ELECTION COMMISSION PSC QUESTIONS



തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പി എസ് സി ചോദിച്ച ചോദ്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഇതിൻ്റെ ഒരു ക്വിസ് ചോദ്യങ്ങളുടെ താഴെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ചോദ്യങ്ങൾ ഒന്ന് വായിച്ച് നോക്കിയ ശേഷം ക്വിസിൽ പങ്കെടുക്കുക. ചോദ്യങ്ങളിൽ വല്ല പിശകും കണ്ടാൽ താഴെ കമൻ്റിടുക. കൂടാതെ ക്വിസിൽ നിങ്ങൾക്ക് ലഭിച്ച മാർക്കും കമൻ്റ് ചെയ്യുക

💜 തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്

🅰 ആർട്ടിക്കിൾ 324


💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം

🅰 1950 ജനുവരി 25


💜 ദേശീയ വോട്ടേർസ് ദിനം 

🅰 ജനുവരി 25


💜 ഇപ്പോഴത്തെ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

🅰 സുനിൽ അറോറ


💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ എത്ര  

🅰 3 (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ)


💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര്  

🅰 രാഷ്‌ട്രപതി


💜 തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   

🅰 6 വർഷം അല്ലെങ്കിൽ 65 വയസ്


💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേ   വേതനത്തിന് തുല്യമാണ്   

🅰 സുപ്രീം കോടതി ജഡ്ജിമാരുടെ 



💜 രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും  വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും  ചിഹ്നം അനുവദിക്കുന്നതും ആരാണ്  

🅰 ഇലക്ഷൻ  കമ്മീഷണൻ


💜 ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്  ആരാണ്

🅰 ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ


💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം (1988)  18 ആക്കിയ ഭരണഘടന ഭേദഗതി 

🅰 61ആം ഭേദഗതി (പ്രധാനമന്ത്രി : രാജീവ് ഗാന്ധി)


💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി  

🅰 രാജീവ് ഗാന്ധി


💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്   

🅰 ഗവർണ്ണർ


💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   

🅰 5 വർഷം അല്ലങ്കിൽ 65 വയസ്


💜 തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം  

🅰 നിർവചൻ സദൻ (ഡൽഹി)


💜 ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ 

🅰 സുകുമാർ സെൻ


💜 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത 

🅰 വി എസ് രമാദേവി


💜 ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  

🅰 വി എസ് രമാദേവി


💜 ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  

🅰 KVK സുന്ദരം


💜 സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ

🅰 ആർട്ടിക്കിൾ  326


💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി 

🅰 TN ശേഷൻ


💜 സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്    

🅰 റിട്ടേണിംഗ് ഓഫീസറുടെ


💜 ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ    

🅰 പ്രിസൈഡിങ് ഓഫീസർ


💜 ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് 

🅰 ഇലക്ഷൻ  കമ്മീഷണൻ


💜 രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്  

🅰 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണൻ


💜 രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  

🅰 സുപ്രീം കോടതി


💜 MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  

🅰 ഹൈക്കോടതി


💜 നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം   

🅰 6 (അവസാനം അംഗീകാരം കിട്ടിയത് - തൃണമൂൽ കോൺഗ്രസ്)


💜 ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത് 

🅰 4

💜 തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്

🅰 സംസ്ഥാന ഇലക്ഷൻ കമ്മീഷൻ


💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം

🅰 1951 ഒക്ടോബർ 25 - 1952 ഫെബ്രുവരി 21 വരെ


💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം 

🅰 ഹിമാചൽ പ്രദേശിലെ ചിലി താലൂക്ക് (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)


💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം 

🅰 489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)


💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം 

🅰 1989


💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെയും നീക്കം ചെയ്യുന്ന നടപടി    

🅰 ഇമ്പീച്ച്മെൻറ്


💜 ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ വരെ മത്സരിക്കാൻ പറ്റും

🅰 2





3 Comments

Post a Comment

Previous Post Next Post