ദ്രവ്യം ചോദ്യോത്തരങ്ങൾ DHRAVYAM PSC QUESTIONS | PSC Q&A STATES OF MATTER

 ദ്രവ്യം PSC ചോദ്യോത്തരങ്ങൾ



🆀  സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര് ?

🅰  ദ്രവ്യം


🆀  ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ ഏതൊക്കെയാണ്?

🅰  ഖരം

🅰  ദ്രാവകം

🅰  വാതകം

🅰  പ്ലാസ്മ

🅰  ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

🅰  ഫെർമിയോണിക് കണ്ടൻസേറ്റ്

🅰  ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ


🆀  പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

🅰  പ്ലാസ്മ 


99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് 


🆀  വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ ഏതാണ്?

🅰  പ്ലാസ്മ


🆀  തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥയേത്?

🅰  പ്ലാസ്മ


🆀  സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്നത് ഏത്  അവസ്ഥയിലാണ്?

🅰  പ്ലാസ്മ


🆀  ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ............. എന്നു വിളിക്കുന്നു.

🅰  ദ്രവങ്ങൾ


🆀  പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ ഏത്?

🅰  ക്വാർക്ക്


🆀  ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് അറിയപ്പെടുന്നത്?

🅰  പിണ്ഡം (Mass)


🆀  ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം?

🅰  ഹിഗ്സ് ബോസോൺ


🆀  ഹിഗ്സ് ബോസോണിന്  ആ പേര് വരാൻ കാരണം

🅰  സത്യേന്ദ്രനാഥ് ബോസ്, പീറ്റർ ഹിഗ്സ് എന്നീ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് 


🆀  ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണം ഏത് പേരിലറിയപ്പെടുന്നു?

🅰  ഹാഡ്രോൺ


🆀  ‘ദൈവകണം’ എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ?

🅰  ലിയോൺ ലിഡെർമാൻ


🆀  ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏതാണ്?

🅰  ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്


🆀  ബോസ് -ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ ആരോക്കെ?

🅰  സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ


🆀  ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ ആണ്.............

🅰  ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്


🆀  ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

🅰  മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്


🆀  ’ബോസോൺ’ എന്ന പദം ആദ്യമായി പ്രയോഗിച്ചത് ആര്?

🅰  പോൾ ഡിറാക് (Paul Dirac)



🆀  ‘ദൈവകണം’ (God’s Particle) എന്നറിയപ്പെടുന്നത്?

🅰  ഹിഗ്സ് ബോസോൺ

Post a Comment

Previous Post Next Post