UTHARPRADESH PSC QUESTIONS

Psc questions

💙  യുണൈറ്റഡ് പ്രൊവിൻസസ്  എന്നറിയപ്പെട്ട സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  യുണൈറ്റഡ് പ്രൊവിൻസസ് നിലവിൽ വന്നത്

🅰  1937 ഏപ്രിൽ 1


💙  വിസ്തീർണ്ണത്തിൽ 5ാം സ്ഥാനമാണ് ഉത്തർപ്രദേശിന്

💙  കാൺപൂർ ആണ് ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം

💙  ബ്രഹ്മർഷി ദേശം, ആര്യാവർത്തം , മധ്യദേശം , എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  പക്ഷികളുടെ പ്രഥമ ഇൻ്റർനാഷണൽ ഫെസ്റ്റിവെൽ സംഘടിപ്പിച്ച സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ ഭക്ഷ്യ ധാന്യങ്ങളും എണ്ണക്കുരുരക്കളും ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും അധികം ചെറുകിട വ്യവസായങ്ങൾ ഉള്ള സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙   ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙   ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ലോകത്തിൽ ആദ്യമായി വികലാങ്കർക്കുള്ള സർവകലാശാല നിർമ്മിച്ച സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ട്വിറ്ററിലൂടെ പരാതി പരിഹരിക്കുന്ന സേന ഉത്തർപ്രദേശിനാണ്

💙  ദേശീയപാതകളുടെ ദൈർഘ്യത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  താജ് മഹൽ, കാശി ഇവ സ്ഥിതിചെയ്യുന്നത്

💙  ഏറ്റവും വലിയ പോലീസ് സേന ഉള്ള സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  എത്ര സംസ്ഥാനങ്ങളുമായി ഉത്തർപ്രദേശ് അതിർത്ഥി പങ്കിടുന്നുണ്ട്

🅰  9


💙  ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ തന്ന ഇന്ത്യൻ  സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം .

🅰  ഉത്തർപ്രദേശ്


💙  ത്രിവേണി സംഗമം നടക്കുന്ന അലഹബാദ് .......... സംസ്ഥാനത്താണ്

🅰  ഉത്തർപ്രദേശ്


💙  ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  ചന്ദ്ര പ്രഭ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰  ഉത്തർപ്രദേശ്


💙  നോർത്ത് സെൻട്രൽ റയിൽവേയുടെ ആസ്ഥാനം

🅰  അലഹാബാദ്


💙  ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റു കൾ ഉള്ള സംസ്ഥാനം . 

🅰  ഉത്തർപ്രദേശ്


💙  ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം .

🅰  ഉത്തർപ്രദേശ്


💙  2011 സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  നോർത്ത് ഈസ്റ്റേൺ റയിൽവേയുടെ ആസ്ഥാനം

🅰  ഗൊരഖ്പ്പൂർ


💙  ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ള സംസ്ഥാനം 

🅰  ഉത്തർപ്രദേശ്


💙  ഉത്തർപ്രദേശുമായി അതിർത്ഥി പങ്കിടുന്ന രാജ്യം 

🅰  നേപ്പാൾ


💙  പൂട്ട് നിർമാണത്തിന് പ്രസിദ്ധമായ യുപിയിലെ സ്ഥലമാണ് 

🅰  അലിഗഢ് 


💙  ഗ്ലാസ് ഉദ്പന്നങ്ങൾക്ക് പേരുകേട്ട സ്ഥലം

💙  ഹോക്കി മാന്ത്രികൻ ദ്യാൻ ചന്തിൻ്റെ ജന്മദേശം

🅰  ഫിറോസാബാദ്


💙  ഒന്നാം സ്വാതന്ത്ര്യസമരം ( 1857 - ലെ ) പൊട്ടിപ്പുറപ്പെട്ടത് യുപിയിൽ എവിടെയാണ്

🅰  മീററ്റ് 


💙  ഇന്ത്യയിൽ ആദ്യമായി റീജ്യണൽ റൂറൽ ബേങ്ക് നിലവിൽ വന്ന സ്ഥലം

🅰  മൊറാദാബാദ്


💙  അക്ബർ സ്ഥാപിച്ച ഫത്തേപൂർ സിക്രി പട്ടണം , ബുലന്ദ് ദർവാസ എന്നിവ സ്ഥിതിചെയ്യുന്നത് ഉത്തർപ്രദേശിലാണ് .


💙   ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആണവനിലയം നറോറ 


💙  ലോക ജനസംഖ്യ 700 കോടിയിലെത്തിച്ച നർഗീസ് എന്ന ശിശു ജനിച്ച സംസ്ഥാനം . 


💙  ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ട ബരാമതി ഈ സംസ്ഥാനത്താണ്. 


💙  ഇട്ടാവോ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം


💙  അശാേക സ്തംഭം സ്ഥിതിചെയ്യുന്നത്  സാരാനാഥ് യു.പി. യിലാണ് 


💙  1922 - ലെ ചൗരിചൗര സംഭവം നടന്നത് യു.പി. യി ലാണ് . 


