Human Rights Psc Question Malayalam മനുഷ്യാവകാശ കമ്മീഷൻ



മനുഷ്യാവകാശത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മിക്ക മൽസര പരീക്ഷകൾക്കും ഉണ്ടാവുന്നതാണ്. ആ ഭാഗത്തു നിന്നുള്ള പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇതിൽ ഉൾപ്പെടുത്താത്ത  ചോദ്യങ്ങൾ അറിയാമെങ്കിൽ താഴെ കമൻ്റ് ചെയ്യുക.
ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് ലഭിക്കാൻ താഴെ കാണുന്ന ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക



Human Rights Psc Question 


1.  മനുഷ്യാവകാശ ദിനം 
🅰  ഡിസംബർ 10  

2. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം  
🅰  1948 ഡിസംബർ 10 

3. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് 
🅰   ദേശീയ മനുഷ്യാവകാശ കമ്മീഷൻ 

4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം 
🅰  1993 ഒക്ടോബർ 12 

5. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം ആയ മാനവ് അധികാർ ഭവൻ സ്ഥിതി ചെയ്യുന്നത് 
🅰  ന്യൂഡൽഹി 

6. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ് 
🅰  രാഷ്ട്രപതി 


7. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആരാണ് 
🅰  രാഷ്ട്രപതി 

8. ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ചെയർമാൻ ആരാണ് 
🅰  ജസ്റ്റിസ് രംഗനാഥ മിശ്ര 

9. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ 
🅰  എച്ച് എൽ ദത്തു 

10. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ  അധ്യക്ഷനായ മലയാളി ആരാണ്
 🅰  ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 

11. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏറ്റവും കൂടുതൽ കാലം  അധ്യക്ഷത വഹിച്ച വ്യക്തി കൂടെയാണ് കെ ജി ബാലകൃഷ്ണൻ 

12. എന്താണ് മനുഷ്യാവകാശം 
🅰  ഒരു പൗരന് മെച്ചപ്പെട്ട ജീവിതം  ലഭിക്കുന്നതിനും തങ്ങളുടെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിനും സഹായം ആകുന്നതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്ന വ്യവസ്ഥയാണ് മനുഷ്യാവകാശം 

13. മഹത്തായ വിപ്ലവം നടന്ന വർഷം 
🅰  1688 

14. ആധുനിക മനുഷ്യാവകാശത്തിന് തുടക്കം എന്നറിയപ്പെടുന്ന മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം 
🅰  1215 


15. സ്വാതന്ത്ര്യം സമത്വം സാഹോദര്യം  ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് 
🅰  ഫ്രഞ്ച് വിപ്ലവം


16. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം

🅰   1789

17. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയാണ് 

🅰  പ്രധാനമന്ത്രി 

🅰  ആഭ്യന്തരമന്ത്രി 

🅰  ലോക്സഭാ സ്പീക്കർ 

🅰  ലോകസഭ പ്രതിപക്ഷ നേതാവ് 

🅰  രാജ്യസഭാ പ്രതിപക്ഷ നേതാവ് 

🅰  രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ 


18. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ്റെയും അംഗങ്ങളുടെയും കാലാവധി എത്രയാണ് 

🅰   മൂന്നു വർഷം അല്ലെങ്കിൽ 70 വയസ്സ് 


19. മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി 2019 പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഓഫീഷ്യൽ അംഗങ്ങൾ ആരെല്ലാം ആണ് 

🅰  ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ 

🅰  ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ 

🅰  ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ 

🅰  ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ 

🅰  ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 

🅰  ചീഫ് കമ്മീഷൻ ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് 

🅰  NCPCR ചെയർപേഴ്സൺ


20. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ 

🅰  എം എം പരീത് പിള്ള 


21. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 

🅰  1998 ഡിസംബർ 11 


22. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ആകെ അംഗങ്ങൾ 

🅰  3 


23. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം എവിടെയാണ്

🅰   തിരുവനന്തപുരം 


24. ഇപ്പോഴത്തെ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ 

🅰  ജസ്റ്റിസ് ആൻറണി ഡൊമനിക്ക് 


25. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ് 

🅰  ഗവർണർ 


26. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേം അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് ആരാണ് 

🅰  രാഷ്ട്രപതി 


27. മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ 2019 അമിത്ഷാ ലോക സഭയിൽ അവതരിപ്പിച്ചത് എപ്പോഴാണ് 

🅰  2019 ജൂലൈ 8 


28. ഭേദഗതി ബിൽ ലോക്സഭ പാസാക്കിയ ദിവസം 

🅰  2019 ജൂലൈ 19 


 29. ഭേദഗതി ബിൽ രാജ്യ സഭയിൽ പാസാക്കിയത്

 🅰  2019 ജൂലൈ 22 


30. ബിൽ രാഷ്ട്രപതി ഒപ്പ് വെച്ച ദിവസം 

🅰  2019 ജൂലൈ 27 


31. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആവാൻ യോഗ്യത എന്താണ് 

🅰  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജ് പദവി വഹിച്ച ആളായിരിക്കണം


32.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആവാൻ യോഗ്യത എന്താണ് 

🅰  ഹൈകോടതി ചീഫ് ജസ്റ്റിസ് / ജഡ്ജി   പദവി വഹിച്ച ആളായിരിക്കണം

1 Comments

Post a Comment

Previous Post Next Post