Hobbies psc questions


🆀  നാണയശേഖരണ ഹോബിയുടെ പിതാവ്‌

🅰  ഇറ്റാലിയന്‍ കവി പെട്രാര്‍ക്ക്


🆀  'ഹോബികളിലെ രാജാവ്‌' എന്നറിയപ്പെടുന്ന ഹോബി

🅰  സ്റ്റാമ്പ്‌ ശേഖരണം


🆀  ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബി

🅰   'ഹാം റേഡിയോ'


🆀  ഏറ്റവും കൂടുതല്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുളള രാജ്യം ഏതാണ് 

🅰  ജപ്പാൻ


🆀   'രാജാക്കന്‍മാരുടെ ഹോബി' എന്നറിയപ്പെടുന്ന ഹോബി

🅰  നാണയ ശേഖരണം


🆀  നാണയങ്ങളെക്കുറിച്ചുളള ശാസ്‌ത്രീയ പഠനം അറിയപ്പെടുന്നത്

🅰  ന്യൂമിസ്‌മാറ്റിക്ക്‌സ്‌


🆀  കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബിയാണ്‌ 

🅰  കോണ്‍ലാങ്‌


🆀   ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബി 

🅰  സ്‌റ്റാമ്പു ശേഖരണം


🆀  കടലാസ്‌ ഉപയോഗിച്ച്‌ കരകൗശല വസ്‌തുക്കള്‍ നിര്‍മ്മിക്കുന്ന ഹോബി

🅰  ഒറിഗാമി


🆀  ഗ്ലാസ്സുകളില്‍ വര്‍ണ്ണചിത്രങ്ങളും വര്‍ണ്ണലിപികളും രേഖപ്പെടുത്തുന്നഹോബിയാണ്‌ 

🅰  എനാമല്‍


🆀   ഓട്ടോഗ്രാഫുകള്‍ ശേഖരിക്കുന്ന ഹോബിയാണ്‌ 

🅰  ഫിലോഗ്രാഫി


🆀   മെഡലുകള്‍, സ്‌മാരകനാണയങ്ങള്‍ എന്നിവ ശേഖരിക്കുന്ന ഹോബിയും പഠനവുമാണ്‌ 

🅰  എക്‌സോന്യൂമിയ


🆀  'ഫിലാറ്റെലി'എന്തിനെക്കുറിച്ചുളള പഠനമാണ്‌

🅰  സ്റ്റാമ്പുകളെ


🆀  പുണ്യവാളന്‍മാരെക്കുറിച്ചുളള പഠനം 

🅰  ഹാഗിയോഗ്രാഫി


🆀  'ഫില്ലുമെനിസം' എന്നറിയപ്പെടുന്ന ഹോബി

🅰  തീപ്പെട്ടിക്കൂടുകള്‍ ശേഖരിക്കുന്ന ഹോബി


🆀  പോസ്‌റ്റ്‌ കാര്‍ഡുകള്‍ ശേഖരിക്കുന്ന ഹോബി 

🅰  ഡെല്‍റ്റിയോളജി


🆀  പ്രാപ്പിടിയന്‍, പരുന്ത്‌ തുടങ്ങിയ പക്ഷികളെ വേട്ടക്കും മത്സരപ്പറക്കലിനുമായി ഇണക്കി വളര്‍ത്തുന്ന ഹോബി 

🅰  ഫോള്‍ക്കോണ്‍ട്രി


🆀  പാമ്പുകളെയും ഇഴജന്തുക്കളെയും ഇണക്കി വളര്‍ത്തുന്ന ഹോബി 🅰  ഹെര്‍പ്പെറ്റോ കള്‍ച്ചര്‍


🆀  വടിവൊത്ത കയ്യക്ഷരങ്ങളെക്കുറിച്ച്‌ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്ന ഹോബി

🅰  കാലിഗ്രാഫി


🆀   ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന കൃത്രിമ ഭാഷ ഏതാണ് 

🅰  എസ്‌പെരാന്റോ


 പോളണ്ടുകാരനായ ലുഡ്വിക്ക്‌ സാമെന്‍ഹോഫാണ്‌ 1887 ല്‍ ഈ  ഭാഷ അവതരിപ്പിച്ചത്‌


🆀  പച്ചക്കറി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന ഹോബി 

🅰  ഒലേറി കള്‍ച്ചര്‍


🆀  വൃക്ഷങ്ങളെ മുരടിപ്പിച്ച്‌ ചെറുതാക്കി വളര്‍ത്തുന്ന ജാപ്പനീസ്‌ രീതി 🅰  ബോണ്‍സായ്‌


🆀  പൂന്തോട്ടമൊരുക്കുകയും പൂക്കൃഷി നടത്തുകയും ചെയ്യുന്ന ഹോബി

🅰   ഫ്‌ളോറി കള്‍ച്ചര്‍


🆀  ബോണ്‍സായ്‌ രീതിക്ക്‌ തത്തുല്യമായുളള ചൈനീസ്‌ സമ്പ്രദായമാണ്‌

🅰  പെന്‍ജിങ്‌


🆀   തേനീച്ചകളെ ഇണക്കി വളര്‍ത്തുന്ന രീതി

🅰  എപ്പി കള്‍ച്ചര്‍

Post a Comment

Previous Post Next Post