10th LEVEL PRELIMINARY EXAM QUESTIONS 2021

കേരള പി എസ് സി 2021 ഫിബ്രവരിയിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറിലെ 100 ചോദ്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഇതിൻ്റെ ഒരുക്വിസും ലഭിക്കുന്നതാണ്. താഴെ മോക്ക് ടെസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ ക്വിസ് ലഭിക്കുന്നതാണ്. Kerala psc preliminary exam question paper download ചെയ്യാൻ ചോദ്യോത്തരങ്ങൾക്ക്  താഴെ  നോക്കുക






1. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാരദഗതി: 


(A) 44-ാം ഭേദഗതി ✔

(B) 46-ാം  ഭേദഗതി 

(C) 47-ാം ഭേദഗതി 

(D) 49-ാം  ഭേദഗതി 


2.  പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്. 


(A) അനുച്ഛേദം 15 

(B) അനുച്ഛേദം 16  ✔

(C) അനുച്ഛേദം 20 

(D) അനുച്ഛേദം 21


3. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത വകുപ്പു പ്രകാരമാണ്? 


(A) 350 

(B) 359   ✔

(C) 300 

(D) 360 


4. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 


(A) 1990 

(B) 1993    ✔

(C) 1994 

(D) 1996 


5. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളേയും നിയമിക്കുന്നത്: 


(A) രാഷ്ട്രപതി 

(B) ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

(C) മുഖ്യമന്ത്രി 

(D) ഗവർണർ    ✔


6. താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ എക്സ് ഒഫീഷ്യാ മെമ്പറല്ലാത്തത് ആര്? 


(A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി    ✔

(B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 

(C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ 

(D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ


7. സംസ്ഥാന  മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ: 


(A) സംസ്ഥാന പ്രതിപക്ഷ നേതാവ് 

(B) മുഖ്യമന്ത്രി   ✔

(C) നിയമസഭാ സ്പീക്കർ 

(D) ഗവർണർ 


8. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ് അംഗമാര് ? 


(A) ആർ കെ മാത്തൂർ 

(B) സുരജ് ഭാൻ 

(C) രാംധൻ 

(D) അലോക് റവാത്ത്    ✔


9. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്: 


(A) മഞ്ചേശ്വരം    ✔

(B) മടിക്കെ 

(C) ചെംനാട് 

(D) മംഗൽപാടി 



10. ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം? 


(A) 1.28 

(B) 1.18    ✔

(C) 2.18 

(D) 1.38 


11. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം: 


(A) മൂന്നാർ 

(B) പുനലൂർ 

(D) കുണ്ടറ    ✔

(D) തലശ്ശേരി

 

12. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? 


(A) പെഡോളജി    ✔

(B) മെട്രോളജി 

(C) ഡെർമെറ്റോളജി 

(D) പീഡിയോളജി 


13. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം: 


(A) മംഗളവനം 

(B) സൈലന്റ് വാലി   ✔ 

(C) ഇരവികുളം 

(D) നെയ്യാർ



14. തനിമ, കതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പാക്കുന്നവയാണ് ? 


(A) വിനോദസഞ്ചാരം 

(B) കൈത്തറി    ✔ 

(C) ഫിഷറീസ് 

(D) ആരോഗ്യം 


15. ഇൻഡോ നോർവീജിയൻ ഫിഷറിസ് കമ്മ്യൂണിറ്റി പ്രൊജക്ട്


(A) വിഴിഞ്ഞം 

(B) അഞ്ചുതെങ്ങ് 

(C) നീണ്ടകര    ✔ 

(D) അഴിക്കൽ 


16. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാന്റ് 


(A) ചീമേനി 

(B) ബ്രഹ്മപുരം    ✔ 

(C) കായംകുളം 

(D) നല്ലളം 


17. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്? 


(A) നിലമ്പൂർ    ✔ 

(B) വാളയാർ 

(C) കുണ്ടറ 

(D) ചവറ 


18. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: 


(A) ഫറോക്ക് - പാലക്കാട് 

(B) സേലം - ഇടപ്പള്ളി 

(C) കോഴിക്കോട് - മൈസൂർ 

(D) ഡിണ്ടിഗൽ - കൊല്ലം    ✔ 


19, 'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?


(A) ശ്രീനാരായണ ഗുരു 

(B) ആഗമാനന്ദ സ്വാമി    ✔ 

(C) ചിന്മയാനന്ദ സ്വാമി 

(D) ചട്ടമ്പി സ്വാമികൾ 


20, 1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ? 


