1. ഒരു മനുഷ്യൻറെ ശരാശരി രക്തത്തിൻറെ അളവ്
🅰 5 മുതൽ 6 ലിറ്റർ വരെ
2. രക്തത്തെക്കുറിച്ചുള്ള പഠനം
🅰 ഹെമറ്റോളജി
3. ഒരു വ്യക്തിക്ക് എത്ര മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം
🅰 മൂന്ന് നാല് മാസത്തിലൊരിക്കൽ
4. ഒരു തവണ രക്തം ദാനം ചെയ്യുമ്പോൾ എടുക്കുന്ന രക്തത്തിൻറെ അളവ്
🅰 300 മില്ലിലിറ്റർ
5. അംഗീകാരം കിട്ടിയ ആദ്യ കൃത്രിമ രക്തം
🅰 ഹിമോ പ്യുവർ (ദക്ഷിണാഫ്രിക്കയിൽ )
6. ദേശീയ സന്നദ്ധ രക്തദാന ദിനം എന്നാണ് ആചരിക്കുന്നത്
🅰 ഒക്ടോബർ ഒന്ന്
7. യോജിക്കാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ
🅰 agglutination
8. രക്തത്തിൻറെ പി എച്ച് മൂല്യം എത്രയാണ്
🅰 7.4
9. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ
🅰 വിറ്റാമിൻ കെ
10. ജീവൻറെ നദി എന്നറിയപ്പെടുന്നത് എന്താണ്
🅰 രക്തം
11. ശരീരത്തിലേക്കു ഹോർമോണുകളെയും പോഷകഘടകങ്ങളും വഹിച്ചു കൊണ്ടു പോകുന്നത്
🅰 രക്തം
11. രക്തത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാര
🅰 ഗ്ലൂക്കോസ്
12. രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കും
🅰 മൂന്ന് മുതൽ എട്ട് മിനിറ്റ് വരെ
🅰 എസ് സി ഇ ആർ ടി ബുക്ക് പ്രകാരം എട്ടു മുതൽ 15 മിനിറ്റ് വരെ
13. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു ആണ്.........
🅰 കാൽസ്യം
14.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം
🅰 ഫൈബ്രിനോജൻ
15. രക്തം കട്ടിയായ ശേഷം ഊറിവരുന്ന സ്രവത്തിൻറെ പേര്
🅰 സിറം
16. ലോകത്തിൽ ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ എവിടെയാണ്
🅰 അമേരിക്ക
17. രക്ത ബാങ്കിൻറെ ഉപജ്ഞാതാവ് ആരാണ്
🅰 ചാൾസ് റിച്ചാർഡ് ഡ്രൂ
18. രക്ത ബാങ്കിൽ എത്ര ഡിഗ്രി സെൽഷ്യസിലാണ് രക്തം സൂക്ഷിക്കുന്നത്
🅰 4
19. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം ഏതാണ്
🅰 ത്രോംബോകൈനേസ്
20. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ അറിയപ്പെടുന്നത്
🅰 സിരകൾ (വെയിൻ )
21. ശുദ്ധ രക്തം ഒഴുകുന്ന കുഴലുകൾ അറിയപ്പെടുന്നത്
🅰 ധമനികൾ
22. രക്തത്തിൽ എത്ര തരം കോശങ്ങൾ ഉണ്ട്
🅰 അരുണരക്താണുക്കൾ
🅰 ശ്വേതരക്താണുക്കൾ
🅰 പ്ളേറ്റ്ലെറ്റുകൾ
23. രക്തകോശങ്ങൾ നിർമ്മിക്കപ്പെടുന്നത് എവിടെ വെച്ചാണ്
🅰 അസ്ഥിമജ്ജ
24. രക്തകോശങ്ങളുടെ എണ്ണം അളക്കുന്നത്
🅰 ഹിമോ സൈറ്റോ മീറ്റർ
25. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
🅰 ഫൈബ്രിനോജൻ
26. രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ
🅰 ആൽബുമിൻ
27. രക്തത്തിലെ ദ്രാവക ഭാഗം അറിയപ്പെടുന്നത്
🅰 പ്ലാസ്മ
28. രക്തത്തിൽ പ്ലാസ്മയുടെ അളവ് എത്ര ശതമാനമാണ്
🅰 55
29. പ്ലാസ്മയിലെ ജലത്തിൻറെ അളവ് എത്രയാണ്
🅰 90 മുതൽ 92 ശതമാനം
30. പ്ലാസ്മയിലെ പ്രോട്ടീൻ എത്ര ശതമാനമാണ്
🅰 ഏഴ് മുതൽ എട്ട് ശതമാനം വരെ
31. പ്ലാസ്മ പ്രോട്ടീനുകളിൽ ഏതെല്ലാമാണ്
🅰 ഗ്ലോബുലിൻ
🅰 ഫൈബ്രിനോജൻ
🅰 ആൽബുമിൻ
32. ആൻറി ബോഡികൾ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ ആണ് .....