💙  ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഇന്ത്യയി ലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽവന്നത് . 


 💙  പുരാണത്തിൽ പരാമർശിക്കുന്ന പാരിജാത വൃക്ഷം സ്ഥിതി ചെയ്യുന്നത്

🅰  കിൻ്റൂർ  ( യുപി)

ലഖ്നൗ 

💙  ഇന്ത്യയിലെ കോൺസ്റ്റാൻറിനോപ്പിൾ എന്നറിയപ്പെടുന്നത്

🅰  ലഖ്നൗ 


💙   ജവാഹർലാൽ നെഹ്റുവിൻറ നാഷണൽ ഹൈറാൾഡ്  പ്രസിദ്ധീകരിച്ചത് .........

🅰  ലഖ്നൌ വിൽനിന്നാണ്


💙  നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത്

🅰  ലഖ്നൗ


💙  ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്  ലഖ്നൗവിൽ കലാപം നയിച്ചത് 

🅰  ബീഗം ഹസ്രത്ത് മഹൽ


💙  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ച 1916 - ലെ സമ്മേളനം നടന്നസ്ഥലം

🅰   ലഖ്നൗ 


💙  ഗാന്ധിജിയെ ജവാഹർലാൽ നെഹ്രു ആദ്യമായി കണ്ടുമുട്ടിയത്

🅰  ലഖ്നൗ കോൺഗ്രസ് സമ്മേളനത്തിൽ


ലഖ്നൗവിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾ

🅰  സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

🅰  അംബേദ്കർ മെമ്മോറിയൽ 

🅰  സ്മാൾ ഇൻഡസ്ട്രീസ് ഡെ വലപ്മെൻറ് ബാങ്കിൻറെ ആസ്ഥാനം 

🅰  നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


ആഗ്ര 

💙  മഹാഭാരതത്തിൽ അഗ്രവനം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്  

🅰  ആഗ്ര

💙  ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

🅰  ആഗ്ര

💙  സിക്കന്ദർ ലോധി സ്ഥാപിച്ച തലസ്ഥാന നഗരം അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സിക്കന്ദ്ര ആഗ്രയ്ക്ക് സമീപമാണ് . 

💙  അക്ബർ ചക്രവർത്തി അക്ബരാബാദ് എന്നു വിളിച്ച നഗരമാണ് 

🅰  ആഗ്ര 

💙  ഫത്തേപ്പൂർ സിക്രി തലസ്ഥാനമാക്കിയ അക്ബർ തൻറ തലസ്ഥാനം തിരികെ കൊണ്ടുപോയത് ......

🅰  ആഗ്ര


അലഹബാദ്  (പ്രയാഗ് രാജ്)


💙   ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന 82.5 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന നഗരം . 

🅰  അലഹബാദ് 


💙  ത്രിവേണി സംഗമം അലഹബാദിലാണ് 

💙  ജവാഹർലാൽ നെഹ്റുവിൻ്റെ ജന്മസ്ഥലം 

🅰  അലഹബാദ് 


💙  അലഹബാദ് പ്രയാഗ് എന്നറിയപ്പെട്ടിരുന്നു .

💙  സമുദ്രഗുപ്തൻ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ലിഖിതമായ പ്രയാഗപ്രശസ്തി അലഹബാദിലാണ് . 

💙  നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰  അലഹബാദ്

 

💙  മദൻ മോഹൻ മാളവ്യ, ഇന്ദിരാഗാന്ധി , അമിതാഭ് ബച്ചൻ എന്നിവർ ജനിച്ചതിവിടെയാണ് . 


💙  ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ 1910 - ൽ സ്ഥാപിച്ചത് അലഹബാദിലാണ് . 


💙  ഹർഷവർധനൻ മതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്ന സ്ഥലം അലഹബാദാണ് .


💙  അയോദ്ധ്യ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് സരയു


💙  ലക്നൌ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് 

🅰  ഗോമതി

ഉത്തർപ്രദേശ് അടിസ്ഥാന വിവരങ്ങൾ

💙  ഉത്തർപ്രദേശ് നിലവിൽ വന്ന വർഷം 

🅰   1950 ജനവരി 26


💙  ഉത്തർപ്രദേശിൻ്റെ ഔദ്യോഗിക ഭാഷ 

🅰  ഹിന്ദി


💙  ഉത്തർപ്രദേശിൻ്റെ തലസ്ഥാനം 

🅰   ലഖ്നൗ 


💙  ഉത്തർപ്രദേശിൻ്റെ ഹൈക്കോടതി 

🅰  അലഹബാദ് 


💙  ഉത്തർപ്രദേശിൻ്റെ ഔദ്യോഗിക വൃക്ഷം

🅰  അശോകമരം 


💙  ഉത്തർപ്രദേശിൻ്റെ ഔദ്യോഗിക പക്ഷി 

🅰  സാരസ് കൊക്ക് 







Post a Comment

Previous Post Next Post