Indian constitution psc questions malayalam

 



PSC ചോദ്യോത്തരങ്ങൾ - ഭരണഘടന


🆀  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഏത് രാജ്യത്ത് നിന്നാണ് കടം കൊണ്ടത് 

🅰 യു എസ് എ 


🆀  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി ആരാണ് 

🅰 ജവഹർലാൽ നെഹ്റു 


🆀  ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു ആമുഖം വേണം എന്ന് ആദ്യമായി  ആവശ്യപ്പെട്ടത്  ആരാണ് 

🅰 ബി എൻ റാവു 


🆀  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചത് ആരാണ് 

🅰 നെഹ്റു 


🆀  നെഹ്റു ഭരണഘടന  നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയം ആണ് പിന്നീട് ഭരണഘടനയുടെ ആമുഖം ആയി മാറിയത് ഏതു വർഷമാണ് ലക്ഷ്യപ്രമേയം നെഹ്റു അവതരിപ്പിച്ചത് 

🅰 1946 ഡിസംബർ 13 


🆀  ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സഭ പാസാക്കിയ വർഷം 

🅰 1947 ജനുവരി 22 


🆀  ഭരണഘടനയുടെ ആത്മാവ് ,താക്കോൽ, തിരിച്ചറിയൽകാർഡ് എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് 

🅰 ഭരണഘടനയുടെ ആമുഖം 


🆀  ആമുഖം ആരംഭിക്കുന്നത് എങ്ങനെയാണ് 

🅰 നാം ഭാരതത്തിലെ ജനങ്ങൾ 


🆀  ഇന്ത്യയുടെ  ഭരണഘടനയിൽ  ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏതാണ് 

🅰 1949 നവംബർ 26 


🆀  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉള്ള സാഹോദര്യം എന്ന പദം നിർദ്ദേശിച്ചത് ആരാണ് 

🅰 ബി ആർ അംബേദ്കർ 


🆀  ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 കെ എം മുൻഷി 


🆀  ഭരണഘടനയുടെ ഹൃദയം ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്  

🅰 താക്കൂർ ദാസ് ഭാർഗവ് 


🆀  ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 എൻ എ palkhivala 


🆀  ആമുഖത്തെ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ വിശേഷിപ്പിച്ചത് ആരാണ് 

🅰 നെഹ്റു 


🆀  ഭരണഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 എം ഹിദായത്തുള്ള 


🆀  ഭരണഘടനയുടെ കീ നോട് എന്ന് വിശേഷിപ്പിച്ചത് ആരാണ് 

🅰  ഏണസ്റ്റ് ബാർക്കർ


🆀  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി നടത്തിയ വർഷം 

🅰  1976 -  42 ഭേദഗതി 


🆀  മിനി കോൺസ്റ്റിറ്റ്യൂഷൻ / ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി ഏതാണ് 

🅰 നാൽപ്പത്തിരണ്ടാം ഭേദഗതി 


🆀  നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ ഏതൊക്കെയാണ് 

🅰 സോഷ്യലിസ്റ്റ് 

🅰 മതേതരത്വം 

🅰 അവിഭാജ്യത 


🆀  മൗലിക അവകാശങ്ങളെ കുറിച്ചും ഇന്ത്യൻ ഭരണഘടനയിൽ സൂചിപ്പിക്കുന്ന ഭാഗം 

🅰 ഭാഗം 3 


🆀  ഒരു വ്യക്തിക്ക് ഒരു കാരണവശാലും  നിഷേധിക്കപ്പെടാൻ  പാടില്ലാത്ത അവകാശം ഏതാണ് 

🅰 മൗലിക അവകാശം 


🆀  മൗലിക അവകാശങ്ങളുടെ സംരക്ഷകൻ ആരാണ് 

🅰 സുപ്രീംകോടതി 


🆀  ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെയാണ്

🅰 12 മുതൽ മുതൽ 35 വരെ 


🆀  മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് 

🅰 സർദാർ വല്ലഭായി പട്ടേൽ 


🆀  ഏതു രാജ്യത്തെ നിന്നാണ് ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ കടം കൊണ്ടിരിക്കുന്നത് 

🅰 അമേരിക്ക 


🆀  ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് 

🅰 മൗലികാവകാശങ്ങൾ 


🆀  ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്

🅰  മൗലികാവകാശങ്ങൾ  


🆀  സ്വാതന്ത്ര്യത്തിൻ്റെ വിളക്കുകൾ എന്നറിയപ്പെടുന്നത്

🅰   മൗലിക അവകാശങ്ങൾ 


🆀  മൗലിക അവകാശങ്ങളെ പറ്റി പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏതാണ് 

🅰 1931 ലെ കറാച്ചി സമ്മേളനം 


🆀  സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്ത പ്രധാനമന്ത്രി ആരായിരുന്നു 