🅰 ഗ്ലോബുലിൻ
33. രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ ആണ് ........
🅰 ഗ്ലോബുലിൻ
PSC QUESTIONS അരുണരക്താണുക്കൾ
34. ഒരു മില്ലി ലിറ്റർ രക്തത്തിൽ എത്ര ചുവന്ന രക്താണുക്കൾ ഉണ്ട്
🅰 45 മുതൽ 60 ലക്ഷം വരെ
35. ഹീമോഗ്ലോബിൻ അടങ്ങിയിട്ടുള്ള രക്തകോശം
🅰 അരുണരക്താണുക്കൾ
36. ഏത് ഘടകമാണ് രക്തത്തിൽ ഓക്സിജൻ ആഗിരണം ചെയ്യുന്നത്
🅰 ഹിമോഗ്ലോബിൻ
37. ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ധാതു
🅰 ഇരുമ്പ്
38. അരുണ രക്താണുക്കളുടെ ആയുസ്സ്
🅰 120 ദിവസം
39. ശരീരത്തിൽ എല്ലാ ഭാഗത്തേയ്ക്കും ഓക്സിജൻ എത്തിക്കുന്നത്
🅰 അരുണരക്താണുക്കൾ
🅰 ആർ ബി സി എന്നറിയപ്പെടുന്നു
40. മർമ്മം ഇല്ലാത്ത രക്തകോശങ്ങൾ ഏതെല്ലാമാണ്
🅰 പ്ലേറ്റ്ലെറ്റ് അരുണ രക്തകോശം
41. മനുഷ്യ ശരീരത്തിലെ ഹീമോഗ്ലോബിന് അളവ് എത്രയാണ്
🅰 12 മുതൽ 16 ഗ്രാം നൂറ് മില്ലി
🅰 എൻസിഇആർടി ബുക്കിൽ 12 മുതൽ 17 ഗ്രാം വരെ
🅰 എസ് സി ഇ ആർ ടി ബുക്ക് പ്രകാരം പുരുഷന്മാരിൽ ശരാശരി ഹീമോഗ്ലോബിന് അളവ് 15 ഗ്രാം
42. സ്ത്രീകളിൽ ശരാശരി ഹീമോഗ്ലോബിന് അളവ്
🅰 13 ഗ്രാം
43. രക്തത്തിലെ ഹീമോഗ്ലോബിന് അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
🅰 ഹീമോഗ്ലോബിനോ മീറ്റർ
44. അരുണരക്താണുക്കൾ നശിക്കുന്നത് എവിടെവച്ചാണ്
🅰 കരളിലും പ്ലീഹയിലും
45. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്
🅰 പ്ലീഹ
46. അനീമിയ എന്തിന് കുറവുകൊണ്ടാണ് വരുന്നത്
🅰 രക്തത്തിൽ ഹീമോഗ്ലോബിൻ
47. അരുണ രക്താണുക്കളുടെ ഉൽപാദനം അമിതമായി കൂടിയാൽ ഉണ്ടാകുന്ന രോഗം
🅰 പോളിസൈത്തീമിയ
48. മർമ്മ ത്തോടുകൂടി ചുവന്ന രക്താണുക്കൾ ഉള്ള ജീവി
🅰 ഒട്ടകം
49. രക്തത്തിന് ചുവപ്പ് നിറം ലഭിക്കാൻ കാരണം
🅰 ഹീമോഗ്ലോബിൻ
പി എസ് സി ചോദ്യോത്തരങ്ങൾ ശ്വേതരക്താണുക്കൾ
50. രോഗപ്രതിരോധശേഷി നൽകുന്ന ആൻറിബോഡി നിർമ്മിക്കുന്നത് ....
