VITAMINS | PSC QUESTIONS ABOUT VITAMIN | PSC NOTES

 VITAMIN PSC QUESTIONS | SCIENSE QUESTIONS

Vitamin gk notes

🟪 വിറ്റാമിനുകളെ പൊതുവേ ജലത്തിൽ ലയിക്കുന്നവ , കൊഴുപ്പിൽ ലയിക്കുന്നവ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം .

🟪  വൈറ്റമിൻ ബി , വൈറ്റമിൻ സി എന്നിവ ജലത്തിൽ ലയിക്കുന്നവയാണ്.

🟪  വൈറ്റമിൻ എ , ഡി , ഇ , കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്നവയാണ് . ഇവയെ ഓർത്തിരിക്കാൻ എളുപ്പത്തിന് KEDA എന്ന്  വിളിക്കാം 

🟪  വിറ്റാമിൻ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്  കാസിമർ ഫങ്കാണ് (പോളിഷ് ശാസ്ത്രജ്ഞൻ)

🟪  പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിനാണ് വൈറ്റമിൻ സി

🟪  ജീവകം സി ജലത്തിൽ ലയിക്കുന്ന ജീവകമായതിനാലാണ് ജീവകം സി അടങ്ങിയ ഫലങ്ങളും പച്ചക്കറികളും അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടമാകുമെന്ന് പറയുന്നത് 

🟪  ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ എത് 

വൈറ്റമിൻ സി 

🟪 ചൂടു തട്ടിയാൽ ജീവകം സി നശി ച്ചുപോകും അതിനാൽ പാകം ചെ യ്യാത്ത ഫലങ്ങളും പച്ചക്കറികളും കഴിച്ചാൽ മാത്രമേ ജീവകം സി ശരീരത്തിന് ലഭിക്കുകയുള്ളൂ .


🟪 മോണകൾ, രക്തക്കുഴലുകൾ  എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതും ജീവകം സിയാണ്

🟪  മഞ്ഞ പഴവർഗങ്ങളിൽ ധാരളമായി അടങ്ങിയിട്ടുള്ള ജീവകമാണിത് . ആസിഡിന്റെ സ്വഭാവമുള്ളതാണ് വിറ്റാമിൻ സി

🟪  പുളിരുചിയുള്ള ഫലവർഗങ്ങളിൽ ധാരാളമായി കാണപ്പെടുന്നു . നാരങ്ങ , ഓറഞ്ച് , പൈനാപ്പിൾ തുടങ്ങിയ പുളിരുചിയുള്ളതും മഞ്ഞ നിറമുള്ളതുമായ ഫല വർഗങ്ങൾ ജീവകം സിയുടെ കലവറയാണ് .

കൂടാതെ നെല്ലിക്ക , പേരക്ക , തക്കാ ളി , പച്ചക്കറികൾ തുടങ്ങിയവയിലും ജീവകം സി ധാരാളമായി അടങ്ങി യിരിക്കുന്നു 


🟪  വിറ്റാമിൻ ബി 1 , ബി 2 , ബി 3 , ബി 5 , ബി 6 , ബി 7 , ബി 9 , ബി 12 എന്നി ങ്ങനെയുള്ള എട്ട് ജീവകങ്ങളെ ചേർത്ത് പൊതുവായി വൈറ്റമിൻ ബി കോംപ്ലക്സകൾ എന്നു വിളിക്കുന്നു


🟪 അരിയുടെ തവിടിൽ  അടങ്ങിയിട്ടുള്ള വിറ്റാമിൻ 

വിറ്റമിൻ ബി1

🟪പാൽ അധിക സമയം സൂര്യപ്രകാശത്തിൽ തുറന്നുവച്ചാൽ നഷ്ടപ്പെടുന്ന വൈറ്റമിനാണ് 

വൈറ്റമിൻ ബി 

🟪  രക്തം കട്ടപിടിക്കാൻ ആവശ്യമായ വൈറ്റമിൻ ഏത് ?

വൈറ്റമിൻ കെ

🟪  ഡാനിഷ് ശാസ്ത്രജ്ഞനായ ഹെൻറിക് ഡാം ആണ് 1929 ൽ ജീവകം കെ കണ്ടെത്തിയത്.

🟪  ആദ്യകാലത്ത് വൈറ്റമിൻ കെ കൊയാഗുലേഷൻ വൈറ്റമിൻ എന്നാണ് അറിയപ്പെട്ടിരുന്നത് .

🟪  ഇതിന്റെ ആദ്യ അക്ഷരമായ K യിൽ നിന്നാണ് വൈറ്റമിൻ കെ എന്ന പേര് ലഭിച്ചത് 

🟪  പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായി വരുന്ന വിറ്റമിൻ ആണ്

വൈറ്റമിൻ ഇ

🟪   ഹോർമോണായി കണക്കാക്കപ്പെടുന്ന വൈറ്റമിനാണ് ജീവകം ഇ . 