🅰 മൊറാർജി ദേശായി 


🆀  സ്വത്തവകാശവും ഇപ്പോൾ   നിയമാ വകാശം / ഭരണഘടന അവകാശം മാത്രമാണ് 


🆀  സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 

🅰 1978 ലെ 44 ഭേദഗതി 


🆀  ഇപ്പോൾ ഏത് ആർട്ടിക്കിളിൽ ആണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്

🅰  300 എ 


ആദ്യം മുപ്പത്തിയൊന്നാം അനുച്ഛേദം ആയിരുന്നു 

🆀  ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്താവകാശത്തെ  കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 

🅰 12 


🆀  മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്  

🅰  6 


🆀  തുടക്കത്തിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയായിരുന്നു 

🅰 


🆀  മൗലികാവകാശങ്ങൾ  ഉൾപ്പെടുത്തിയ ആർട്ടിക്കിളും താഴെക്കൊടുത്തിരിക്കുന്നു 

🅰 സമത്വത്തിനുള്ള അവകാശം 14 മുതൽ 18 വരെ 

🅰 സ്വാതന്ത്ര്യത്തിനുള്ള അവകാശം 19 മുതൽ 22 വരെ  

🅰 ചൂഷണത്തിനെതിരായ അവകാശം 23 - 24 വരെ  

🅰 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 25 മുതൽ 28 വരെ 

🅰 സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 29 മുതൽ 30 വരെ 


🆀   ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം 

🅰 32 


🆀  നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്നും തുല്യ പരിരക്ഷ നൽകുമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് 

🅰 ആർട്ടിക്കിൾ 14 


🆀  മതം വർഗ്ഗം ജാതി ലിംഗം ജന്മസ്ഥലം എന്നിവയുടെ പേരിൽ ഒരു പൗരനോട് വിവേചനം പാടില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 15 


🆀  സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുന്ന ഭരണഘടനാ അനുച്ഛേദം 

🅰 15 


🆀  പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 16 


🆀  തൊട്ടുകൂടായ്മ നിരോധനവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 17 


🆀  പദവി നാമങ്ങൾ ഞങ്ങൾ നിരോധിക്കുന്ന ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 1 8 


🆀  മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചുകൊണ്ട് പാസാക്കിയ ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 17 


🆀  മൗലിക സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 19


🆀  ഏതൊക്കെയാണ് അത് 

🅰 അഭിപ്രായസ്വാതന്ത്ര്യം  

🅰 സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള അവകാശം 

🅰 സംഘടനകൾ രൂപീകരിക്കുന്നതിനുള്ള അവകാശം 

🅰 സഞ്ചാര സ്വാതന്ത്ര്യം  

🅰 ഇന്ത്യയിലെവിടെയും താമസിക്കാനുള്ള ഉള്ള സ്വാതന്ത്ര്യം 

🅰 മാന്യമായി ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം


🆀   മൗലികാവകാശങ്ങൾ ഭേദഗതി വരുത്താൻ അധികാരം ഉള്ളത് ആർക്കാണ് 

🅰 പാർലമെൻറ് 


🆀  അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാനുള്ള അധികാരം ആർക്കാണ് 

🅰 രാഷ്ട്രപതി 


🆀  അടിയന്തര അവസ്ഥ പ്രഖ്യാപിച്ച സമയത്ത് രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി റദ്ദ് ആവുന്ന മൗലികഅവകാശം 

🅰 ആർട്ടിക്കിൾ 19 


🆀  അടിയന്തരാവസ്ഥ സമയത്ത് പോലും റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികഅവകാശങ്ങൾ 

🅰 ആർട്ടിക്കിൾ 20, 21 


🆀  പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 19 ഒന്ന്ഏ  


🆀  ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് 

🅰 പത്രമാധ്യമങ്ങൾ 


🆀  മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ 

🅰 21 


🆀  പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കുന്നത്   ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് 

🅰 21 


🆀  ഇന്ത്യൻ ഭരണഘടനയിലെ സുവർണ്ണ ത്രികോണം എന്ന് വിശേഷിപ്പിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെയാണ് 

🅰 14 ,19 ,21 


🆀  വിദ്യാഭ്യാസം മൗലികാവകാശമായി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത് അനുച്ഛേദം ഏതാണ് 

🅰 21 എ 


🆀  ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം  മൗലികാവകാശമാക്കിയ ഭേദഗതി ഏതാണ് 

🅰 86 ആം ഭേദഗതി 2002 , 93 ഭേദഗതി ബിൽ പ്രകാരം ആണ് 


🆀  വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം

 🅰 2010 ഏപ്രിൽ 1 


🆀  ആർട്ടിക്കിൾ 21a യുടെ പിൻബലത്തിൽ പാർലമെൻറ് പാസാക്കിയ നിയമമാണ് 

🅰 വിദ്യാഭ്യാസ അവകാശനിയമം


🆀   വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയത് 

🅰 2009 ആഗസ്റ്റ് 26


🆀  ലോക ബാലവേല വിരുദ്ധ ദിനം എന്നാണ് 

🅰 ജൂൺ 12 


🆀  നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിൽ നിന്നും എതിരെ സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 

