INFORMATION COMMISSION PSC QUESTIONS

 



വിവരാവകാശ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മിക്ക മൽസര പരീക്ഷകൾക്കും ഉണ്ടാവുന്നതാണ്. ആ ഭാഗത്തു നിന്നുള്ള പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇതിൽ ഉൾപ്പെടുത്താത്ത  ചോദ്യങ്ങൾ അറിയാമെങ്കിൽ താഴെ കമൻ്റ് ചെയ്യുക. ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് ലഭിക്കാൻ താഴെ കാണുന്ന ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക




വിവരാവകാശ നിയമം PSC ചോദ്യങ്ങൾ


1. വിവരാവകാശ നിയമം പാർലമെൻറ് പാസാക്കിയ വർഷം 
🅰 2005 ജൂൺ 15 

2. വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത് 
🅰 2005 ഒക്ടോബർ 12 

3. ഏത് സംസ്ഥാനത്താണ് വിവരാവകാശ നിയമം ആദ്യം പാസാക്കിയത് 
🅰 1997ൽ തമിഴ്നാട് 

4.  വിവിവരാവകാശ നിയമം  നിലവിൽവന്ന ആദ്യ രാജ്യം  
🅰  സ്വീഡൻ 

5. വിവരാവകാശ നിയമപ്രകാരം  വിവരങ്ങൾ ലഭിക്കാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് 

🅰  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

6. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാൻ നൽകേണ്ട അപേക്ഷ ഫീസ് 
🅰 പത്തുരൂപ

7. ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്ന് അറിയപ്പെടുന്നത് ഏത് നിയമമാണ്
🅰  വിവരാവകാശ നിയമം 

8. വിവരാവകാശ നിയമപ്രകാരം ഫോണിലൂടെ അപേക്ഷ സമർപ്പിക്കാൻ  സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 
🅰 ഉത്തർപ്രദേശ് 

9. വിവരാവകാശ നിയമത്തിനു മുൻഗാമി എന്നറിയപ്പെടുന്ന ഏതാണ് 
🅰 ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002 

10. വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം എത്രയാണ് 
🅰 2 

11. വിവരാവകാശ നിയമപ്രകാരം  അപേക്ഷിച്ച് എത്ര ദിവസത്തിനുള്ളിൽ മറുപടി ലഭിക്കണം 
🅰  30 

12. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നത് അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ മറുപടി ലഭിക്കണം 
🅰 35 

13. ആവശ്യപ്പെടുന്ന ആളുടെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് ആണെങ്കിൽ എങ്കിൽ എത്ര ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണം 
🅰 48 മണിക്കൂറിനുള്ളിൽ 



14. വിവരാവകാശ നിയമം  വരാൻ കാരണമായ സംഘടന 
🅰 മസ്ദൂർ കിസാൻ ശക്തി സംഘതൻ


15. ഇന്ത്യയിൽ ആദ്യമായി വിവരാവകാശ അപേക്ഷ നൽകിയത് ആരാണ്

🅰  ഷാഹിദ് റാസ ബർണേ


16. വിവരാവകാശ നിയമപ്രകാരം  ചില വിവരങ്ങൾ ലഭ്യമല്ല അത് ഏതൊക്കെയാണ് 

🅰 വ്യക്തികളുടെ ജീവനും സുരക്ഷയും ഭീഷണിയാവുന്നവ 

🅰 കോടതിയുടെ പരിഗണനയിൽ നിൽക്കുന്നവ 

🅰 രാജ്യസുരക്ഷയെയും അഖണ്ഡതയും ബാധിക്കുന്ന വിവരങ്ങൾ


17.  വിവരാവകാശപ്രകാരം നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷാഫീസ് ഇല്ലാത്തത് ഏത് വിഭാഗത്തിനാണ് 

🅰 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 


18. സേവനാവകാശ നിയമം കേരളത്തിൽ നിലവിൽ വന്ന വർഷം 

🅰  2012 നവംബർ 1 


19. എന്താണ് സേവന അവകാശ നിയമം 

🅰  സർക്കാർ സേവനങ്ങൾ കൃത്യമായി ജനങ്ങൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്ന ഒരു നിയമമാണ് 


