10th Level Preliminary Questions

 



🆀 ഒരു വാഹനം പെട്ടെന്ന് നിർത്തുമ്പോൾ അതിലെ യാത്രക്കാർ മുന്നോട്ടു വീഴാൻ പോകുന്നതിന് കാരണം 

🅰 ജഡത്വം 

🆀 യൂണിറ്റ് സമയത്തിൽ ഉള്ള പ്രവേഗം മാറ്റമാണ് 

🅰  ത്വരണം 

🆀 ത്വരണത്തിൻ്റെ  യൂണിറ്റ് എന്താണ് 

🅰 മീറ്റർ പെർ സെക്കൻഡ് സ്ക്വയർ 

🆀 നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൻ്റെ പ്രവേഗം എത്രയാണ് 

🅰  പൂജ്യം 

🆀 ചലനം എന്നാൽ എന്താണ് 

🅰 ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 

🆀 വർത്തുള ചലനം എന്നാൽ എന്ത് 

🅰  വൃത്ത പാതയിലൂടെയുള്ള ഒരു വസ്തുവിനെ ചലനത്തിന് പറയുന്ന പേരാണ് വർത്തുള ചലനം

🆀  ആക്കത്തിൻ്റെ യൂണിറ്റ് എന്താണ് 

🅰 കെജിഎം /എസ് 

🆀 റോക്കറ്റ് മുകളിലേക്ക് പോകുന്നത് ഏത് ചലനം നിയമമനുസരിച്ചാണ് 

🅰 മൂന്നാം ചലന നിയമം 

🆀 ബലത്തിൻറെ എസ് ഐ യൂണിറ്റ് എന്താണ് 

🅰 ന്യൂട്ടൺ 

🆀 ഭൂ കേന്ദ്രത്തിൽ ഭൂഗുരുത്വാകർഷണ ബലം എത്രയാണ് ആണ് 

🅰 പൂജ്യം 

🆀 ബലത്തെയും ചലനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ 

🅰  ഡയനാമിക്സ്

Post a Comment

Previous Post Next Post