(A) ആർ. ബാലകൃഷ്ണപിള്ള 

(B) അക്കാമ്മ ചെറിയാൻ   ✔ 

(C) മന്നത്ത് പത്മനാഭൻ 

(D) കെ. കേളപ്പൻ


21. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത: 


(A) എ.വി. കുട്ടിമാളു അമ്മ 

(B) അന്നാ ചാണ്ടി 

(C) ആനി മസ്ക്രീൻ 

(D) അക്കാമ്മ ചെറിയാൻ    ✔ 


22. 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്? 


(A) കോട്ടയം 

(B) കണ്ണൂർ 

(C) പുന്നപ്ര 

(D) വെങ്ങാനൂർ   ✔ 


 23. 1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ: 


(A) അയ്യങ്കാളി 

(B) വൈകുണ്ഠ സ്വാമി    ✔ 

(C) തൈക്കാട് അയ്യാഗുരു 

(D) സഹോദരൻ അയ്യപ്പൻ 


24, എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്. 


(A) പയ്യന്നൂർ 

(B) തളിപ്പറമ്പ് 

(C) പാനൂർ 

(D) തലശ്ശേരി   ✔ 


25. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:

(A) 1795 

(B) 1796 

(C) 1797    ✔ 

(D) 1798 


26. കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടിഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം: 


(A) ആറ്റിങ്ങൽ കലാപം    ✔ 

(B) ചാന്നാർ ലഹള 

(C) പൂക്കോട്ടൂർ കലാപം 

(D) അഞ്ചുതെങ്ങ് കലാപം 


27. ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല 


(A) കയ്യൂർ സമരം 

(B) പുന്നപ്ര വയലാർ സമരം 

(C) മലബാർ ലഹള 

(D) പഴശ്ശി വിപ്ലവം   ✔ 


28. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം: 

(A) 1931 


(B) 1932 


(C) 1930    ✔ 


(D) 1933 


29. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം: 


(A) 38 

(B) 32    ✔ 

(C) 34 

(D) 36 


30. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം : 


(A) വൃക്ക 

(B) പാൻക്രിയാസ് 

(C) ശ്വാസകോശം    ✔ 

(D) കരൾ 


31. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്? 


(A) പാൻക്രിയാസ് 

(B) ആമാശയം 

(C) കരൾ    ✔ 

(D) തെെറോയ്ഡ് 


32. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം: 


(A) മെഡുല ഒബ്ലാംഗേറ്റ    ✔ 

(B) സെറിബെല്ലം 

(C) സെറിബ്രം 

(D) തലാമസ് 


33. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: 


(A) തലാമസ് 

(B) ഹൈപ്പോതലാമസ് 

(C) സെറിബ്രം 

(D) സെറിബെല്ലം    ✔ 


34. പേശികളെക്കുറിച്ചുള്ള പഠനമാണ്: 


(A) ഓസ്റ്റിയോളജി 

(B) മയോളജി    ✔ 

(C) നെഫ്രോളജി

(D) ഫ്രെനോളജി



35. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ: 


(A)  വിറ്റാമിൻ സി   ✔ 

(B) വിറ്റാമിൻ എ 

(C)  വിറ്റാമിൻ ഡി

(D) വിറ്റാമിൻ ബി 


36. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്? 


A) ബയോട്ടിൻ    ✔ 

(B) ഫോളിക് ആസിഡ് 

(C) തയാമിൻ

(D) റൈബോ ഫ്ലാവിൻ


37. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി 


(A) അരുണ അസഫ് അലി ഗവൺമെന്റ് ഹോസ്പിറ്റൽ 

(B) അപ്പോളോ ഹോസ്പിറ്റൽ   ✔  

(C) ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ 

(D) ജി ബി പന്ത് ഹോസ്പ്പിറ്റൽ 


38. റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ? 


(A) ഡിഡിടി    ✔ 

(B) ഓസോൺ നാശനം 

(C) ആഗോളതാപനം 

(D) ഹരിത ഗൃഹ പ്രഭാവം 


39. ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ? 


(A) ഇലക്ട്രോൺ    ✔ 

(B) ന്യൂട്രോൺ 

(C) പ്രോട്ടോൺ 

(D) പോസിട്രോൺ 


49. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്? 