🅰 22 


🆀  കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 22 


🆀  ഒരാളെ അറസ്റ്റ് ചെയ്തതിനു ശേഷം  24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണമെന്ന് എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 22 


🆀  ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആരാണ് 

🅰 എ കെ ഗോപാലൻ 


🆀  കരുതൽ തടങ്കലിൽ ആക്കിയ ഒരു വ്യക്തിയെ വിചാരണയില്ലാതെ എത്ര കാലം തടവിൽ വയ്ക്കാൻ സാധിക്കും 

🅰 മൂന്നുമാസം 


🆀  ചൂഷണത്തിനെതിരെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെയാണ് 

🅰 23, 24 


🆀  മനുഷ്യക്കടത്ത്, അടിമത്തം ,നിർബന്ധിച്ചു തൊഴിൽ ചെയ്യിക്കൽ  എന്നിവ നിരോധിച്ചു നിരോധിക്കുന്ന ആർട്ടിക്കിൾ 

🅰 23 


🆀   ബാലവേല നിരോധിച്ചു കൊണ്ട് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 24 


🆀  ബാലവേല വേല  ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര 

🅰 റഗ്മാർക്ക്


🆀  റഗ്മാർക്ക് എന്ന ആശയം കൊണ്ടുവന്നത് ആരാണ് 

🅰 കൈലാഷ് സത്യാർത്ഥി 


🆀  റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് എങ്ങനെയാണ് ആണ് 

🅰 ഗുഡ് വീവ്


🆀  മതസ്വാതന്ത്ര്യം ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതൊക്കെയാണ് 

🅰 25 മുതൽ 28 വരെ 


🆀  ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചരിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 

🅰 25 


🆀  മതവിഭാഗങ്ങൾക്ക് ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനു നോക്കി നടത്തുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 

🅰 26 


🆀  ഏതെങ്കിലും ഒരു പ്രത്യേക മതത്തിൻറെ വളർച്ചയ്ക്കുവേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരെയുള്ള അവകാശം 

🅰 27 


🆀  ഗവൺമെൻറ് നടത്തുന്ന സ്ഥാപനങ്ങളിൽ / ഗവൺമെൻറ് സഹായം കൈപ്പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനം അല്ലെങ്കിൽ മതാചാരം പാടില്ലെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 

🅰 28 


🆀  സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതൊക്കെയാണ് 

🅰 29 മുതൽ 30 വരെ 


🆀  ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന വകുപ്പ് 

🅰 ആർട്ടിക്കിൾ 29 


🆀  ന്യൂനപക്ഷ വിഭാഗക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തുടങ്ങുന്നതിനുവേണ്ടിയുള്ള അവകാശവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 

🅰 30 


🆀  ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന  മൗലികാവകാശങ്ങൾ ഏതൊക്കെയാണ് 

ആർട്ടിക്കിൾ 15, 16, 19, 29, 30 


🆀  ഇന്ത്യൻ പൗരൻമാർക്കും വിദേശികൾക്കു ലഭിക്കുന്ന  മൗലികാവകാശങ്ങൾ ഏതൊക്കെയാണ് 

🅰 14, 20 ,21, 21 എ ,22, 23, 24 ,25, 26, 27, 28 


🆀  ഭരണഘടനാ പരമായ പ്രതിവിധികൾക്കുള്ള അവകാശം ഏത് ആർട്ടിക്കിൾ ആണ് 

🅰 ആർട്ടിക്കിൾ 32 


🆀  മൗലിക അവകാശങ്ങളിൽ മൗലികമായത്  എന്നറിയപ്പെടുന്ന അവകാശം 

🅰 ആർട്ടിക്കിൾ 32 


🆀  ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്  

🅰 ആർട്ടിക്കിൾ 32 


🆀  ഭരണഘടനയുടെ ഏതു വകുപ്പ് പ്രകാരമാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് 

🅰 ആർട്ടിക്കിൾ 32 


🆀  ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ് 

🅰 226 


🆀  റിട്ടുകൾ എത്ര എണ്ണം ആണുള്ളത് 

🅰 


🆀  എന്താണ് റിട്ടുകൾ 

🅰 മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് 


🆀  റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഏതു ഭാഷയിൽ നിന്നാണ്  എടുത്തിട്ടുള്ളത് 

🅰 ലാറ്റിൻ 


🆀  ഏതൊക്കെയാണ് അഞ്ച് റിട്ടുകൾ 

🅰 ഹേബിയസ് കോർപ്പസ് 

🅰 മാൻഡമസ് 

🅰 പ്രൊഹിബിഷൻ 

🅰 കോവാറൻ്റോ

🅰 സെർഷ്യോററി

Post a Comment

Previous Post Next Post