Kerala Psc 10th Level Preliminary Exam 2021 Batch 2 Answer Key

Kerala psc 10th Level Preliminary questions 


കേരള പി എസ് സി 25. 2. 2021 നടത്തിയ പ്രിലിമിനറി പരീക്ഷയുടെ  ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത് . Kerala psc 10th Level Preliminary batch 2 Questions  ഉത്തരങ്ങൾ നോക്കി നിങ്ങൾക്ക് എത്ര മാർക്ക് കിട്ടുന്ന താഴെ കമൻറ് ചെയ്യുക ഏതെങ്കിലും ചോദ്യങ്ങളിൽ ഡൗട്ട് തോന്നിയാലും അഭിപ്രായവും താഴെ കമൻറ് ചെയ്യാൻ മറക്കരുത്. ഈ ചോദ്യങ്ങൾ വായിക്കുന്നതിന് മുമ്പ്  നിങ്ങൾക്ക്   ക്വിസ് രൂപത്തിൽ  ചെയ്തു നോക്കാവുന്നതാണ് അതിനായി താഴെ കാണുന്ന ക്വിസ് ബട്ടൺ ക്ലിക്ക് ചെയ്യുക


Kerala psc 10th Level Preliminary questions 2021


1. സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം. 


A) അറ്റോക്ക് 

B) ത്ധാങ് 

C) ചില്ലാർ ✔

D) താന്തി 


2. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ? 


A) ശൈലവൃഷ്ടി 

B) ആലിപ്പഴമഴ 

C) ഉച്ചലിതവൃഷ്ടി  

D) സംവഹനവൃഷ്ടി  


3. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്

A) മാംഗോ ഷവർ

B) കാൽബൈശാകി 

C) ലൂ  

D) ചിനുക്ക് 


4. ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ? 


A) ഉത്തരാഖണ്ഡ്  

B) ഉത്തർപ്രദേശ് 

C) ബീഹാർ 

D) മഹാരാഷ്ട്ര 


5. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ? 

A) മധ്യപ്രദേശ്  

B) ജാർഖണ്ഡ് 

C) ഛത്തീസ്ഗഢ് 

D) അസം 


6. ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ? 

A) തെക്ക്  

B) വടക്ക് 

C) പടിഞ്ഞാറ് 

D) കിഴക്ക് 


7. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗിയുടെ വ്യത്യാസമാണുള്ളത് ? 

A) 20 

B) 25

C) 30  

D) 35 


8. ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ? 

A) വൃത്തം 

B) സമചതുരം 

C) അർദ്ധവൃത്തം 

D) ത്രികോണം 


9. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം


A) വടക്കേ ഇന്ത്യൻ സമതലങ്ങൾ 

B) ഉപദ്വീപീയ പീഠഭൂമി  

C) തീരസമതലങ്ങൾ 

D) വടക്ക് പടിഞ്ഞാറൻ പർവ്വത പ്രദേശം 


10. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി 

A) താപ്തി 

B) സിന്ധു 

C) പെരിയാർ 

D) ഗംഗ 


11. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി 

A) പ്രിയങ്ക ചോപ്ര  

B) വിദ്യാ ബാലൻ 

C) ദീപിക പദുക്കോൺ 

D) അനുഷ്ക ശർമ്മ 


12. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ? 

A) ഭഗത്സിംഗ് ചൗക്ക് 

B) ചാന്ദിനി ചൗക്ക്

C) ആസാദ് ചൗക്ക് 

D) ഭാരത് മാത് ചൗക്ക്  


13. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ? 

A) ന്യൂയോർക്ക് 

B) ചിക്കാഗോ 

C) ലാസ് വേഗാസ് 

D) ലോസ് ഏഞ്ചൽസ്   


14. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എങ്ങോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ? 

A) പഞ്ചാബി 

B) തെലുങ്ക് 

C) ഹിന്ദി   

D) ബംഗാളി 


15. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ? 

A) ഡൊണാൾഡ് ട്രംപ്   

B) ജസ്റ്റിൻ ട്രൂഡോ 

C) ബോറിസ് ജോൺസൺ 

D) ഇമ്മാനുവൽ മാക്രോൺ 


16. മൂത്തോൻ സംവിധാനം ചെയ്തത് ? 


