PSC NEW PRELIMINARY SCREENING TEST| പി എസ് സി പരീക്ഷയുടെ പുതിയ മാറ്റം |PSC PRELIMINARY SCREENING TEST| PSC ELIMINATION TEST

 PSC NEW EXAM PATERN| SCREENING TEST| പി എസ് സി പരീക്ഷയുടെ പുതിയ മാറ്റം  എന്തെല്ലാം

PSC MOCK TEST MALAYALAM GK


* PSC പൊതു പരീക്ഷ എന്താണ്
* പൊതു പരീക്ഷക്ക് പ്രത്യേകം അപേക്ഷിക്കണോ
* പൊതു പരീക്ഷയുടെ ലിസ്റ്റിൽ എത്ര പേർ ഉണ്ടാകും 
* LGS നും LDC ഒരു പൊതു പരീക്ഷ ആണോ
* പൊതു പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽ ആയിരിക്കുമോ
* എല്ലാ ജില്ലയിലെയും പൊതു പരീക്ഷക്ക് ഒരേ കട്ട് ഓഫ്  മാർക്ക് ആയിരിക്കുമോ

PSC PRELIMINARY SCREENING TEST |ELIMINATION TEST

ഇതു വരെ ഓരോ തസ്തികകൾക്കും പ്രത്യേകം പ്രത്യേകം പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റ് ഇട്ട് അതിൽ നിന്ന് നിയമനം നടത്തി വരുകയാണ്. എന്നാൽ ഇപ്പോൾ പി എസ് സി യുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ മാറ്റം സംഭവിച്ചു. ഇനി 10 ാം തരം , +2 , ഡിഗ്രീ എന്നിങ്ങനെ വേർതിരിച്ച് പൊതു പരീക്ഷകൾ നടത്തുന്നു, ഉദാഹരണം LDC , LGS, ഫിൽഡ് വർക്കർ (10th level)  എഴുതുന്നവർക്ക് ആദ്യം ഒരു പൊതു പരീക്ഷയും , അതിലെ ലിസ്റ്റിൽ ഉൾപ്പെട്ടാൽ മാത്രം LDC ഓ LGS ഓ എഴുതാൻ പറ്റുകയും ഉള്ളു.

💦 പൊതു പരീക്ഷയിൽ എൽ ർി സി ക്കു എൽ ജി എസ് നും ഒരേ കട്ട് ഓഫ് ആയിരിക്കുമോ
👉 അല്ല പൊതു പരീക്ഷ ആണെങ്കിലും എൽ ഡി സി ക്കും എൽ ജി എസ് നും പ്രത്യേകം കട്ട് ഓഫ് ആയിരിക്കും
( www.keralapscquestion.in ) 
💦 7 ാം ക്ലാസ് മുതൽ 10 ാം ക്ലാസ് വരെ ഏകദേശം 184 തസ്തികകൾ ഉണ്ട്
👉 പ്രധാന തസ്തികകൾ - LDC , LGS , FIELD WORKER, SECRETARIAT ASSISTANT

💦  എപ്പോഴാണ് ആദ്യ പരീക്ഷ നടക്കുക
👉 ഡിസംബർ ( 10ാം തരം വരെ യോഗ്യതകളുള്ള തസ്തികകളുടെ പൊതു പരീക്ഷ ആണ് നടക്കുക)

💦 LDC , LGS നു വേണ്ടിയുള്ള പ്രാഥമിക പരീക്ഷയിൽ ഓരോ ജില്ലയിലും എത്ര വീതം പേരെ ഉൾപ്പെടുത്താൻ സാധ്യത ഉണ്ട്
👉 5000-10000 വരെ

💦 ഞാൻ കണ്ണൂര് കാരനാണ് എന്നാൽ എൽ ഡി സി ക്ക് അപേക്ഷിച്ചത് കോഴിക്കോട് ജില്ലയിലും , ഫീൽഡ് വർക്കർ നു അപേക്ഷിച്ചത് ഏറണാകുളത്തും ആണ് ... അപ്പോൾ എനിക്ക് എവിടെ ആണ് പൊതു പരീക്ഷ ഉണ്ടാകുക
👉 നിങ്ങളുടെ സ്വദേശമായ കണ്ണൂരിൽ , അതെ, എവിടെ ആണോ അപേക്ഷിച്ചത് എന്നല്ല നോക്കുക, നിങ്ങളുടെ സ്വദേശമാണ് പരിഗണിക്കുക പൊതു പരീക്ഷക്ക്.