(A) കാൽസ്യം 

(B) മെഗ്നീഷ്യം 

(C) സിങ്ക്    ✔ 

(D) മാൻഗനീസ്


41. ഭാവിയിലെ ഇന്ധനം: 


(A) കാർബൺ ഡൈ ഓക്സൈഡ് 

(B) നൈട്രജൻ 

(C) ഓക്സിജൻ 

(D) ഹൈഡ്രജൻ    ✔ 


42. ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം: 


(A) പൊട്ടാസ്യം ക്ലോറൈഡ് 

(B) പൊട്ടാസ്യം സൾഫേറ്റ് 

(9) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്    ✔ 

(D) പൊട്ടാസ്യം ബ്രാെനൈറ്റ് 


43. ലെസ്സൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മുലകം ഏത് ? 


(A) നൈട്രജൻ 

(B) ക്ലോറിൻ  

(C) ഓക്സിജൻ    ✔ 

(D) സൾഫർ 


44. പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് . 


(A) ദ്രവ്യം 

(B) ബലം

(C) ഊർജം    ✔ 

(D) പിണ്ഡം 


45. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:

 

(A) സ്ഥാനാന്തരം 

(B) ചലനം    ✔ 

(C) സ്ഥിതികോർജം 

(D) കൊഹിഷൻ 


46. ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ? 


(A) 3 

(B) 4 

(C) 7   ✔ 

(D) 5 


47. 1 ന്യൂട്ടൺ (N) =..............Dyne 


(A) 100 

(B) (10)5    ✔ 

(C) 98 

(D) 102


48.  സൌരയുധത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ്? 


(A) ബുധൻ 

(B) വ്യാഴം

(C) നെപ്റ്റ്യൂൺ 

(D)  പൂട്ടോ    ✔ 


49. 400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ? 


(A) 117    ✔ 

(B) 116 

(C) 115 

(D) 118 


50. താഴെ കൊടുത്ത സംഖ്യകളിൽ 12-ന്റെ ഗുണിതം ഏത്? 


(A) 3816    ✔ 

(B) 3247 

(C) 3649 

(D) 3347 


51. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 


13.07,  21, 0.3, 1.25, 0.137, 26.546 


(A) 61.203 

(B) 62.303    ✔ 

(C) 61.303 

(D) ഇതൊന്നുമല്ല


52. 20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും? 


(A) 29.1 

(B) 29.991   ✔ 

(C) 29.91 

(D) 29.1 


53.  1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്. 


(A) 1/4

(B) 4/7

(C) 3/4

(D) 2/5   ✔ 


54. ഏറ്റവും വലുത് ഏത്?


(A) 7/11

(B) 13/17

(C) 3/7

(D) 21/25   ✔ 


55. 4 കുട്ടികൾക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ശരാശ 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര? 


(A) 2    ✔ 

(B) 4 

(C) 3 

(D) 5 


56. ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം? 


(A) 55 ശതമാനം 

(B) 54 ശതമാനം 

(C) 46 ശതമാനം   ✔ 

(D) 42 ശതമാനം 


57. ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 30 കി.മീ വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തി ച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കുറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര? 


(A) 65 കി.മീ 

(B) 75 കി.മി 

(C) 80 കി.മീ 

(D) 90 കി.മി 


58. ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയിൽ 3.5 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര? 


(A) 12.5 മിനിറ്റ് 

(B) 15.5 മിനിറ്റ് 

(C) 17.5 മിനിറ്റ്  ✔

(D) 18.5 മിനിറ്റ് 


59. + എന്നാൽ x, - എന്നാൽ + ആയാൽ 14+3-4 എത്ര ?


(A) 46    ✔ 

(B) 3 

(C) 8 

(D) 11 


60. ശരിയായ ഗണിതചിഹ്നങ്ങൾ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6=30 


(A) -,x 

(B) x, -    ✔ 

(C) +, + 

(D) + ,x


61. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 12, 6, 24, 12, 48, 24, .. ....


(A) 12 

(B) 96    ✔ 

(C) 48

(D) 72 


62. ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം? 


(A) KYYKPL    ✔ 

(B) YKKYLP 

(C) KZCPPL 

(D) YKKLYP 


63. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത്?


(A) Cloud 

(B) Middle 

(C) Chain    ✔ 

(D) Grunt 



64. Equivalent .................... മായി ബന്ധമില്ല. 


(A) Equity    ✔ 

(B) Equal 

(C) Tale 

(D) Lent 


65. ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം , നെഫ്രോളജി : ...............


(A) കരൾ 

(B) തലച്ചോറ് 

(C) വൃക്കകൾ    ✔ 

(D) കണ്ണുകൾ


66. താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ? 