A) വിനീത് ശ്രീനിവാസൻ 

B) ഗീതു മോഹൻദാസ്  

C) അഞ്ജലി മേനോൻ  

D) സച്ചി


17. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ? 

A) ആയുഷ്മാൻ ഖുറാന് 

B) മോഹൻലാൽ 

C) നിവിൻ പോളി   

D) റൺവീർ സിംഗ് 


18. 2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി

A) മഹത് ഇന്റോറി 

B) ഷംസൂർ റഹ്മാൻ ഫറൂഖി 

C) അക്കിത്തം അച്യുതൻ നമ്പൂതിരി   

D) ഓ. എൻ. വി. 


19. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം

A) നിരീശ്വരൻ 

B) ഉഷ്ണരാശി 

C) ചാരുലത 

D) ഒരു വെർജീനിയൻ വെയിൽക്കാലം   


20. നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ

A) ജെല്ലിക്കെട്ട് 

B) മൂത്തോൻ 

C) ജലസമാധി   

D) വെയിൽ മരങ്ങൾ 


21. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ? 

A) രാഷ്ട്രപതിക്ക്   

B) ലോകസഭ സ്പീക്കർക്ക് 

C) ഉപരാഷ്ട്രപതിക്ക് 

D) പ്രധാനമന്ത്രിക്ക് 


22. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം

A) മുംബൈ 

B) കൊൽക്കത്തെ 

C) ഹൈദരാബാദ് 

D) ന്യൂഡൽഹി  


23. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്

A) 1995 സെപ്റ്റംബർ 15 

B) 1992 ജനുവരി 31 

C) 1998 ഡിസംബർ 11 

D) 1993 ഒക്ടോബർ 12  


24. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

A) ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു 

B) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ 

C) ജസ്റ്റിസ് രംഗനാഥ് മിശ്ര   

D) ജസ്റ്റിസ് ജെ. എസ്. വർമ്മ 


25. ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ? 

A) ലോകസഭാ സ്പീക്കർക്ക് 

B) കേന്ദ്ര സർക്കാരിന്   

C) രാഷ്ട്രപതിക്ക് 

D) പ്രധാനമന്ത്രിക്ക് 


26. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ? 


A) മൗലിക ചുമതലകൾ 

B) മൗലികാവകാശങ്ങൾ  

C) നിർദ്ദേശക തത്വങ്ങൾ 

D) നിയമ വാഴ്ച 


27. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്

A) നിർദ്ദേശക തത്വങ്ങൾ

B) മൗലിക ചുമതലകൾ 

C) ഭരണഘടനയുടെ ആമുഖം 

D) മൗലികാവകാശങ്ങൾ   




28. സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച്

 

A) മൗലികാവകാശം 

B) മൗലികസ്വാതന്ത്ര്യം 

C) നിയമം മൂലം നിർബന്ധിതമായ കടമ 

D) ഇതൊന്നുമല്ല   


29. മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

A) അനുച്ഛേദം 9 

B) അനുച്ഛേദം 13 

C) അനുച്ഛേദം 15   

D) അനുച്ഛേദം 19 


30. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ? 

A) സുപ്രീംകോടതി

B) പ്രധാനമന്ത്രി 

C) രാഷ്ട്രപതി 

D) പാർലമെന്റ്  


31. ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം

A) ശാന്തിവനം   

B) ശക്തിസ്ഥൽ 

C) നാരായൺഘട്ട് 

D) ഏകതാസ്ഥൽ 


32. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്

A) ബി. ആർ. അംബേദ്ക്കർ 

B) ജവഹർലാൽ നെഹ്റു  

C) മഹാത്മാഗാന്ധി 

D) ബി. എൻ. റാവു 


33. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ? 