💦 പത്താം തരം വരെ ഉള്ള പൊതു പരീക്ഷയുടെ ചോദ്യം മലയാളത്തിൽ ആയിരിക്കുമോ
👉 അതെ

💦  പൊതു പരീക്ഷയുടെ മാർക്ക് രണ്ടാം ഘട്ട പരീക്ഷക്ക് കണക്കെടുക്കുമോ
👉 ഇല്ല - പൊതു പരീക്ഷ യോഗ്യത തെളിയിക്കാനുള്ള ടെസ്റ്റ് മാത്രമാണ്

💦  സ്കീനിംഗ് ടെസ്റ്റ്  / പൊതു പരീക്ഷ എഴുതിയില്ലെങ്കിൽ LDC , LGS പരീക്ഷകൾ എഴുതാൻ സാധിക്കുമോ
ഇല്ല

💦 10ാം തരം  പൊതു പരീക്ഷക്ക് എൽ ജി എസ് സിലബസ് ആയിരിക്കുമോ
👉 അതെ , നിലവിൽ ജികെ യും മാത്സും മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

💦 10ാം തരം  പൊതു പരീക്ഷക്ക് ഇംഗ്ലീഷും മലയാളവും പഠിക്കേണ്ടതുണ്ടോ 
👉 തീർച്ചയായും പഠിക്കണം , കാരണം , എൽ ഡി സി പോലുള്ള പരീക്ഷകൾക്ക് ഇംഗ്ലീഷിലെയും മലയാളത്തിലെയും പാഠഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാവുന്നതാണ്, അതിനാൽ ഇപ്പോൾ നിങ്ങൾ ഇത് ഒഴിവാക്കിയാൽ പൊതു പരീക്ഷകൾക്ക് ശേഷം ഉണ്ടാവുന്ന പരീക്ഷകളിൽ  നിങ്ങൾ പുറകോട്ട് പോവുന്നതാണ്.. 
എന്നിരുന്നാലും ജികെ , മാത്സ് നന്നായി നോക്കുക... പ്രാഥമിക പൊതു പരീക്ഷയിൽ പുറത്തായാൽ നിങ്ങൾക്ക് മറ്റു പരീക്ഷകൾ എഴുതാൻ സാധിക്കില്ല...

💦 ഡിസംബർ വരെ ഉള്ള വിജ്ഞാപനങ്ങൾ ഈ ഡിസംബറിൽ നടത്തുന്ന പൊതു പരീക്ഷയിൽ ഉൾപ്പെടുത്തുമോ
👉 ഇല്ല, സെപ്തംബർ വരെ ഉള്ള വിജ്ഞാപനം മാത്രമേ ഡിസംബറിൽ നടത്തുന്ന പൊതു പരീക്ഷയിൽ ഉൾപ്പെടുത്തുകയുള്ളു..

PRELIMINARY SCREENING TEST SYLLABUS

👉 പൊതു വിജ്ഞാനം 60 മാർക്ക്
കറൻ്റ് അഫൈർസ്, നവോദ്ധാനം (കേരളം)
👉 സയൻസ് 20 മാർക്ക്
👉 മാത്സ് 20 മാർക്ക് (MENTAL ABILITY 10 MARK)

പ്രിലിമിനറി | എലിമിനേഷൻ ടെസ്റ്റ്  സിലബസ് 
PRELIMINARY 10TH LEVEL SYLLABUS DOWNLOAD 

നിങ്ങളുടെ സംശയങ്ങൾ താഴെ കമൻ്റിടുക..  
ദിവസേന ജികെ , മോക്ക് ടെസ്റ്റ് എന്നിവ ലഭിക്കാൻ ഞങ്ങളുടെ വാട്സപ്പ് ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവുക

ദയവായി ഈ വിവരങ്ങൾ വാട്പ്പിലൂടെയോ ഫെയ്സ്ബുക്കിലൂടെയോ ഷെയർ ചെയ്യുക ഷെയർ ബട്ടൺ താഴെ കാണാം 👇👇






1 Comments

  1. ഇപ്പോൾ കൺഫേംയേഷൻ വന്ന ഇല്ല തസ്തികക്കും ഒരു പ്രിലിമിനറി ആണോ

    ReplyDelete

Post a Comment

Previous Post Next Post