വം


🆀  മർദ്ദം കൂടുമ്പോൾ ഐസിന്റെ ദ്രവണാങ്കം കുറയുന്നു. ഈ പ്രതിഭാസമാണ്?

🅰  പുനർഹിമായാനം (Regelation)


🆀  ഐസ് സ്കേറ്റിങ് സാധ്യമാക്കുന്ന പ്രതിഭാസം?

🅰  പുനർഹിമായാനം


🆀  മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം

🅰  ബോയിൽ നിയമം


🆀  ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.


🆀  സ്ഥിരോഷ്മാവിൽ സ്ഥിതി ചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും

P1/V

P=മർദ്ദം (Pressure)

V=വ്യാപ്തം (Volume)


ചാൾസ് നിയമം


ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ആ വാതകത്തിന്റെ വ്യാപ്തം അബ്സൊല്യൂട്ട് ഊഷ്മാവിന് നേർ അനുപാതത്തിൽ ആയിരിക്കും

VT,v/T=K

V- വാതകത്തിന്റെ വ്യാപ്തം

T-വാതകത്തിന്റെ ഊഷ്മാവ്

K-കോൺസ്റ്റെൻ്റ് (Constant)

അവൊഗാഡ്രോ നിയമം


താപനില, മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും

അവൊഗാഡ്രോ സംഖ്യ - 6.022×1023

പാസ്കൽ നിയമം


🆀  നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം അതിന്റെ എല്ലാ ഭാഗത്തും ഒരേ അളവിൽ അനുഭവപ്പെടും.


🆀  ഹൈഡ്രോളിക് പ്രസ്സ്,ഹൈഡ്രോളിക് ബ്രേക്ക്,ഹൈഡ്രോളിക് ജാക്ക്,ഹൈഡ്രോളിക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമം ?

🅰  പാസ്കൽ നിയമം


🆀  ഫ്ളാഷ് ടാങ്കിന്റെ പ്രവർത്തന തത്വം?

🅰  പാസ്കൽ നിയമം



🆀  ജലത്തിന്റെ സാന്ദ്രത?

🅰  1000 kg/m3


🆀  സാന്ദ്രത (density)=പിണ്ഡം /വ്യാപ്തം =Mass/Volume


🆀  ഐസ് ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?

🅰  ഐസിന് ജലത്തിനേക്കാൾ സാന്ദ്രത കുറവാണ്


🆀  കടൽ ജലത്തിൽ ശുദ്ധജലത്തേക്കാൾ എളുപ്പത്തി നീന്താൻ കഴിയുന്നതിനു കാരണം?

🅰  കടൽജലത്തിന് ശുദ്ധജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്


🆀  ഒരു ബീക്കറിലെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകുമ്പോൾ ബീക്കറിലെ ജലത്തിന്റെ അളവ്?

🅰  മാറ്റമില്ലാതെ തുടരുന്നു


🆀  ആപേക്ഷിക സാന്ദ്രത(Relative density) =വസ്തുവിന്റെ സാന്ദ്രത /ജലത്തിന്റെ സാന്ദ്രത


🆀  പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

🅰  ലാക്ടോമീറ്റർ


🆀  സമുദ്രജലത്തിന്റെ സാന്ദ്രത?

🅰  1027 kg/m3


🆀  ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾ സാന്ദ്രത കുറവാണ്.


🆀  നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അൽപ്പം ഉയരുന്നതിന് കാരണം?


🅰   സമുദ്രജലത്തിന് നദീജലത്തെ അപേക്ഷിച്ച് സാന്ദ്രത കൂടുതലായതുകൊണ്ട് 


🅰   മഞ്ഞുകട്ടയക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാലാണ് മഞ്ഞുകട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നത്.


🆀  ബഹിരാകാശ ഗവേഷണരംഗത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പർ ഫ്ളൂയിഡിറ്റി.


🆀  ഒരു ദ്രാവകം അതിദ്രാവകം ആയി മാറുന്ന താപനിലയാണ്?

🅰  ലാംഡ പോയിന്റ്



🆀  ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപമാണ്?

🅰  ലീനതാപം


🆀  നീരാവിക്ക് ജലത്തെക്കാൾ ലീനതാപം കൂടുതലാണ്. ഇതിനാലാണ് തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ നീരാവികൊണ്ടുള്ള പൊള്ളൽ ഗുരുതരമാകുന്നത്.


🆀  ദ്രവീകരണം നടക്കുമ്പോൾ സ്വീകരിക്കുന്ന ലീനതാപമാണ്?

🅰  ദ്രവീകരണ ലീനതാപം


🆀  0°C-ൽ ഉള്ള ഐസിന്റെ ദ്രവീകരണ ലീനതാപം?

🅰  80 KCal/kg


🆀  ദ്രാവകം തിളച്ച് ബാഷ്പമാകുന്നതിന് സ്വീകരിക്കുന്ന ലീനതാപമാണ്?

🅰  ബാഷ്പീകരണ ലീനതാപം


🆀  100°C-ൽ ഉള്ള ജലത്തിന്റെ ബാഷ്പീകരണ ലീനതാപം?