A) ബംഗാൾ   

B) ബീഹാർ 

C) ഒറീസ്സ 

D) മഹാരാഷ്ട 


34. ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി

A) ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ   

B) ഉപരാഷ്ട്രപതി 

C) സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ 

D) ഉപപ്രധാനമന്ത്രി 


35. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി

A) ഡോ. രാജേന്ദ്രപ്രസാദ് 

B) ഡോ. സക്കീർ ഹുസൈൻ

C) വി. വി. ഗിരി 

D) ഡോ. എസ്. രാധാകൃഷ്ണൻ   


36. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി

A) ബ്രിട്ടീഷുകാർ 

B) പോർച്ചുഗീസുകാർ   

C) ഫ്രഞ്ചുകാർ 

D) ഡച്ചുകാർ 


37. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?

A) 1857

B) 1858  

C) 1859

D) 1860


38. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ


A) വില്യം ബന്റിക്ക് 

B) ഡൽഹൗസി 

C) വാറൻ ഹേസ്റ്റിംഗ്സ്   

D) വെല്ലസ്ലി 


39. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആർ ? 

A) രാജാറാം മോഹൻ റോയ്   

B) രബീന്ദ്രനാഥ ടാഗോർ 

C) ഡോ. ബി. ആർ. അംബേദ്കർ 

D) സുഭാഷ് ചന്ദ്രബോസ് 


40. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആര് ? 

A) രാജാറാം മോഹൻറോയ്   

B) രബീന്ദ്രനാഥ ടാഗോർ 

C) ഡോ. ബി. ആർ. അംബേദ്കർ 

D) സുഭാഷ് ചന്ദ്രബോസ് 


41, അഞ്ചുതെങ്ങ് കലാപം നടന്ന വർഷം. 


A) 1691 

B) 1697   

C) 1695 

D) 1693 


42. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല


A) ആറ്റിങ്ങൽ 

B) കടയ്ക്കാവൂർ 

C) കുളച്ചൽ 

D) അഞ്ചുതെങ്ങ്   


43. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ? 

A) നിലമ്പൂർ 

B) താന്നിത്തോട് 

C) പേരാമ്പ്ര 

D) അഞ്ചരക്കണ്ടി   


44. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ

A) കേണൽ ലീഗർ   

B) ലഫ്റ്റനന്റ് ഗോർഡൻ 

C) തോമസ് ഹാർവേ ബാബർ 

D) ആർതർ വെല്ലസ്ലി 


45. കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്

A) ആഗമാനന്ദ സ്വാമി   

B) ബ്രഹ്മാനന്ദ ശിവയോഗി 

C) വൈകുണ്ഠ സ്വാമികൾ 

D) വാഗ്ഭടാനന്ദൻ


46. അക്കമ്മ ചെറിയാന്റെ ജനനം


A) തിരുവല്ല 

B) കാഞ്ഞിരപ്പള്ളി   

C) ചങ്ങനാശ്ശേരി 

D) ചെങ്ങന്നൂർ 


47. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്

A) കാലടി 

B) തിരുവനന്തപുരം 

C) പുതുക്കാട്   

D) തിരുവല്ല 


48. അക്കമ്മ ചെറിയാനെ "തിരുവിതാംകൂറിലെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത് ആരാണ് ? 

A) ഗാന്ധിജി   

B) ജവഹർലാൽ നെഹ്റു 

C) സർദാർ പട്ടേൽ 

D) കെ. കേളപ്പൻ 


49. കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം

A) തിരുവനന്തപുരം 

B) തൃശ്ശൂർ   

C) കൊല്ലം 

D) കോഴിക്കോട് 


50. കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏത് ? 


A) കുട്ടനാട് 

B) ചിറ്റൂർ 

C) വെങ്ങാനൂർ   

D) ഇതൊന്നുമല്ല 


51. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം 

A) കശുവണ്ടി 

B) കയർ 

C) തടി 

D) കൈത്തറി   


52. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ? 


A) മുംബൈ 

B) പനാജി 

C) കൊച്ചി   

D) വിശാഖപട്ടണം 


53. പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ? 


A) ചാലിയാർ 

C) മുതിരപ്പുഴ   

B) ചാലക്കുടിപ്പുഴ 

D) പമ്പ


54. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം 


A) 1972   

B) 1976 

C) 1970 

D) 1984 


55. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

A) ഫറോക്ക്-പാലക്കാട് 

B) കോഴിക്കോട് -മൈസൂർ 

C) തിരുമംഗലം-കൊല്ലം   

D) ഡിണ്ടിഗൽ-കൊട്ടാരക്കര 


56. കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? 