20. ആരുടെ നേതൃത്വത്തിലാണ് മസ്ദൂർ കിസാൻ ശക്തി സംഘടന സ്ഥാപിക്കപെട്ടത് 

🅰 അരുണ റോയ്


21. ഏത് സംസ്ഥാനത്താണ് കിസാൻ ശക്തി സംഘടന സ്ഥാപിക്കപ്പെട്ടത്

🅰  രാജസ്ഥാൻ 


22. കേന്ദ്ര വിവരാവകാശ കമ്മീഷൻ റെ ആസ്ഥാനം അറിയപ്പെടുന്നത് 

🅰  സിഐ സി ഭവൻ


23. സി ഐ സി  സ്ഥിതിചെയ്യുന്നത് 

🅰  ന്യൂഡൽഹി 


24. സിഐ സി  ഭവൻ മുമ്പ് അറിയപ്പെട്ടത് ആഗസ്റ്റ് ക്രാന്തി ഭവൻ എന്നാണ് 


25. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത ആരാണ് 

🅰 ദീപക് സന്ധു 


26. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യത്തെ വ്യക്തി ആരാണ് 

🅰 വജാഹത്ത് ഹബീബുള്ള 


27. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുമ്പിൽ ആണ് 

🅰 പ്രസിഡൻറ്


28. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നത് ആരൊക്കെ കൂടിയാണ് 

🅰 പ്രധാനമന്ത്രി 

🅰 ലോക്സഭാ പ്രതിപക്ഷ നേതാവ് 

🅰 പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി  അടങ്ങുന്ന മൂന്നംഗ സമിതി 


29. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നീക്കം ചെയ്യുന്നത് ആരാണ് ആരാണ് 

🅰 സുപ്രീം കോടതിയുടെ  നിർദ്ദേശപ്രകാരം പ്രസിഡൻറ് 


STATE INFORMATION COMMISSION PSC QUESTIONS 

30. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപംകൊണ്ടത് 

🅰 2005 ഡിസംബർ 19 


31. സംസ്ഥാന വിവരാവകാശ  കമ്മീഷൻ എത്ര ആളുകൾ ചേർന്നതാണ് 

🅰  ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, പത്തിൽ കൂടാതെ ഉള്ള ഇൻഫർമേഷൻ കമ്മീഷണർമാരും 


32. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആർക്കാണ് രാജിക്കത്ത് നൽകുന്നത് 

🅰  ഗവർണർ (സത്യപ്രതിജ്ഞ ചെയ്യുന്നതും ഗവർണർക്ക് മുന്നിലാണ് )


33. ഇപ്പോഴത്തെ കേരളത്തിലെ ചീഫ് വിവരാവകാശ കമ്മീഷണർ ആരാണ്

🅰  വിൻസൺ എം പോൾ 


34. കേരളത്തിലെ ആദ്യത്തെ  ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആരാണ് 

🅰 പാലാട്ട് മോഹൻദാസ് 


35. വിവരാവകാശ നിയമ ഭേദഗതി ബിൽ 2019 ലോകസഭയിൽ അവതരിപ്പിച്ചത് ആരാണ് 

🅰  ജിതേന്ദ്ര സിംഗ്, ജൂലൈ 19  


36. വിവരാകാശ നിയമം ഭേദഗതി ബിൽ 2019 രാഷ്ട്രപതി ഒപ്പുവെച്ചത് എപ്പോഴാണ് 

🅰  2019 ഓഗസ്റ്റ് 1


37.  2019ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷൻ മാരുടെ ശമ്പളം

🅰  2 25000 (കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷ്ണർക്ക് - 250000)


38. 2019 ലെ ഭേദഗതി അനുസരിച്ച് കേന്ദ്ര സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ മാരുടെ കാലാവധി

🅰 3 വർഷം


2 Comments

  1. സംസ്ഥാന വിവരാവകാശ കമ്മീഷനറെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ആരാണ്

    ReplyDelete

Post a Comment

Previous Post Next Post