(A) ചെമ്പ്

(B) അൽനിക്കോ    ✔ 

C) അലൂമിനിയം 

(D) ഇരുമ്പ് 


67. 4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 8 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ? 


(A) 12

(B) 14   ✔ 

(C) 16 

(D) 18 


68. 40 കുട്ടികളുള്ള ക്ലാസ്സിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19-ാമതാണ് അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര? 


(A) 22    ✔ 

(B) 21 

(C) 20 

(D) 23


69. കേരള സർക്കാരിന്റെ 2020-ൽ സ്വാതി പുരസ്കാരം നേടിയതാര്? 


(A) അംജദ് അലി ഖാൻ 

(B) വി. ദക്ഷിണാമൂർത്തി 

(C) മങ്ങാട് കെ. നടേശൻ 

(D) ഡോ. എൽ. സുബ്രഹ്മണ്യം    ✔ 


70. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18  അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ് ? 


(A) ആർ.കെ. സച്ചിദാസ് 

(B) കെ.ആർ. സച്ചിദാനന്ദൻ    ✔ 

(C) കെ.എസ്. സച്ചിദാസ് 

D) എസ്.കെ. സച്ചിദാനന്ദൻ. 


71. കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയ ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത്? 


(A) കമൽ 

(B) ഷാജി എൻ. കരുൺ 

(C) അടൂർ ഗോപാലകൃഷ്ണൻ    ✔ 

(D) സണ്ണി ജോസഫ് 


72. കേരളത്തിലെ ആദ്യത്തെ പൈത്യക ബീച്ച്? 


(A) കോവളം ബിച്ച് 

(B) വർക്കല ബീച്ച് 

(C) മുഴുപ്പിലങ്ങാട് ബീച്ച് 

(D)  അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബിച്ച്    ✔ 



73. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ?


 (A) വി.പി. മേനോൻ    ✔ 

(B) വി.കെ. കൃഷ്ണമേനോൻ 

(C) സി. കേശവൻ 

(D) എ.കെ. ഗോപാലൻ 


74. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ? 


(A) അചൽ മിശ്ര    ✔ 

(B) ലിജോ ജോസഫ് പെല്ലിശ്ശേരി 

(C) ഗീതു മോഹൻദാസ് 

(D) ഡോ. ബിജു 


75. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ? 


(A) ലഖ്നൗ    ✔ 

(B) നോയിഡ 

(C) ബാംഗ്ലൂർ 

(D) ഹൈദരാബാദ് 


76. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം? 


(A) കാൺപൂർ 

(B) ലേ    ✔ 

(C) അഹമ്മദാബാദ് 

(D) നാസിക് 


77. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?


(A) ഗോവ 

(B) ന്യൂഡൽഹി    ✔ 

(C) മുംബൈ 

(D) ചെന്നെ 


78. 2020-ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി ? 


(A) ശൈലി ചോപ്ര 

(B) ജുംപാ ലാഹിരി

(C) അനിത നായർ

(D) കൃതിക് പാണ്ഡ    ✔ 


79. ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ് ?


(A) ബ്രസിൽ    ✔ 

(B) ഫ്രാൻസ് 

(C) ഈജിപ്ത് 

(D) ഇറാൻ 


80. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി 


(A) 8 14 N-37 1 N 

(B) 8 4' N-37 6' N 

(C) 12 6' N-97 25' N 

(D) 8 4' E-37 6' E    ✔ 


81. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? 


(A) മാൾവ പീഠഭൂമി 

(B) ഡെക്കാൻ പീഠഭൂമി    ✔ 

(C) വിന്ധ്യ പീഠഭൂമി 

(D) ബേരുൾ പീഠഭൂമി 


82. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം: 


(A) ഡാർജിലിങ് 

(B) കൊടൈക്കനാൽ    ✔ 

(C) മുസോറി 

(D) നീലഗിരി 


83. ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി: 


(A) കൃഷ്ണ 

(B) കാവേരി 

(C) നർമ്മദ    ✔ 

(D) മഹാനദി 


84. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്? 


(A) ഗംഗ 

(B) യമുന

(C) സിന്ധു    ✔ 

(D) ബ്രഹ്മപുത്ര



85. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ് ? 


( A) അറബി    ✔ 

(B) ലാറ്റിൻ 

(C) ഇംഗ്ലീഷ് 

(D) സംസ്കൃതം 


86. കാൽബൈശാഖി എന്നത്. 