A) കർണ്ണാടക   

B) ആന്ധ്രാപ്രദേശ് 

C) തമിഴ്നാട് 

D) തെലുങ്കാന


57. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം

A) 72 

B) 75 

C) 78 

D) 77   


58. വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ? 

A) 30 cm 

B) 40 cm 

C) 20 cm 

D) 50 cm   


59. ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ? 

A) എക്കൽ മണ്ണ് 

B) ചെങ്കൽ മണ്ണ് 

C) കറുത്ത മണ്ണ് 

D) പർവ്വത മണ്ണ്   


60. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? 

A) ചൂളന്നൂർ 

B) തട്ടേക്കാട്   

D) കുമരകം 

C) മംഗളവനം 


61. സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്ആരായിരുന്നു ? 

A) വിജയ് ഗോയൽ 

B) ധർമ്മേന്ദ്ര പ്രധാൻ 

C) രവി ശങ്കർ പ്രസാദ്  

D) നിർമ്മലാസീതാരാമൻ 


62. 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പ്രദേശം

A) സഹാറ മരുഭൂമി 

B) ആമസോൺ മഴക്കാടുകൾ  

C) ധ്രുവപ്രദേശം 

D) കോണിഫറസ് വനങ്ങൾ 


63. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ

A) വിറ്റാമിൻ കെ 

B) വിറ്റാമിൻ ബി 

C) വിറ്റാമിൻ സി   

D) വിറ്റാമിൻ എ 


64. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം

A) ജീവകം കെ   

B) ജീവകം ഡി 

C) ജീവകം ബി 

D) ജീവകം ഇ 


65. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്

A) എ. ബി. ഗ്രൂപ്പ് 

B) ഒ. ഗ്രൂപ്പ്  

C) ബി. ഗ്രൂപ്പ് 

D) എ. ഗ്രൂപ്പ് 


66. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം 

A) സെറിബെല്ലം   

B) തലാമസ് 

C) ഹൈപ്പോതലാമസ് 

D) സെറിബ്രം 


67. മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത് ? 

A) 3 

B) 4   

C) 5 

D) 6 


68. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്


A) പെരികാർഡിയം 

B) പ്ലൂറ  

C) മെനിഞ്ചസ്

D) ഡയഫ്രം 


69. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം 

A) തലാമസ് 

B) സെറിബെല്ലം 

C) ഹൈപ്പോതലാമസ് 

D) സെറിബ്രം  



70. ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ അറിയപ്പെടുന്നത്

A) കോൺസെൻട്രിക് 

B) എസ്സൻട്രിക് 

C) ഐസോട്രോണിക് 

D) ഐസോകൈനറ്റിക് 


71. സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം 

A) കൂടും 

B) കുറയും   

C) മാറ്റം സംഭവിക്കുന്നില്ല. 

D) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു 


72. സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം 

A) ഹൈഡ്രജൻ 

B) നൈട്രജൻ 

C) ഓക്സിജൻ   

D) കാർബൺ ഡൈ ഓക്സൈഡ് 


73. മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് 

A) അറ്റോമിക മാസിന്റെ അവരോഹണ ക്രമത്തിൽ 

B) അറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തിൽ 

C) അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ   

D) അറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തിൽ 


74. K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 

A) 2   

B) 8 

C) 18 

D) 32 


75. താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ? 