🟪  ജീവകം ഇ യുടെ അഭാവം വന്ധ്യ തയ്ക്ക് കാരണമാകുന്നതിനാൽ അതിനെ ആന്റി റ്റെറിലിറ്റി വൈറ്റ് മിൻ എന്നു വിളിക്കുന്നു .

🟪  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ആണ് ? 

വൈറ്റമിൻ ഡി 

🟪  സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉൽപാദിപ്പിക്കുന്ന വൈറ്റമിൻ ആണ് വൈറ്റമിൻ ഡി .

🟪  സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ ഉത്തേജനം മൂലം ശരീരത്തിൽ ത്വക്കിനടിയിലുള്ള കൊഴുപ്പ് വൈറ്റമിൻ ഡി ആയി മാറുന്നു . 

🟪  "സൺഷെൻ ജീവകം" എന്ന് അറിയപ്പെടുന്നത് ജീവകം ഡി

🟪  ഭക്ഷണപദാർഥങ്ങളിൽ നിന്ന് സാധാരണയായി ലഭിക്കാത്ത വിറ്റാമിനാണ് വൈറ്റമിൻ ഡി .

🟪  ഇലക്കറികൾ , സസ്യ എണ്ണകൾ , കപ്പലണ്ടി എന്നിവയിൽ നിന്ന് വൈറ്റമിൻ ഇ ധാരാളമായി ലഭിക്കുന്നു .

🟪 അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്നത്

വൈറ്റമിൻ സി 

🟪   അസ്കോർബേറ്റ് എന്ന പേരിലും വൈറ്റമിൻ സി അറിയപ്പെടുന്നു .

🟪  ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിനാണ് 

വൈറ്റമിൻ എ 

🟪  ക്യാരറ്റിൽ ധാരാളമായുള്ള ബീറ്റ് കരോട്ടിൻ കരളിൽ വച്ച് വൈറ്റമിൻ എ ആയി മാറുന്നു . 

🟪  ക്യാരറ്റിന് പുറമേ ചീര , മുരിങ്ങയില , പച്ചക്കറികൾ , മുട്ട , പാൽ , മൃഗക്കൊഴുപ്പ് എന്നിവയിലും വൈറ്റമിൻ എ ഉണ്ട്

🟪   നിശാന്ധതയ്ക്ക് കാരണം ഏത് വൈറ്റമിൻ്റെ അഭാവമാണ് 

വൈറ്റമിൻ എ 

🟪  നിശാന്തത ഉണ്ടാകുന്നതിന് കാരണം ജീവകം എയുടെ കുറവാണ് .

🟪  മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗാവസ്ഥയാണ് നിശാന്ധത . നികലോപിയ എന്നും ഇത് അറിയപ്പെടുന്നു . 

🟪  നൈറ്റ് ബ്ലെൻഡ്സ് അഥവാ നിശാന്ധതയാണ് മാലക്കണ്ണ് എന്ന പേരിലും അറിയപ്പെടുന്നത് .

🟪  കണ്ണുകളുടെ ശരിയായ പ്രവർത്തന ത്തിന്റെ ആവശ്യമായ ജീവകം ? 

ജീവകം എ 

🟪  കാഴ്ചയുമായി ബന്ധപ്പെട്ട പ്രധാന് നേത്രഭാഗമാണ് റെറ്റിന .

🟪  വൈറ്റമിൻ എ യുടെ രാസനാമം റെറ്റിനയോട് സാമ്യമുള്ള പേരായ റെറ്റിനോൾ ആണ് .

🟪  സീറോഫ്താൽമിയ ഏത് വൈറ്റമി ന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്

 ജീവകം എ

🟪രോഗ പ്രതിരോധ ശേഷിക്ക് ആവശ്യമായ ജീവകം?

🅰️ജീവകം C

🟪ഹൃദയത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ? 

🅰️വിറ്റാമിൻ E

🟪സൺഷൈൻ വിറ്റാമിൻ ഏത്?

🅰️വിറ്റാമിൻ D

🟪കൊബാൾട്ട് അടങ്ങിയ ജീവകം?

🅰️B12


🟪മൂത്രത്തിലൂടെ വിസർജ്ജിക്കുന്ന ജീവകം?

🅰️ജീവകം C

🟪രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം?

🅰️ജീവകം K

🟪കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

🅰️ജീവകം C

🟪വന്ധ്യത ഉണ്ടാകുന്നതിനുള്ള കാരണം?

🅰️ജീവകം E യുടെ കുറവ് 

🟪എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് ആവശ്യമായ ജീവകം?

🅰️ജീവകം D

🟪സർജിക്കൽ ഹോർമോൺ ഏത്?

🅰️നോർ അഡ്രിനാലിൻ 

🟪ഫ്രഷ് food വിറ്റാമിൻ ഏത്?

🅰️വിറ്റാമിൻ C


Post a Comment

Previous Post Next Post