(A) കാറ്റ്    ✔ 

(B) ന്യത്തം 

(C) മേഘം 

(D) ഉത്സവം 


87. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മ്യഗത്തിന് പ്രസിദ്ധമാണ് ? 


(A) കാട്ടുകഴുത 

(B) ഒറ്റക്കൊമ്പൻ കാണ്ടാമൃഗം    ✔ 

(C) ഹിപ്പോപ്പൊട്ടാമസ് 

(D) സിംഹം 


88. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? 


(A) മാനസ് ദേശീയോദ്യാനം 

(B) കാഞ്ചൻ ജംഗ ദേശീയോദ്യാനം    ✔ 

(C) ജുംപാ ദേശീയോദ്യാനം 

(D) ഡച്ചിഗാം നാഷണൽ പാർക്ക് 


89. യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ: 


(A) അൽഫോൻസ ഡി. അൽബുക്കർക്ക് 

(B) പെട്രോ അൽ വാരിസ് കബ്രാൾ 

(C) വാസ്കോഡ ഗാമ    ✔ 

(D) ഫ്രാൻസിസ്കോ ഡി അൽമേഡ 


90. ജാൻസി റാണി വീരമൃത്യു വരിച്ച വർഷം? 


(A) 1858    ✔ 

(B) 1859 

(C) 1860 

(D) 1857 


91. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത് ? 


(A) വാറൻ ഹേസ്ടിഗ്സ്    ✔ 

(B) കോൺവാലിസ്

(C) വില്ല്യം ബെന്റിക് 

(D) ഡൽഹൗസി 


92. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം: 


(A) ദേവസമാജം 

(B) ആര്യസമാജം 

(C) പ്രാർത്ഥനസമാജം 

(D) ബ്രഹ്മസമാജം    ✔ 


93. ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത് ? 


(A) 1814

(B) 1815    ✔ 

(C) 1816

(D) 1817 


94. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി: 


(A) ജവഹർലാൽ നെഹ്റു   ✔ 

(B) ഇന്ദിരാഗാന്ധി 

(C) മൊറാർജി ദേശായി 

(D) രാജീവ് ഗാന്ധി 


95. പയന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്: 


(A) ജവഹർലാൽ നെഹ്റു    ✔ 

(B) ലാൽ ബഹദൂർ ശാസ്ത്രി

(C) കെ. കേളപ്പൻ 

(D) മഹാത്മാ ഗാന്ധി 


96. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം: 


(A) ബർദോളി സത്യാഗ്രഹം 

(B) ഖേഡ സത്യാഗ്രഹം 

(C) ചമ്പാരൻ സത്യാഗ്രഹം   ✔ 

(D) അഹമ്മദാബാദ് സത്യാഗ്രഹം 


97. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി: 


(A) ഗ്യാനി സെയിൽ സിങ്ങ് 

(B) ഡോ. സക്കീർ ഹുസൈൻ

(C) ഡോ. എസ്. രാധാകൃഷ്ണൻ    ✔ 

(D) വി വി ഗിരി 


98. ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി ? 


(A) എ പി ജെ അബ്ദുൾ കലാം 

(B) നീലം സഞ്ജീവറെഡ്ഡി    ✔ 

(C) ഡോ. സക്കീർ ഹുസൈൻ 

(D) ഫക്രുദ്ദീൻ അലി അഹമ്മദ് 


99. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 


(A) മൗലികാവകാശങ്ങൾ    ✔ 

(B) ഇന്ത്യയിലെ പ്രദേശങ്ങൾ

(C) പൗരത്വം 

(D) നിർദ്ദേശക തത്വം 


100. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതിചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി: 


(A) 21-ാം ഭേദഗതി 

(B) 24-ാം ഭേദഗതി    ✔ 

(C) 26-ാം ഭേദഗതി 

(D) 27-ാം ഭേദഗതി




6 Comments

  1. Question number 56.. answer onnu explain cheyyamo...

    I think it's answer is B-54%

    ReplyDelete
  2. Question number 46.answer 4 alle. 7 ennathu thettalle

    ReplyDelete
  3. Maths questions answers onnu explain cheythal nannayirunnu. Athinte steps koodi ulpeduthanam

    ReplyDelete
  4. Question number 67 answer 16 aanu
    Ippo 16 vayas 4 varsham munpu 12 vayas. Appo ammaykku 12*3=36 vayas
    Ippo ammaykku 36+4 =40 vayas
    8 varsham kazhiyumbol ammaykku 48 vayas makalkku 16+8=24 vayas

    ReplyDelete

Post a Comment

Previous Post Next Post