A) ഡ്യൂട്ടീരിയം 

B) ട്രിഷ്യം 

C) പ്രോട്ടിയം   

D) ഹീലിയം 


76. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ് 

A) ഭാരം 

B) പിണ്ഡം   

C) ആകർഷണ ബലം 

D) ഭൂഗുരുത്വബലം 

 

77. സ്ഥാനാന്തരത്തിന്റെ യൂണിറ്റ് 

A) മീറ്റർ   

B) സെക്കന്റ് 

C) മീറ്റർ/സെക്കന്റ്

D) മീറ്റർ/സെക്കന്റ് സ്ക്വയർ 


78. സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ എത്ര സമയം മതിയാകും

A) 10 മിനിട്ട് 

B) 12 മിനിട്ട് 

C) 5 മിനിട്ട് 

D) 8.2 മിനിട്ട്   


79. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ 

A) കുറവായിരിക്കും 

B) കൂടുതലായിരിക്കും 

C) വ്യത്യസ്തമായിരിക്കും 

D) ഇവയൊന്നുമല്ല


80. ഊർജ്ജത്തിന്റെ സി. ജി. എസ്. യൂണിറ്റ് ഏത് ? 

A) എർഗ്ഗ്   

B) വാട്ട് 

C) കിലോഗ്രാം മണിക്കൂർ 

D) ന്യൂട്ടൺ മീറ്റർ 


81. ഒരാൾ A ൽ നിന്നും മണിക്കൂറിൽ 40 കി. മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B ൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 60 കി. മീ. വേഗത്തിൽ എത്തുന്നു. ഈ യാത്രയിൽ A ൽ നിന്നും 8 ലേക്കുള്ള ദൂരം എത്ര ? 

A) 64 കി. മീ. 

B) 58 കി. മീ. 

C) 72 കി. മീ. 

D) 80 കി. മീ. 


82. മണിക്കൂറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ. സഞ്ചരിക്കാൻ വേണ്ട സമയം

A) 40 മിനിറ്റ്   

B) 60 മിനിറ്റ്

C) 80 മിനിറ്റ് 

D) 100 മിനിറ്റ് 


83. ആദ്യത്തെ 200 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ? 

A) 100.5   

B) 90.5 

C) 100

D) 98.5 


84. ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ? 

A) 12 ശതമാനം

B) 20 ശതമാനം 

C) 10 ശതമാനം   

D) 11 ശതമാനം 



85. 1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്നു കൂട്ടിയാൽ തുക 

A) 1   

B) 1.01 

C) 1.04 

D)  0.86


86. 617 +6.017 +0.617 +6.0017 = ? 

A) 6.2963 

B) 62965 

C) 629.6357   

D) ഇവയൊന്നുമല്ല


87. 1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ ആക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട്? 

A) 2   

B) 3

C) 4 

D) 5 


88. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ? 

A) 63264   

B) 36292 

C) 96345 

D) 22425 


89. 3/4 നേക്കാൾ വലുതും 9/4 നേക്കാൾ ചെറുതുമായ ഭിന്നസംഖ്യ

A) 8/3

B) 11/6  

C) 12/5

D) 5/8


90. താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ? 

A) 25/24

B) 13/12  

C) 17/16

D) 19/18 


91. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തി നുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത് ? 

A) 10   

B) 20   

C) 30 

D) 40 


92. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ? 

A) 32

B) 29

C) 30 

D) 31   


93. താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ? 

A) പരുത്തി 

B) ടെർലിൻ   

C) കമ്പിളി 

D) പട്ട് 


94. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ? 


A) ടോർച്ച് 

B) ഫോൺ 

C) ബാറ്ററി   

D) റേഡിയോ


95. 2, 3, 5, 7.... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ? 


A) 9 

B) 11   

C) 10 

D) 8 


96. 2 = 0, 3 = 3, 4 = 6, 5 = 9 എന്നാൽ 7 = എത്ര ? 

A) 18 

B) 15  

C) 12 

D) 16 


97. + ഗുണനത്തേയും - ഹരണത്തേയും X സങ്കലനത്തെയും + വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ (35 x 20) + (25 + 15)] - 5 എത്ര ?

A) 110   

B) 220 

C) 330 

D) 550 


98. 32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ? 

A) 3172 

B) 1327 

C) 3721 

D) 3127   


99. Examination ....................മായി ബന്ധമില്ല

A) Nation

B) Exam 

C) Exit 

D) Action   


100. .............എന്ന വാക്ക് Intelligence എന്ന വാക്കിൽ നിന്ന് സൃഷ്ടിക്കുവാൻ സാധിക്കുകയില്ല

A) Neglect 

B) Gentle

C) Incite 

D) Cancel   


Post a Comment

Previous Post Next Post