PRELIMINARY QUESTIONS - GK NOTES FORCE


🆀 ഉത്തോലകത്തിൻ്റെ ഉപജ്ഞാതാവ് ആരാണ് 

🅰 ആർക്കമെഡീസ്


🆀  ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം  ഏതെല്ലാമാണ് 

🅰 കത്രിക, ത്രാസ് , നെയിൽ  പുള്ളർ  ,പ്ലെയേഴ്സ് , സീസോ 


🆀 ഒന്നാം വർഗ്ഗ ഉത്തോലകം എന്നാൽ എന്താണ് 

🅰 യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകങ്ങൾ ആണ് ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ 


🆀 രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ എന്താണ് 

🅰 ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങൾ ആണ് രണ്ടാം വർഗ ഉത്തോലകം


🆀  സോപ്പ് ചേർക്കുമ്പോൾ ജലത്തിൻറെ പ്രതലബലത്തിന് എന്തു സംഭവിക്കുന്നു 

🅰 കുറയുന്നു 


🆀 തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനുള്ള കാരണമെന്താണ് 

🅰 അപകേന്ദ്രബലം


🆀 രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ

🅰 പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, നാരങ്ങാഞെക്കി, വീൽചെയർ 


🆀 മൂന്നാം വർഗ്ഗ ഉത്തോലകം  എന്താണ് 

🅰 രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ് മൂന്നാം വർഗ്ഗ ഉത്തോലകം  


🆀 മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?

🅰 ചൂണ്ട, ഐസ്ക്ടോങ്സ്, ചവണ




Post a Comment

Previous Post Next Post