🅰  540 KCal/kg


🆀  റഫ്രിജറേറ്ററിന്റെ പ്രവർത്തന തത്വം?

🅰  ബാഷ്പീകരണം


🆀  ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജ്ജം വർദ്ധിക്കുമ്പോൾ വസ്തുവിന്റെ താപനില വർദ്ധിക്കുന്നു.


താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജവും കുറയുന്നു.


🆀  ’ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?

🅰  ഊഷ്മാവ് (താപനില)


🆀  സ്പർശനതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്?

🅰  വ്യാപകമർദ്ദം (thrust)


🆀  യൂണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്?

🅰  മർദ്ദം (Pressure)


🆀  ബലം ‘F’ ഉം പ്രതല വിസ്തീർണ്ണ ‘A’ യും ആണെങ്കിൽ മർദ്ദം

മർദ്ദം (P)=ബലം(F)/പ്രതല വിസ്തീർണ്ണം(A)


🆀  മർദ്ദത്തിന്റെ യൂണിറ്റ്?

🅰  പാസ്ക്കൽ(Pa) അഥവാN/m2


🆀  അന്തരീക്ഷ മർദ്ദം=760 mm of Hg


🆀  മർദ്ദത്തിന്റെ മറ്റു യൂണിറ്റുകൾ?


🅰  ബാർ (Bar), ടോർ (Torr)

1 bar =105 pascal

1 Torr =1 mm of Hg


🆀  അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

🅰  ടോറിസെല്ലി


🆀  അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങൾ?


രസബാരോമീറ്റർ, അനിറോയിഡ് ബാരോമീറ്റർ,ഫോർട്ടീൻസ് ബാരോമീറ്റർ

🆀  ബാരോമീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?

🅰  ടോറിസെല്ലി


🆀  ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്?

🅰  കൊടുങ്കാറ്റിനെ 


🆀  ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത്?

🅰  പ്രസന്നമായ കാലാവസ്ഥയെ


🆀  ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്ത മീറ്ററാണ്?

🅰  അനിറോയ്ഡ്ബാരോമീറ്റർ


🆀  രസബാരോമീറ്ററിലെ പരിഷ്കരിച്ച രൂപമാണ്?

🅰  ഫോർട്ടിൻസ് ബാരോമീറ്റർ


🆀  പ്രഷർകുക്കറിൽ പാചകം കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതിനു കാരണം?

🅰  ഉയർന്ന മർദ്ദം ഊഷ്മാവ് വർദ്ധിപ്പിക്കുന്നു


🆀  ഒരു ദ്രാവകത്തിന്റെ തിളനില മർദ്ദം കൂടുന്നതിനനുസരിച്ച് കൂടുകയും മർദ്ദം കുറയുന്നതിനനുസരിച്ച് കുറയുകയും ചെയ്യുന്നു.


🆀  ഉയരം കൂടുന്നതിനനുസരിച്ച് ...........

🅰  മർദ്ദം കുറയുന്നു


🆀  ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് ................

മർദ്ദം കൂടുന്നു


🆀  പ്രതല വിസ്തീർണ്ണം കൂടുമ്പോൾ  മർദ്ദം ..................

കുറയുന്നു


🆀  പ്രതല വിസ്തീർണ്ണം കുറയുമ്പോൾ മർദ്ദം കൂടുന്നു.ഉദാ:മുനയൊടിഞ്ഞ ആണി ചുമരിൽ കയറ്റാൻ പ്രയാസമാണ്. എന്നാൽ മുനയുള്ള ആണി ചുമരിൽ എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നു.


🆀  ഐസ് ജലത്തിൽ പൊങ്ങിക്കിടക്കുന്നു എന്നാൽ ആൽക്കഹോളിൽ താണുപോകുന്നതിനു കാരണം?


ഐസിന്റെ സാന്ദ്രത ജലത്തെക്കാൾ കുറവുo ആൽക്കഹോളിനേക്കാൾ കൂടുതലുമാണ്

🆀  പാറക്കഷണങ്ങൾ നിറച്ച ബോട്ടിൽ നിന്ന് അത് നിൽക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷണങ്ങൾ ഇട്ടാൽ ജലനിരപ്പ് താഴുന്നു.



🆀  അന്തരീക്ഷവായുവിലെ നീരാവിയുടെ അളവാണ്?

🅰  ആർദ്രത (humidity)


🆀  അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്?

🅰  ആപേക്ഷിക ആർദ്രത


🆀  ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?

🅰  ഹൈഗ്രോമീറ്റർ


🆀  ആപേക്ഷിക ആർദ്രത(humidity)യുടെ ഏറ്റവും കൂടിയ മൂല്യം?

🅰  ഒന്ന്


🆀  അന്തരീക്ഷത്തിലെ താപം വർദ്ധിക്കുന്നതിനനുസരിച്ച് ആർദ്രത?

🅰  കുറയുന്നു

Post a Comment

Previous Post Next Post