Equipment and its use Psc Questions | ഉപകരണങ്ങൾ PSC ചോദ്യങ്ങൾ

PSC ആവർത്തിച്ച് ചോദിക്കുന്ന ചില ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും ആണ് താഴെ നൽകിയിരിക്കുന്നത്. വരുന്ന പരീക്ഷകളിലും ഈ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ പ്രദീക്ഷിക്കാവുന്നതാണ് . അതു കൊണ്ട് തന്നെ ഇതിൻ്റെ ഒരു ക്വിസ് കൂടി താഴെ നൽകിയിട്ടുണ്ട്. ചോദ്യോത്തരങ്ങൾ വായിച്ച ശേഷം ചോദ്യോത്തരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ക്വിസ് ചെയ്ത് നോക്കുക. ഏതെങ്കിലും ചോദ്യം തെറ്റിപോയാൽ വീണ്ടും വായിച്ച് നോക്കി ക്വിസ് ചോയ്യുക. നിങ്ങൾക്ക് കിട്ടിയ മാർക്ക് താഴെ കമൻ്റിടുക. കൂടാതെ ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റ് ചെയ്യുക.. കൂടെ അഭിപ്രായങ്ങളും... ഷെയർ ചെയ്യാനും മറക്കരുത് 




🅠 എസി യെ ഡിസി ആക്കാൻ

🅰 റെക്ടിഫയർ


🅠 കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍

🅰 അനിമോമീറ്റര്‍ 


🅠  ഉയരം അളക്കുവാന്‍

🅰 അള്‍ട്ടിമീറ്റര്‍ 


🅠 അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍

🅰 ബാരോമീറ്റര്‍ 


🅠 വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍

🅰 ഓഡോ മീറ്റർ 


🅠 ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍

🅰 ഓഡിയൊമീറ്റര്‍ 


🅠 താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍

🅰 കലോറി മീറ്റര്‍ 


🅠 ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍

🅰 കാര്‍ഡിയൊഗ്രാഫ് 


🅠 ശ്രവണശക്തി കൂട്ടുവാന്‍

🅰 ഓഡിയൊഫോണ്‍ 


🅠 റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍

🅰 റഡാര്‍ 


🅠 വൈദ്യുദിയുടെ ദിശ മാറ്റാൻ

🅰 കമ്മ്യുറ്റേറ്റർ


🅠 യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍

🅰 ഡൈനാമോ 


🅠 ഊഷ്മാവ് അളക്കുവാന്‍

🅰 തെര്‍മോമീറ്റര്‍ 


🅠 ഭൂകമ്പതീവ്രത അളക്കുവാന്‍

🅰 സീസ്മോഗ്രാഫ് 


🅠 സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🅰 എക്കോസൌണ്ടര്‍ 


🅠 ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍

🅰 ടാക്സിമീറ്റര്‍ 


🅠 ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി കാണിക്കുവാന്‍

🅰 എപ്പിഡോസ്കോപ്പ് 


🅠 ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍

🅰 ടെലിപ്രിന്റര്‍ 


🅠 വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍

🅰 ഗാല്‍‌വനോമീറ്റര്‍ 


🅠 നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍

🅰 തിയൊഡോലൈറ്റ് 


🅠 താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍

🅰 തെര്‍മോസ്റ്റാറ്റ് 


🅠 ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍

🅰 ഹൈഡ്രോഫോണ്‍ 


🅠 ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌

🅰 സക്കാരോമീറ്റര്‍ 


🅠 ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍

🅰 സ്റ്റെതസ്കോപ്പ് 


🅠 വിമാനത്തിന്റെ വേഗത അളക്കുവാന്‍

🅰 റക്കോമീറ്റര്‍ 


🅠 സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🅰 ഫാത്തോമീറ്റര്‍ 


🅠 പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍

🅰 ലാക്ടോമീറ്റര്‍ 


🅠 സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നത്

🅰 ക്രോണോമീറ്റര്‍ 


🅠 അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍

🅰 പെരിസ്കോപ്പ് 


🅠 ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍

🅰 പൈറോമീറ്റര്‍ 


🅠 വാതകമര്‍ദ്ദം അളക്കുവാന്‍

🅰 മാനോമീറ്റര്‍ 


🅠 ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍

🅰 റെയിന്‍‌ഗേജ് 


🅠 ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🅰 ടെലിസ്കോപ്പ് 


🅠 ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌

🅰 ബാരോഗ്രാഫ് 


🅠 ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍

🅰 ബൈനോക്കുലര്‍


🅠 വാഹനത്തിന്റെ വേഗത അളക്കുവാന്‍

🅰 സ്പീഡോമീറ്റര്‍ 


🅠 സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🅰 മൈക്രോസ്കോപ്പ് 


🅠 നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍

🅰 സ്പെക്ട്രോമീറ്റര്‍ 


🅠 വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍

🅰 ഗൈറോസ്കോപ്പ് 



4 Comments

  1. ഗൾവനോമീറ്റർ ഉപയോഗിക്കുന്നത് വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കാനല്ലേ

    ReplyDelete

Post a Comment

Previous Post Next Post