🅰 ശ്വേതരക്താണുക്കൾ
51. ശരീരത്തിലെ പ്രതിരോധ ഭടന്മാർ ശരീരത്തിലെ പോരാളി എന്നിങ്ങനെ അറിയപ്പെടുന്നത്
🅰 ശ്വേതരക്താണുക്കൾ
52. ഏറ്റവും വലിയ രക്താണു ഏതാണ്
🅰 ശ്വേതരക്താണു
53. ശ്വേതരക്താണുക്കൾ പലവിധമുണ്ട് താഴെക്കൊടുത്തിരിക്കുന്നു
🅰 ന്യൂട്രോഫിൽ
🅰 basophil
🅰 ഈസിനോ ഫിൽ
🅰 മോണോസൈറ്റ്
🅰 ലിംഫോസൈറ്റ്
54. ശ്വേതരക്താണുക്കളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളത്
🅰 ലിംഫോസൈറ്റ്
55. ശ്വേതരക്താണുക്കളിൽ ഏറ്റവും വലുത്
🅰 മോണോസൈറ്റ്
ഏറ്റവും ചെറുത്
🅰 ലിംഫോസൈറ്റ്
56. ലിംഫോസൈറ്റുകൾ എത്രതരം ഉണ്ട്
🅰 രണ്ടുതരം
🅰 ബി ലിംഫോസൈറ്റുകൾ
🅰 ടി ലിംഫോസൈറ്റുകൾ
57. രക്തം കട്ട പിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ നിർമ്മിക്കുന്ന ശ്വേതരക്താണു ഏതാണ്
🅰 ബേസോഫിൽ
58. തൈമസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ലിംഫോസൈറ്റ്
🅰 T ലിംഫോസൈറ്റ്
59. എച്ച്ഐവി വൈറസ് ബാധിക്കുന്ന ശ്വേതരക്താണു
🅰 T ലിംഫോസൈറ്റ്
60. ശ്വേതരക്താണുക്കൾ അമിതമായി വർധിക്കുന്ന രോഗമാണ്
🅰 രക്താർബുദം
61. ശ്വേതരക്താണുക്കൾ ക്രമാതീതമായി കുറയുന്നത് കൊണ്ടുള്ള രോഗമാണ്
🅰 ലൂക്കോപീനിയ
62. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ കോശങ്ങൾ
🅰 പ്ലേറ്റ്ലെറ്റുകൾ
63. ഏറ്റവും ചെറിയ രക്തകോശം ആണ്
🅰 പ്ലേറ്റ്ലെറ്റുകൾ
64. പ്ലേറ്റ്ലെറ്റുകളുടെ ആയുസ്
🅰 10 ദിവസം
65. പ്ലേറ്റ്ലെറ്റുകൾ എവിടെവെച്ചാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്
🅰 അസ്ഥി മജ്ജ
66. പ്ലേറ്റിലേറ്റൻറെ നിറം എന്താണ്
🅰 നിറമില്ല
67. ഒരു മില്ലി ലിറ്റർ രക്തത്തിൽ എത്ര പ്ലേറ്റുകൾ ഉണ്ടാവും
🅰 2.5 മുതൽ 3 5 ലക്ഷം വരെ
പി എസ് സി ചോദ്യോത്തരങ്ങൾ രക്തഗ്രൂപ്പുകൾ
68. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് ആരാണ്
🅰 വില്യം ഹാർവി
69. രക്തഗ്രൂപ്പ് ആർ എച്ച് ഘടകം എന്നിവ കണ്ടെത്തിയത് ആരാണ്
🅰 കാൾ ലാൻഡ് സ്റ്റെയ്നർ
70. രക്തത്തെ പോസിറ്റീവ്, നെഗറ്റീവ് എന്ന് തരംതിരിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം
🅰 ആർ എച്ച് ഘടകം
71. ആർ എച്ച് ഘടകം ഇല്ലാത്ത രക്ത ഗ്രൂപ്പ് ആണ്
🅰 നെഗറ്റീവ് ഗ്രൂപ്പ്
72. ആർ എച്ച് ഘടകം അടങ്ങിയിട്ടുള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്
🅰 പോസിറ്റീവ് ഗ്രൂപ്പ്
73. പ്രധാന രക്തഗ്രൂപ്പുകൾ ആണ്
🅰 എ, ബി എബി, ഒ
74. രക്തഗ്രൂപ്പ് നിർണയിക്കാൻ സഹായിക്കുന്നത്
🅰 ആൻറിജൻ
75. ആൻറിബോഡി ഉൽപ്പാദനത്തിൽ നിയന്ത്രിക്കുന്നത്
🅰 ആൻറിജൻ
76. A ഗ്രൂപ്പ് കാരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ആൻറിജൻ ഏതാണ്
🅰 ആൻറിജൻ എ
77. A ഗ്രൂപ്പ് കാരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ആൻറിബോഡി
🅰 ആൻറിബോഡി ബി ആയിരിക്കും
78. B ഗ്രൂപ്പുകാരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ആൻറിജൻ
🅰 ആൻറിജൻ B
79. Bഗ്രൂപ്പുകാരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ആൻറിബോഡി
🅰 ആൻറിബോഡി എ
80. എബി രക്തഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിലെ ആൻറിജൻ
🅰 ആൻറിജൻ എയും ബിയും
81. ആൻറിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ് ആണ്
🅰 എ ബി ഗ്രൂപ്പ്
82. O ഗ്രൂപ്പിൽ ഉള്ളവരുടെ രക്തത്തിൽ ഉള്ള ആൻറിബോഡി
🅰 എ ബി
83. ആൻറിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ആണ്
🅰 O ഗ്രൂപ്പ്
84. ഏറ്റവും കൂടുതൽ കാണുന്ന രക്ത ഗ്രൂപ്പ്
🅰 O പോസിറ്റീവ് ഗ്രൂപ്പ്
85. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ആണ്
🅰 O ഗ്രൂപ്പ്
86. സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്നത്
🅰 എബി ഗ്രൂപ്പ്
87. ഏറ്റവും കുറച്ചുമാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ്
🅰 എ ബി നെഗറ്റീവ്
Post a Comment